ചൈനയെ പൂട്ടാന്‍ യുഎസ്, ട്രംപ് പറയുന്നു, ഉറവിടം വെറ്റ് മാര്‍ക്കറ്റല്ല, മറ്റൊരു കേന്ദ്രം, നഷ്ടപരിഹാരം!
വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ ആദ്യമായി ആഗോള ഗൂഢാലോചന ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനാണ് യുഎസിന്റെ ഒരുക്കം. ചൈനയെ പൂട്ടാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്. കൊറോണയെ രാഷ്ട്രീയ യുദ്ധമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ട്രംപ്.
അമേരിക്കയില്‍ നല്ലൊരു വിഭാഗം ആളുകള്‍ ചൈനയില്‍ ജൈവായുധം പോലെ ഉണ്ടാക്കിയെടുത്തതാണ് വിശ്വസിക്കുന്നുണ്ടെന്ന് അടുത്തിടെ സര്‍വേയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ചൈനയെ കൊണ്ടുവരാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. കോണ്‍സ്പിറസി തിയറികള്‍ യുഎസ്സില്‍ നിന്ന് ധാരാളം ഉയര്‍ന്ന് വരുന്നുണ്ട്. അതേസമയം ട്രംപിന്റെ ആരോപണത്തിന് ഇന്റലിജന്‍സ് തെളിവ് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയെ പൂട്ടും
കൊറോണ എവിടെ നിന്നാണ് വന്നതെന്നാണ് യുഎസ് അന്വേഷിക്കുന്നത്. ട്രംപ് ഇതിനുള്ള അനുമതി നല്‍കി കഴിഞ്ഞു. കൊറോണയെ കുറിച്ച് അറിയുന്ന കാര്യങ്ങളില്‍ ചൈന സത്യസന്ധമായ നിലപാട് സ്വീകരിക്കണം, അതല്ലെങ്കില്‍ അവര്‍ പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് വുഹാനിലെ ലബോറട്ടിയില്‍ നിന്ന് കൊറോണ വൈറസ് മനുഷ്യരിലെത്തിയതിനെ കുറിച്ച് ചോദിച്ചിരുന്നു. അതിനും ചൈനയ്‌ക്കെതിരെ പോരിനിറങ്ങുകയാണ് എന്ന തരത്തിലായിരുന്നു ട്രംപിന്റെ മറുപടി.

ഇത് ഭീകരമായ അവസ്ഥ
എന്താണ് സംഭവിച്ചതെന്ന് യുഎസ് അന്വേഷിക്കുന്നുണ്ട്. ഇപ്പോഴത്തെ ഭീകരാവസ്ഥയ്ക്ക് കാരണം അത് തന്നെയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഷി ജിന്‍ പിംഗുമായുള്ള കൂടിക്കാഴ്ച്ചയില്‍ യുഎസ് ലാബില്‍ നിന്നാണ് വൈറസ് വന്നതെന്ന രീതിയില്‍ ട്രംപ് സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ചൈനയിലെ ലാബില്‍ നിന്നാണ് കൊറോണവൈറസ് വന്നതെന്ന് നാം വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുകയാണ്. ഇത് സത്യമാകാനാണ് സാധ്യതയെന്ന് ട്രംപ് പറഞ്ഞു.
Recommended Video

യുഎസ് പറയുന്നത് ഇങ്ങനെ
വവ്വാലുകളില്‍ നിന്നാണ് കൊറോണവൈറസ് മനുഷ്യനിലെത്തിയതെന്ന് ട്രംപിന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് വുഹാനിലെ വൈറോളജി ലാബിലെ പരീക്ഷണത്തില്‍ നിന്നാണ് സംഭവിച്ചത്. എന്നാല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ദുര്‍ബലമായത് കൊണ്ട് കൊറോണ ബാധിച്ച ലാബിലെ ശാസ്ത്രജ്ഞന്‍ വെറ്റ് മാര്‍ക്കറ്റിലെത്തി. ഇവിടെ നിന്ന് വൈറസ് നിരവധി പേരിലേക്ക് പടര്‍ന്നെന്നാണ് യുഎസിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ഇത് ചൈന മറച്ചുവെച്ചെന്നാണ് ട്രംപ് ഉന്നയിക്കുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് ഈ പ്രശ്‌നം കൊണ്ടുപോകാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചതൊക്കെ ചൈനയ്‌ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്.

പോമ്പിയോ പറയുന്നത്
വുഹാനില്‍ നിന്നാണ് വൈറസ് വന്നതെന്ന് യുഎസ് ഇന്റലിജന്‍സിന് അറിയാം. വെറ്റ് മാര്‍ക്കറ്റിന് അടുത്താണ് ഈ വൈറോളജി ലാബുള്ളത്. ഇവിടെ നിന്നാണ് അസുഖം ബാധിച്ചവര്‍ മാര്‍ക്കറ്റിലെത്തിയത്. ഇത് ചൈന തുറന്ന് സമ്മതിക്കണം. എങ്ങനെയാണ് വൈറസ് പടര്‍ന്നതെന്നും ചൈന മറുപടി പറയണം. എന്നാല്‍ ചൈന ഈ വാദങ്ങളെ തള്ളി. അങ്ങനെയൊരു വൈറസ് ലാബില്‍ നിന്ന് പോയിട്ടില്ലെന്ന് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഈ ചൈനീസ് തിയറി ഏറ്റെടുക്കുന്നവരാണ്. ഇവരെ തൃപ്തിപ്പെടുത്താനുള്ള നീക്കം കൂടിയാണിത്.

ചൈന മറയ്ക്കുന്നു
യുഎസ് ഉന്നയിക്കുന്നത് പോലെ ചൈന പല കാര്യങ്ങളും മറച്ചുവെക്കുന്നുണ്ട്. ഇതുവരെ മേഖലയില്‍ യുഎസ് ഇന്റലിജന്‍സിനെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിട്ടില്ല. ആഗോള തലത്തില്‍ കൊറോണവൈറസിന്റെ പേരില്‍ മുതലെടുപ്പിനും ചൈന ശ്രമിക്കുന്നുണ്ട്. പലവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ വന്‍ വിലയ്ക്കാണ് വില്‍ക്കുന്നത്. ഇതെല്ലാം ചൈനയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ്. ബ്രിട്ടന്‍ ചൈനീസ് കമ്പനിയായ ഹുവായിയെ ഫൈജിയെ ടെലികോം സര്‍വീസില്‍ നിന്ന് പുറത്താക്കിയത് ഇത്തരം സംശയങ്ങളുടെ പേരിലാണ്. യുഎസ് നേരത്തെ തന്നെ ചൈനീസ് കമ്പനികളെ ടെലികോം മേഖലയില്‍ നിന്ന് പുറത്താക്കിയിരുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്
ചൈന മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് കൊറോണവൈറസ് പടരുമെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ യാതൊരു നടപടിയും ചൈനയില്‍ നിന്ന് ഉണ്ടായില്ലെന്ന് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വുഹാനില്‍ നിന്ന് വൈറസ് വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത് ഇതുകൊണ്ടാണെന്നും ഇവര്‍ പറയുന്നു. വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവ് അമേരിക്കയ്ക്ക് തുല്യമായോ അതിന് മുകളിലോ ഉണ്ടെന്ന് കാണിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് ഫോക്‌സ് ന്യൂസ് വെളിപ്പെടുത്തുന്നു. സുരക്ഷാ സന്നാഹങ്ങള്‍ കുറവായത് കൊണ്ടാണ് ഇത് മനുഷ്യനിലെത്തിയതെന്നും ഫോക്‌സ് പറഞ്ഞു.

നഷ്ടപരിഹാരത്തിന് ശ്രമം
ട്രംപ് നഷ്ടപരിഹാരത്തിനായി ശ്രമിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ കൊറോണ ഭേദമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ പറയുന്നത് ചൈനയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങണമെന്നാണ്. പേള്‍ ഹാര്‍ബറിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് അമേരിക്കയില്‍ കൊറോണ ഉണ്ടാക്കിയതെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര പറഞ്ഞു. ഇയാള്‍ ട്രംപിന് കത്തയച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച ഓരോ യുഎസ് പൗരനും ഒരു മില്യണ്‍ ഡോളറും മരിച്ചയാള്‍ക്ക് അഞ്ച് മില്യണും ലോക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഒരു ലക്ഷം ഡോളറും നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications