കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയില്‍ കൊറോണ വാക്‌സിന്‍ ഒരുങ്ങുന്നു... പിന്നില്‍ യുഎസ്, ഒരു വര്‍ഷത്തിനുള്ളില്‍!!

Google Oneindia Malayalam News

സിഡ്‌നി: കൊറോണ വാക്‌സിനായി ലോകം ശക്തമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രതീക്ഷ നല്‍കുന്ന വാക്‌സിനുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ പ്രതീക്ഷ നല്‍കി ഓസ്‌ട്രേലിയയില്‍ വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. യുഎസ് ബയോടെക്‌നോളജി കമ്പനിയാണ് ഇതിന് പിന്നിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ മരുന്ന് പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ. കൊറോണവൈറസ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഈ വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. വിജയിച്ചാല്‍ അത് മാനവരാശിയുടെ തന്നെ തലവര മാറ്റിയെഴുതും.

1

നോവാവാക്‌സ് എന്ന കമ്പനിയാണ് മനുഷ്യരില്‍ ഈ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. 131 വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തുന്നത്. മെല്‍ബണ്‍, ബ്രിസ്‌ബേന്‍ എന്നീ നഗരങ്ങളിലായിട്ടാണ് പരീക്ഷണം നടക്കുന്നത്. എത്രത്തോളം സുരക്ഷിതമാണ് വാക്‌സിന്‍ എന്നാണ് ആദ്യം പരിശോധിക്കുക. അടുത്ത ഘട്ടത്തില്‍ ഇത് എത്രത്തോളം ഫലപ്രദമാണെന്ന് പരീക്ഷിക്കും. കൂടുതല്‍ ഡോസുകള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്. ഇത് വിജയിക്കുമെന്ന് തന്നെയാണ് കമ്പനിയുടെ റിസര്‍ച്ച് ചീഫ് ഡോ. ഗ്രിഗറി ഗ്ലെന്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഫലമറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

്അതേസമയം നിരവധി മരുന്നുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുണ്ട്. ചൈന, യൂറോപ്പ്, അമേരിക്ക എന്നിവരാണ് ഇതിന് വേണ്ടി മുന്നിലുള്ളത്. എന്നാല്‍ ഇവയൊന്നും വിജയിച്ചിട്ടില്ല. സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൊറോണയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് വാക്‌സിനുകളെ വിശേഷിപ്പിക്കാന്‍ സാധിക്കൂ. നിലവില്‍ യുഎസ്സിലെ മരുന്ന് കമ്പനി ഗിലിയഡിന്റെ റെംഡിസിവിറിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചവരില്‍ മരണനിരക്ക് കുറഞ്ഞ് വരുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഈ മരുന്ന് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

ഇതിനിടെ ലോകാരോഗ്യ സംഘടന മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീനിന്റെ പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ സംബന്ധമായ ആശങ്കകളെ തുടര്‍ന്നാണ് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇക്കാര്യം സംഘടനാ ഡയറക്ടര്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് വ്യക്തമാക്കി. ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെതിരെയും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ വൈറസിന്റെ ആദ്യ തരംഗമാണ് ഇപ്പോഴുള്ളതെന്നും, രണ്ടാം തരംഗം വന്ന് കൊണ്ടിരിക്കുകയാണന്നും സംഘടനയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം അധ്യക്ഷന്‍ മൈക്ക് റയാന്‍ പറഞ്ഞു.

സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!

English summary
american company starts human trials of corona vaccine in australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X