വിഖ്യാത ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയന്‍റും മകളും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
കാലിഫോര്‍ണിയ: ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്‍റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയക്ക് സമീപ് കലബസാസില്‍ ഉണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്‍റ് കൊല്ലപ്പെട്ടത്. ബ്രയാന്‍റിനൊപ്പം അദ്ദേഹത്തിന്‍റെ 13 കാരിയായ മകള്‍ ജിയാനയും ഹെലികോപ്റ്ററിലുണ്ടായിരുന്നു മറ്റ് ഏഴുപേരും മരിച്ചു.
പ്രാദേശിക സമയം രാവിലെ പത്ത് മണിക്കാണ് അപകടം ഉണ്ടായത്. യുഎസ് ഫ്രാഞ്ചൈസ് ബാസ്‍കറ്റ്ബോള്‍ ടൂര്‍ണമെന്‍റായ എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന വ്യക്തിയാണ് കോബി ബ്രയന്‍റ്.

മകള്‍ ജിയാനയെ ബാസ്കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോബിന്‍റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. മോശം കാലാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലൊസാഞ്ചലസ് ലേക്കേഴ്സിന്‍റെ മുന്‍ താരമാണ് കോബി ബ്രയന്‍റ്. തന്‍റെ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ഈ ടീമിനൊപ്പമാണ് കോബി ബ്രയന്‍റ് ചിലവഴിച്ചത്.












Click it and Unblock the Notifications