കോടികളുടെ ആസ്തി, ആഢംബരങ്ങള്‍...എന്നിട്ടും.; വെടിയുണ്ടയില്‍ ജീവനൊടുക്കി, വ്യവസായ ലോകം ഞെട്ടലില്‍
1996ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ 2.2 കോടി ഡോളര്‍ സംഭാവന നല്‍കിയിരുന്നു.

വാഷിംഗ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരന്‍ തോമസ് എച്ച് ലീയുടെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് വ്യവസായ ലോകം. 200 കോടിയിലേറെ ഡോളര്‍ ആസ്ഥിയുള്ള ലീയെ കമ്പനി ആസ്ഥാനത്ത് ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്വയം വെടിവച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 11:10 ഓടെ, അടിയന്തര 911 കോളിനോട് പോലീസ് പ്രതികരിച്ച് പൊലീസ് എത്തിയപ്പോഴാണ്, കമ്പനി ആസ്ഥാനമായ ഫിഫ്ത്ത് അവന്യൂ മാന്‍ഹട്ടന്‍ ഓഫീസില്‍ ലീയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ലോകം അറഞ്ഞ കോടീശ്വരന്‍
തോമസ് ലീയുടെ മരണത്തില്‍ കുടുംബം അതീവ ദുംഖം രേഖപ്പെടുത്തി. പ്രെവറ്റ് ഇക്വിറ്റി ബിസിനസിലെ പയനിയര്‍മാരില്‍ ഒരാളായും വിജയകരമായ ഒരു ബിസിനസ്സുകാരനായും ലോകം അദ്ദേഹത്തെ അറിയുമ്പോള്‍, അര്‍പ്പണബോധമുള്ള ഭര്‍ത്താവ്, പിതാവ്, മുത്തച്ഛന്‍, സഹോദരന്‍, സുഹൃത്ത്, മനുഷ്യസ്നേഹി എന്നിങ്ങനെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് എപ്പോഴും പ്രാധാന്യം നല്‍കുന്ന വ്യക്തിയായാണ് അറിയപ്പെട്ടിരുന്നത് കമ്പനി വക്താവ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവം
2006ല്‍ അദ്ദേഹം സ്ഥാപിച്ച ലീ ഇക്വിറ്റിയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു തോമസ് ലീ, കൂടാതെ 1974-ല്‍ അദ്ദേഹം സ്ഥാപിച്ച തോമസ് എച്ച്. ലീ പാര്‍ട്ണേഴ്സിന്റെ ചെയര്‍മാനും സി ഇ ഒയുമായി സേവനമനുഷ്ഠിച്ചിരുന്നു. ലിങ്കണ്‍ സെന്റര്‍, മോഡേണ്‍ ആര്‍ട്ട് മ്യൂസിയം, ബ്രാന്‍ഡീസ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, ജൂത പൈതൃക മ്യൂസിയം എന്നിവയിലും അദ്ദേഹം ട്രസ്റ്റിയായും സേവനമനുഷ്ട്ിച്ചിരുന്നു.

കോടിക്കണക്കിന് രൂപയുടെ ആസ്തി
കഴിഞ്ഞ 46 വര്‍ഷമായി, വാര്‍ണര്‍ മ്യൂസിക്, സ്‌നാപ്പിള്‍ ബിവറേജസ് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുടെ വാങ്ങലും മാസങ്ങള്‍ക്ക് ശേഷമുള്ള വില്‍പ്പനയും ശ്രദ്ധ നേടിയിരുന്നു. ഈ ഡീലുകളില്‍ 15 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം തോമസ് ലീക്കായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു തോമസ് ലീ. 1996ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ 2.2 കോടി ഡോളര്‍ സംഭാവന നല്‍കിയിരുന്നു.












Click it and Unblock the Notifications