കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ മുതല്‍ അമേരിയ്‌ക്കയിലെ പ്രശസ്‌തരെല്ലാം ഹിന്ദു ദൈവങ്ങളെ ആരാധിയ്‌ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്‌ടണ്‍: അമേരിയ്‌ക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ മുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ വരെ രഹസ്യമായും പരസ്യമായും ഹിന്ദു ദൈവങ്ങളെ ആരാധിയ്‌ക്കുന്നു. വിശ്വ ഹിന്ദുപരിഷത്ത്‌ ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകള്‍ക്ക്‌ ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ്‌ അമേരിയ്‌ക്കയില്‍ നിന്ന്‌ പുറത്ത്‌ വരുന്നത്‌.

Barck Obama

രാജ്യത്ത്‌ ഘര്‍ വാപസി ഉള്‍പ്പടെയുള്ളവ നടക്കുമ്പോള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഹിന്ദു ദൈവങ്ങളെ ആരാധിയ്‌ക്കുകയും തങ്ങളുടെ ഭാഗ്യ ചിഹ്നമായി കരുതുകയുമാണ്‌ അമേരിയ്‌ക്കക്കാര്‍. അമേരിയ്‌ക്കന്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ബാക്ക്‌സ്‌ താരം ടോം ബ്രാഡിയാണ്‌ വിഘ്‌നേശ്വര ആരാധന മൂലം മാധ്യമങ്ങളില്‍ നിറയുന്നത്‌. ഒരു ഗണപതി പ്രതിമഎപ്പോഴും ടോം തന്നോടൊപ്പം കൊണ്ട്‌ നടക്കാറുണ്ട്‌. തന്റെ എല്ലാ വിജയത്തിനും പിന്നില്‍ ഗണപതിയാണെന്നും തടസങ്ങള്‍ അകറ്റുന്നത്‌ ഗണപതി ശക്തി കൊണ്ടാണെന്നുമാണ്‌ ടോംപറയുന്നത്‌.

Ganapathi

അലക്‌സ്‌ ഗുരേരോ എന്ന പരിശീലകനില്‍ നിന്നാണ്‌ ടോം ഗണപതി ഭക്തനായി മാറുന്നത്‌. ടോമിന്റെ കാര്യം അവിടെ നില്‍ക്കട്ടേ ഇനി അമേരിയ്‌ക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ കാര്യത്തിലേയ്‌ക്ക്‌ വരാം. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണം പൊടിപൊടിയ്‌ക്കുന്ന സമയത്ത്‌ ബരാക്‌ ഒബാമ തന്റെ പോക്കറ്റില്‍ ഹനുമാന്റെ ഒരു ലോക്കറ്റ്‌ സൂക്ഷിച്ചിരുന്നു. ഭാഗ്യ സൂചകമായിട്ടായിരുന്നു ഇത്‌. ഇക്കാര്യം അദ്ദേഹം തന്നെയാണ്‌പിന്നീട്‌ തുറന്ന്‌ പറഞ്ഞത്‌.

യുഎസ്‌ ഹൗസ്‌ പ്രതിനിധിയായ തുളസി ഗബ്ബാര്‍ഡ്‌ ഒരു സ്വയം പ്രഖ്യാപിത ഹിന്ദു നിയമഞ്‌ജന്‍ ആണ്‌. തുളസി തികഞ്ഞ കൃഷ്‌ണ ഭക്തനാണ്‌ ഭഗവത്‌ ഗീതയില്‍ തൊട്ടാണ്‌ അദ്ദേഹം സത്യവാചകം ചൊല്ലിയത്‌ പോലും. ഹരേ കൃഷ്‌ണ പ്രസ്ഥാനത്തിലൂടെയാണ്‌അദ്ദേഹം വിശ്വാസിയായി മാറിയത്‌.

English summary
American faith in Hindu Gods stirs curiosity in US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X