കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് അമേരിക്കന്‍ സൈന്യം; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന വായിച്ച് അമേരിക്കന്‍ സൈനിക ബാന്‍ഡ്. അമേരിക്കന്‍ സൈനിക ബാന്‍ഡ് ഇന്ത്യന്‍ ദേശീയ ഗാനം വായിക്കുന്ന വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വലിയ പ്രചരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിനിടയിലാണ് അമേരിക്കന്‍ സൈനിക ബാന്‍ഡ് ജനഗണമന വായിച്ചത്.

ഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റംഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റം

യുദ്ധഭ്യാസ് എന്ന് പേരുള്ള ഇന്ത്യയം അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസം വെള്ളിയാഴ്ച്ചയാണ് വാഷിങ്ടണില്‍ ആരംഭിച്ചത്. ആറ് ദിവസത്തെ അഭ്യാസ പ്രകടനങ്ങള്‍ ഇന്നലെ സമാപിച്ചപ്പോഴായിരുന്നു അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന വായിച്ചത്. നേരത്തെ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ വീഡിയോയും നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

america

ഇന്ത്യന്‍ സൈന്യത്തില്‍ ബദ്ലുറാം കാ ബാദന്‍ എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനത്തിന് ഒപ്പമായിരുന്നു അമേരിക്കന്‍ സൈന്യവും ചുവടുവെച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അസം റെജിമെന്റിലെ ബദ്‌ലുറാം എന്ന പട്ടാളക്കാരനോടുള്ള ആദരമര്‍പ്പിക്കുന്നതാണ് ഈ ഗാനം. എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ ഇന്ത്യന്‍, അമേരിക്കന്‍ സൈനികര്‍ ഒരുപോലെ പാട്ട് പാടുന്നതും, നൃത്തം ചെയ്യുന്നതും വ്യക്തമായിരുന്നു.

 എന്താണ് ഇ സിഗരറ്റുകൾ? നിരോധനത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്, അപകടകാരി!!! എന്താണ് ഇ സിഗരറ്റുകൾ? നിരോധനത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്, അപകടകാരി!!!

പാലക്കാട് കോച്ച് ഫാക്ടറിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളത്തോട് വീണ്ടും റെയിൽവെയുടെ അവഗണന...പാലക്കാട് കോച്ച് ഫാക്ടറിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളത്തോട് വീണ്ടും റെയിൽവെയുടെ അവഗണന...

English summary
American Army band playing Indian National Anthem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X