കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ യുഎസ്... ഇനി വിസ നല്‍കി, കളി കാര്യമാക്കി യുഎസ്, ഉപരോധം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയും അമേരിക്കയും തമ്മിലുള്ള അന്താരാഷ്ട്ര പോര് കടുക്കുന്നു. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങുകയാണ് യുഎസ്. ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക തീരുമാനമാണിത്. നേരത്തെ വ്യാപാര മേഖലയില്‍ ഇരുവരും വലിയ പോര് തുടങ്ങിയിരുന്നു. കൊറോണവൈറസ്, ഹോങ്കോംഗ് വിഷയത്തില്‍ ചൈനയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ഉന്നത പഠനത്തിനായി ചൈനീസ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് യുഎസ്സിലെ മികച്ച സര്‍വകലാശാലകളെയാണ്. ഇവരുടെ ഭാവിയാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്.

1

ഹോങ്കോംഗില്‍ പ്രത്യേക സുരക്ഷാ നിയമം അവതരിപ്പിച്ചതോടെ കൂടുതല്‍ ഉപരോധങ്ങള്‍ ചൈനയ്‌ക്കെതിരെ കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യ പടിയായിട്ടാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പുറത്തുപോകേണ്ടി വരും. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം കൊണ്ടുവരാനും നീക്കമുണ്ട്. നാളെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാവുമെന്നും സൂചനയുണ്ട്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും വിലക്കുന്നത്. ഇവര്‍ യുഎസ്സിന് ഭീഷണിയാണെന്ന് ട്രംപ് പറയുന്നു.

ഹോങ്കോംഗിലെ സുരക്ഷാ നിയമത്തിന്റെ പേരില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സാമ്പത്തിക-യാത്രാ ഉപരോധങ്ങള്‍ കൊണ്ടുവരാനും ട്രംപ് ഒരുങ്ങുന്നുണ്ട്. ചൈനയുമായിട്ടുള്ള ബന്ധത്തില്‍ ഒട്ടും ഞങ്ങള്‍ സന്തുഷ്ടരല്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍. ലോകം മുഴുവന്‍ ഇപ്പോള്‍ പ്രശ്‌നത്തിലാണ്. അതില്‍ ഒരിക്കലും സന്തോഷമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിലക്കുകള്‍ ഇതിലൊന്നും ഉള്‍പ്പെടുന്നതല്ലെന്നാണ് സൂചന. മൈക്ക് പോമ്പിയോയുടെ നിര്‍ദേശപ്രകാരമാണ് നീക്കങ്ങള്‍. ഹോങ്കോംഗിനെ സ്വയംഭരണപ്രദേശമായി കാണാനാവില്ലെന്നും, അതിന് ആ പദവി നഷ്ടമായതായും പോമ്പിയോപറഞ്ഞിരുന്നു.

പോമ്പിയോ നിര്‍ദേശിച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു ട്രംപ്. വിസ പുതുക്കി നല്‍കണമെന്ന യുഎസ് സര്‍വകലാശാലകളുടെ ആവശ്യം ട്രംപ് ശക്തമായി തള്ളിയിരുന്നു. ചൈനീസ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന പണം വലിയ രീതിയില്‍ ഉപകരിക്കുന്നുണ്ടെന്ന് ഇവര്‍ റയുന്നു. ചൈന ഇതിനോട് തിരിച്ചടിക്കാന്‍ നിന്നാല്‍ വലിയ നഷ്ടം സര്‍വകലാശാലകള്‍ക്കുണ്ടാവും. ഇക്കാര്യം ഇവര്‍ യുഎസ്സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വരവ് ചൈനയില്‍ നിന്ന് കുറയും. അതോടെ പണത്തിന്റെ വരവ് കുറഞ്ഞ് സര്‍വകലാശാലകളുടെ നിലവാരം കുറയുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ചെറിയൊരു വിഭാഗത്തെ മാത്രമാണ് ഇത് ബാധിക്കുകയെന്ന് ട്രംപ് പറഞ്ഞു.

സൂരജിന് പൂട്ടിടാന്‍ വനിതാ കമ്മീഷനും, രക്ഷിക്കാന്‍ കളിച്ചത് സഹോദരി,ഇന്റര്‍നെറ്റ് വഴി, ക്യാമറയില്‍!!സൂരജിന് പൂട്ടിടാന്‍ വനിതാ കമ്മീഷനും, രക്ഷിക്കാന്‍ കളിച്ചത് സഹോദരി,ഇന്റര്‍നെറ്റ് വഴി, ക്യാമറയില്‍!!

English summary
america will expel chinese students, trump may announce soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X