കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസില്‍ ഒരു അമേരിക്കക്കാരന് ജോലി നല്‍കുമ്പോള്‍ 4 ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി നല്‍കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫോസിസില്‍ ഒരു അമേരിക്കന്‍ പൗരന് ജോലി നല്‍കേണ്ടിവരുമ്പോള്‍ നാല് ഇന്ത്യക്കാര്‍ക്ക് നല്‍കേണ്ട അവസരമാണ് നഷ്ടമാകുക.

10,000 അമേരിക്കന്‍ പൗരന്മാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്‍ഫോസിസില്‍ നിയമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെവരുമ്പോള്‍ 40,000 ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവസരം നഷ്ടപ്പെടും. എച്ച1ബി വിസയുടെ കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കക്കാര്‍ക്ക് അവസരംനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

infosys

അമേരിക്കക്കാരെ ജോലിക്കെടുക്കമ്പോള്‍ വന്‍ ബാധ്യതയാണ് ഇന്ത്യന്‍ കമ്പനികള്‍ക്കുണ്ടാവുക. ഈ നഷ്ടം നികത്താന്‍ ഇന്ത്യക്കാര്‍ക്കുള്ള അവസരം വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റു വഴികളില്ല. അമേരിക്കന്‍ ടെക്കിക്ക് വര്‍ഷം ഏറ്റവും കുറഞ്ഞത് 80,000 ഡോളറെങ്കിലും പ്രതിഫലമായി നല്‍കേണ്ടിവരും. അതായത് 52 ലക്ഷം രൂപ. അതേസമയം, ഇന്ത്യന്‍ ടെക്കികള്‍ക്ക് 60,000 ഡോളര്‍വരെ മാത്രമേ നല്‍കേണ്ടതുള്ളൂ. അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റാത്തിടത്തോളം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ പൗരന്മാരുടെ ജോലികള്‍ ഒഴിവാക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
English summary
Every American Infosys hires in US will lead to loss of 4 jobs in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X