കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാംലോക മഹായുദ്ധം ഭയന്ന് ലോകം..ഉത്തരകൊറിയ ആണവായുധം പ്രയോഗിച്ചാല്‍ അമേരിക്ക തിരിച്ചടിക്കും !!

ഉത്തരകൊറിയ്‌ക്കെതിരെ യുദ്ധമുന്നറിയിപ്പുമായി അമേരിക്ക

  • By Sajitha
Google Oneindia Malayalam News

സോള്‍: നിരന്തരമായി ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ഉത്തരകൊറിയ ആണവായുധം പ്രയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയുടെയോ അമേരിക്കയുടെ സഖ്യകക്ഷികളുടേയോ നേര്‍ക്കുള്ള ഉത്തരകൊറിയയുടെ ഏത് ആക്രമണത്തേയും ശക്തമായി നേരിടുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.

ഉത്തരകൊറിയ ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ അമേരിക്കയും അതേ മാര്‍ഗത്തിലൂടെ തിരിച്ചടിക്കുമെന്നാണ് ജോണ്‍ മാറ്റിസ് വ്യക്തമാക്കുന്നത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ ദക്ഷിണ കൊറിയയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

donald-trump

ഉത്തരകൊറിയ ബാലിസ്റ്റ്ക് മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന് പ്രസിഡണ്ട് കിം ജോ ഉന്‍ പുതുവത്സര പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയുടെ മിസൈലിന് അമേരിക്കയെ തൊടാന്‍ കഴിയില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രതികരിക്കുകയും ചെയ്തിരുന്നു. ഉത്തരകൊറിയയോടുള്ള അമേരിക്കയുടെ നിലപാട് കൂടുതല്‍ കടുക്കുമെന്നു തന്നെയാണ് പ്രതിരോധ സെക്രട്ടറിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ സുഹൃത്തായ ദക്ഷിണ കൊറിയയുടെ ആജന്മശത്രുവാണ് ഉത്തരകൊറിയ. 1953ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണം നടക്കുന്നില്ലെങ്കിലും അപായ സൂചനകള്‍ ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 20 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. 2 ആണവപരീക്ഷണങ്ങളും നടത്തി. ഉത്തരകൊറിയയുടെ ആണവായുധത്തെ അമേരിക്ക ആണവായുധം ഉപയോഗിച്ചു തന്നെ നേരിടുകയാണെങ്കില്‍ ലോകം ഒരു ആണവായുധ യുദ്ധത്തെ തന്നെ ഭയക്കണം.

English summary
The US defense secretary said that any attack on the US and its allies will be defeated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X