കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് കൈനിറയെ സഹായവുമായി യുഎസ്... വെന്റിലേറ്ററുകള്‍ എത്തിക്കും, മോദിക്കൊപ്പമെന്ന് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യക്കൊപ്പമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യമായ വെന്റിലേറ്ററുകള്‍ യുഎസ്സില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ട്രംപിന്റെ സഹായം യുഎസ്സുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ്. നേരത്തെ മലേറിയ മരുന്ന് യുഎസ്സിന് ഇന്ത്യ നല്‍കിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും, മോദി തന്റെ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.

1

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ചൈനയുടെ കണക്കുകളേക്കാള്‍ മുന്നിലെത്തിയിരിക്കുകയാണ്. ഇതുവരെ 85000ത്തിലധികം കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ചൈനയില്‍ ഇത് 82933 ആണ്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ട്രംപ് ഇന്ത്യയെ സ ഹായിക്കുമെന്ന് പ്രഖ്യാപിച്ചത്. ഞാന്‍ അഭിമാനത്തോടെയാണ് ഇത് പ്രഖ്യാപിക്കുന്നത്. യുഎസ് അടുത്ത സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ നല്‍കും. എന്നാല്‍ എത്ര വെന്റിലേറ്ററുകളാണ് എത്തിക്കുകയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലേക്ക് ഒരുപാട് വെന്റിലേറ്ററുകള്‍ അയക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. താന്‍ മോദിയുമായി സംസാരിച്ചെന്നും ട്രംപ് വെളിപ്പെടുത്തി.

രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!

ഞങ്ങള്‍ കുറച്ചധികം വെന്റിലേറ്ററുകള്‍ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്. വലിയൊരു വിതരണ ശൃംഖല വെന്റിലേറ്ററിനായി യുഎസ്സിനുണ്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ ട്രംപ് നിര്‍ദേശിച്ചത് പ്രകാരം 50 മില്യണ്‍ മലേറിയ മരുന്ന് യുഎസ്സിലേക്ക് ഇന്ത്യ നല്‍കിയിരുന്നു. എന്നാല്‍ ഈ മരുന്ന് വേണ്ടത്ര ഫലപ്രദമായിരുന്നില്ല. ഇത് ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. പലര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം മലേറിയ മരുന്നിനെ ഗെയിം ചേഞ്ചറെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നേരത്തെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രംപ് വാനോളം പുകഴ്ത്തിയിരുന്നു.

Recommended Video

cmsvideo
More Than three million people lost their jobs in america | Oneindia Malayalam

ഇന്ത്യ മഹത്തരമാണ്. നിങ്ങളുടെ പ്രധാനമന്ത്രി എന്റെ വളരെ അടുത്ത സുഹൃത്താണ്. ഇന്ത്യയില്‍ നിന്ന് വലിയ സഹായങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അവര്‍ എല്ലാ സമയത്തും എന്നെ പിന്തുണച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ നടന്ന ആഗ്ര സന്ദര്‍ശനത്തെ സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. ഇന്ത്യ യുഎസ്സിന്റെ വളരെ അടുത്ത പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൈലി മക്ഈനി പറഞ്ഞു. ഇന്ത്യയിലേക്ക് വെന്റിലേറ്ററുകള്‍ അയക്കാനുള്ള തീരുമാനം നല്ലതാണെന്നും കൈലി പറഞ്ഞു. ഇന്ത്യയും യുഎസ്സും തമ്മില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി സഹകരിക്കുന്നുണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ മികച്ച ശാസ്ത്രജ്ഞരാണ്. അവര്‍ക്ക് വാക്‌സിന്‍ കണ്ടെത്താനാവുമെന്നും ട്രംപ് പറഞ്ഞു.

നീരവ് മോദിയെ രക്ഷിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ചൗക്കീദാര്‍ ഓര്‍മിപ്പിച്ച് ബിജെപി, മിണ്ടാട്ടമില്ല!നീരവ് മോദിയെ രക്ഷിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ചൗക്കീദാര്‍ ഓര്‍മിപ്പിച്ച് ബിജെപി, മിണ്ടാട്ടമില്ല!

English summary
america will donate ventilators to india announces donald trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X