ദമ്പതികള്‍ മരണത്തിലും ഒരുമിച്ച് !! ഒരേ മുറിയില്‍ 20 മിനിറ്റു വ്യത്യാസത്തില്‍ ....
സൗത്ത് ഡക്കോട്ട: ജീവിതത്തിലെന്ന പോലെ അവര്‍ മരണത്തിലും ഒന്നിച്ചു. പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ചാണ് 63 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് അവര്‍ മരണത്തിലേക്കു നടന്നു നീങ്ങിയത്.
അമേരിക്കയിലെ സൗത്ത് ഡെക്കോട്ടയിലാണ് സംഭവം ഹെന്റിയും ജെന്നെറ്റ് ഡി ലാംഗേയുമാണ് ജീവിതത്തെയെന്ന പോലെ മരണത്തെയും ഒരുമിച്ച് കീഴടക്കിയത്. അല്‍ഷിമേഴ്‌സ് ബാധിച്ച് വളരെക്കാലം സൗത്ത് ഡെക്കോട്ടയിലെ ക്ലിനിക്കിലായിരുന്ന ലാംഗേയെ കാണാനും ശ്രുശ്രൂഷിക്കാനുമായി ഹെന്റി ദിവസവും മൈലുകള്‍ താണ്ടി എത്തുമായിരുന്നു .പിന്നീട് സംഭവിച്ചതിതാണ്...

നടന്നു തളര്‍ന്ന് ഹെന്റി
അല്‍ഷിമേഴ്‌സ് ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു 87 കാരിയായ ജെന്നെറ്റ്. ഭാര്യയെ ശ്രുശ്രൂഷിക്കാനായി ദിവസവും മൈലുകള്‍ നടന്നെത്തുമായിരുന്നു ഹെന്റി.

വരവ് നിര്‍ത്തി
ഹെന്റിയ്ക്കു പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലിനിക്കിലേക്കുളള നടത്തം നിര്‍ത്തി. പക്ഷേ ഹെന്റി ജെന്നെറ്റിന്റെ മുറിയില്‍ അവരൊടൊപ്പം താമസമാക്കുകയായിരുന്നു.

വൈകിട്ട് മരണത്തിനു കീഴടങ്ങി
ഹെന്റിയുടെയും ജെന്നെറ്റിന്റെയും ജീവിതത്തില്‍ 68 വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ അവസാന ദിവസമായിരുന്നു കഴിഞ്ഞ ജൂലായ് 31. രാവിലെ മുതല്‍ ഇരുവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു .വൈകിട്ട് 5.30 ഓടെ ഹെന്റി മരിച്ചു. 20 മിനിറ്റു കഴിഞ്ഞാണ് ജെന്നറ്റ് യാത്രയായത്.

ചുവരിലെ ക്ലോക്കും നിന്നു
തങ്ങളുടെ മാതാപിതാക്കളെ ദൈവമാണ് വിളിച്ചതെന്നാണ് ഇവരുടെ മക്കള്‍ പറയുന്നത്. ചുവരിലെ ക്ലോക്കും 5.30 നു നിന്നു പോയതായി ഇവരുടെ മൂത്തമകന്‍ ലീ പറയുന്നു












Click it and Unblock the Notifications