വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു
ന്യൂയോര്‍ക്ക്:അമേരിക്കന്‍ വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫിനിക്‌സ്- ബോസ്റ്റണ്‍ വിമാനം 550 ന്റെ പൈലറ്റാണ് മരിച്ചത്. സഹപൈലറ്റിന്റെ സഹായത്തോടെ വിമാനം സുരക്ഷിതമായി ഇറക്കി. തിങ്കളാഴ്ചയാണ് രാത്രി 11.55 ആണ് സംഭവം.
എയര്‍ ബസ് എ 320 വിഭാഗത്തില്‍ പെടുന്ന വിമാനത്തില്‍ 147 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൈലറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹ പൈലറ്റ് വിമാനം സിറാകോസ് ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തിലേക്ക് ഇറക്കുകയായിരുന്നു. പിന്നിട് യാത്രക്കാരെ ബോസ്റ്റണിലേക്കെത്തിച്ചു.

പൈലറ്റിന്റെ മരണകാരണം അമേരിക്ക വ്യക്തമാക്കിയിട്ടില്ല.
വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ച സംഭവം അവിശ്വനിയവും നിര്‍ഭാഗ്യകരവുമാണ് അതില്‍ ഞങ്ങള്‍ ദു:ഖം രേഖപ്പെടുത്തുന്നു. ഇനി ഞങ്ങള്‍ പൈലറ്റ് കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ശ്രദ്ധിക്കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ മേധാവി പറഞ്ഞു.












Click it and Unblock the Notifications