കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നിയമം ഞങ്ങളെയും തകര്‍ത്തു, കര്‍ഷക സമരത്തിന് പിന്തുണയുമായി യുഎസ്സിലെ കര്‍ഷക യൂണിയന്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണയേകി അമേരിക്കയിലെ കര്‍ഷക യൂണിയന്‍. വലിയൊരു മുന്നറിയിപ്പ് കൂടിയാണ് അവര്‍ നല്‍കിയിരിക്കുന്നത്. ഇതേ പോലെ കോര്‍പ്പറേറ്റ് മേഖലയ്ക്ക് നേട്ടമുണ്ടാകുന്ന കാര്‍ഷിക നിയമങ്ങള്‍ കാരണമാണ് അമേരിക്കയിലെ ഗ്രാമീണ കൃഷി മേഖല തകര്‍ന്ന് പോയതെന്നും, ചെറുകിട കര്‍ഷകര്‍ ഇല്ലാതായി പോയതെന്നും അമേരിക്കന്‍ ദേശീയ കാര്‍ഷിക യൂണിയന്‍ പറയുന്നു. രണ്ട് ലക്ഷത്തോളം കര്‍ഷക കുടുംബങ്ങള്‍ അംഗമായിട്ടുള്ള യൂണിയനാണ് ഇത്. ഈ നിയമത്തെ എതിര്‍ക്കാനുള്ള സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് യൂണിയന്‍ പറഞ്ഞു.

1

മൂന്ന് മാസത്തോളമായി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഇന്ത്യയില്‍ വലിയ കര്‍ഷക പ്രക്ഷോഭമാണ് നടക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വലിയ റോളായിരിക്കും കാര്‍ഷിക മേഖലയില്‍ ഈ നിയമം കൊണ്ട് ലഭിക്കുക. അമേരിക്കയില്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിചിതമായ കാര്യമാണ്. 1970കളിലും 80കളിലും സമാനമായ തരംഗം യുഎസ്സില്‍ ഉണ്ടായിരുന്നു. ഇതിലൂടെ വന്‍കിട കാര്‍ഷിക കച്ചവടക്കാര്‍ അമേരിക്കന്‍ ഭക്ഷ്യശൃംഖലയില്‍ പിടിമുറുക്കി. കര്‍ഷകര്‍ക്ക് അതിലൂടെ അധികാരവും സംരക്ഷണവും നഷ്ടമായെന്നും കര്‍ഷക യൂണിയന്‍ പറഞ്ഞു.

ഫാമിലി ഫാമിംഗ് പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് യൂണിയന്‍ പറഞ്ഞു. ഇത് അമേരിക്കയില്‍ മാത്രമല്ല, ലോകത്തെമ്പാടും അത് പ്രോത്സാഹിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ കാര്‍ഷിക സമരത്തെ പിന്തുണയ്ക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളിലും കൃഷിയിലും കര്‍ഷകര്‍ക്കുണ്ടായിരുന്ന ആധിപത്യത്തെ എടുത്തുകളയുന്ന നീക്കമാണ് ഇന്ത്യയില്‍ നടക്കുന്നത്. അതിനെതിരെയാണ് അവര്‍ സമരം നടത്തുന്നത്. ഞങ്ങളുടെ അനുഭവം വെച്ച് പരിശോധിക്കുകയാണെങ്കില്‍, ആശങ്കപ്പെടാന്‍ കര്‍ഷകര്‍ക്ക് കാരണമുണ്ടെന്നും യുഎസ് യൂണിയന്‍ പറഞ്ഞു.

നേരത്തെ യുഎസ്സിലെ 87 കര്‍ഷക യൂണിയന്‍ ഇന്ത്യയിലെ കാര്‍ഷിക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരങ്ങളിലൊന്നാണ് ഇതെന്നും അവര്‍ പറഞ്ഞിരുന്നു. പഞ്ചാബില്‍ നിന്നും ഹരിയായില്‍ നിന്നും യുപിയിലും നിന്നുമുള്ള കര്‍ഷകരാണ് ദില്ലിയില്‍ സമരം നടത്തുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. കാര്‍ഷിക നിയമം നടപ്പാക്കുന്നത് കുറച്ചു കാലത്തേക്ക് നിര്‍ത്തിവെക്കാമെന്ന് മാത്രമാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം കേസ് സുപ്രീം കോടതിയില്‍ ഉള്ളതിനാല്‍ നടപടി അതിന് ശേഷമേയുള്ളൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
american farmer's union supports protest against farm laws in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X