Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ലോട്ടറി വാങ്ങരുതെന്ന് ഭാര്യ, അനുസരിക്കില്ലെന്ന് വയോധികന്‍; ഒടുവില്‍ അടിച്ചതോ ലക്ഷങ്ങള്‍!!

വാഷിംഗ്ടണ്‍: ജീവിതത്തില്‍ നമ്മള്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോഴൊക്കെ മഹാഭാഗ്യം സമ്മാനിക്കാറുണ്ട്. ഇവിടെ ഒരു വയോധികന്‍ അത്തരത്തില്‍ ഒരു സ്റ്റാറായിരിക്കുകയാണ്. ജീവിതത്തില്‍ അദ്ദേഹം അതിവേഗത്തില്‍ എടുത്തൊരു തീരുമാനമാണ് ഇപ്പോള്‍ ലോട്ടറിയുടെ രൂപത്തില്‍ എത്തിയിരിക്കുന്നത്. അദ്ദേഹത്തെ ലക്ഷപ്രഭുവായി സംഭവം മാറ്റിയിരിക്കുകയാണ്.

ഭാര്യ പറഞ്ഞത് കേള്‍ക്കാതെ അദ്ദേഹം എടുത്തൊരു തീരുമാനമാണ് ജീവിതം തന്നെ മാറ്റിമറിച്ച രീതിയിലേക്ക് മാറിയിരിക്കുന്നത്. എത്രയൊക്കെയാണെങ്കിലും ഭാഗ്യയാണ് തന്റെ ഭാഗ്യനക്ഷത്രം എന്ന് പറയുകയാണ് ഈ അമേരിക്കന്‍ വയോധികന്‍. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: idaho lottery

ജോണ്‍ എന്ന അയര്‍ലന്‍ഡ് എന്ന വയോധികനാണ് കൈയ്യിലെ കുസൃതിത്തരം കൊണ്ട് ലോട്ടറിയടിച്ചിരിക്കുന്നത്. ഇയാളൊരു വിയറ്റ്‌നാം വെറ്ററനാണ്. ഭാര്യ പറഞ്ഞത് കേള്‍ക്കാതെയാണ് ജോണ്‍ ടിക്കറ്റ് എടുത്തത്. കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങരുതെന്ന് കര്‍ശന നിര്‍ദേശം ഭാര്യയിയില്‍ നിന്ന് ജോണിനുണ്ടായിരുന്നു. പക്ഷേ അതൊന്നും കേള്‍ക്കാനുള്ള മനസ്സ് ജോണിനുണ്ടായിരുന്നു. അദ്ദേഹം തന്ത്രപരമായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നു. അതാണ് ഇപ്പോള്‍ വമ്പന്‍ സമ്മാനമായി മാറിയിരിക്കുന്നത്.

2

ഭാര്യയാണ് തന്റെ സൗഭാഗ്യമെന്ന് ജോണ്‍ പറയുന്നു. ഇദാഹോ ലോട്ടറിയിലാണ് അദ്ദേഹത്തിന് ഭാഗ്യമെത്തിയത്. ആഴ്ച്ചകള്‍ക്ക് കൂടുമ്പോള്‍ താന്‍ ലോട്ടറിയെടുക്കാറുണ്ടെന്ന് ജോണ്‍ പറയുന്നു. പക്ഷേ അതെല്ലാം ഒരു രസത്തിനോ തമാശയ്‌ക്കോ വേണ്ടി എടുക്കുന്നതാണെന്നും ജോണ്‍ പറയുന്നു. ചിലപ്പോഴൊക്കെ അതിന് ചെറിയ സമ്മാനങ്ങള്‍ കിട്ടാറുണ്ടെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും വലിയ സമ്മാനങ്ങള്‍ ലോട്ടറിയിലൂടെ തനിക്ക് കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് ജോണ്‍ പറയുന്നു.

3

ജനുവരി നാലിന് സംഭവിച്ച ആ കാര്യങ്ങള്‍ ജോണ്‍ പറയുന്നത് ഇങ്ങനെ. അന്ന് ലോട്ടറി അടിക്കുമെന്ന ഒരു തോന്നല്‍ തനിക്കുണ്ടായിരുന്നു. എന്റെ ഭാര്യ ഓള്‍ഗ കര്‍ശന നിര്‍ദേശം അന്ന് നല്‍കിയിരുന്നു. കൂടുതല്‍ ലോട്ടറി ടിക്കറ്റുകളൊന്നും വാങ്ങരുതെന്നായിരുന്നു നിര്‍ദേശം. ഒരു പവര്‍ബോളും, വീക്ക്‌ലി ഗ്രാന്‍ഡ് ടിക്കറ്റുമാണ് അന്ന് ഞാന്‍ വാങ്ങിയത്. എനിക്ക് നിശ്ചയിച്ചിരിക്കുന്ന പരിധി അതായിരുന്നുവെന്നും ഓള്‍ഗ പറഞ്ഞിരുന്നു. മിഡിള്‍ടണിലെ ഫാമിലി മാര്‍ക്കറ്റില്‍ വെച്ചായിരുന്നു തനിക്ക് സമ്മാനം അടിക്കുമെന്ന തോന്നലുണ്ടായത്.

4

ഭാര്യയോട് അക്കാര്യത്തെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. പത്ത് ഡോളറിന്റെ ക്യാഷ് സ്‌പോട്ട് ഒരിക്കലും ഞാന്‍ എടുക്കാത്ത ടിക്കറ്റാണ്. ഇത്തവണ ആ ടിക്കറ്റടെുക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. ഓള്‍ഗയാണ് എനിക്ക് വേണ്ടി ആ ടിക്കറ്റെടുത്ത് തന്നത്. കാരണം എന്റെ കൈയ്യ്‌ക്കോ കാലിനോ കാര്യമായ സ്വാധീന ശക്തിയില്ലായിരുന്നു. കൂടുതല്‍ ടിക്കറ്റ് വാങ്ങില്ലെന്ന് പറഞ്ഞ ഭാര്യ തന്നെ തനിക്ക് ടിക്കറ്റെടുത്ത് തന്നു. ശരിക്കും അവളാണ് തന്റെ ഭാഗ്യമെന്നും ജോണ്‍ പറഞ്ഞു. മൊത്തം 78 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലോട്ടറിയിലൂടെ സമ്മാനമായി അടിച്ചത്.

5

തങ്ങള്‍ക്ക് ഒരു പ്രണയകഥ തന്നെ പറയാനുണ്ടെന്ന് ജോണ്‍ പറയുന്നു. പെറുവിലേക്കുള്ള തന്റെ യാത്രയിലാണ് ഓള്‍ഗയെ കണ്ടുമുട്ടുന്നത്. പിന്നീടാണ് ഇരുവരും പ്രണയത്തിലാവുന്നത്. 25 വര്‍ഷത്തോളമായി ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചിട്ട്. പല രാജ്യങ്ങളും ഇവര്‍ ഒരുമിച്ച് സന്ദര്‍ശിച്ചു. ഒടുവില്‍ വിരമിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അത് ഇദാഹോയിലാവാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ വീട് പോലെ തോന്നിയത് ഇദാഹോ മാത്രമാണെന്നും ജോണ്‍ പറഞ്ഞു. ഈ പണം കൊണ്ട് ചെറിയ ബില്ലുകളൊക്കെ അടിച്ച് തീര്‍ക്കും. ബാക്കി തുക പള്ളിക്ക് സംഭാവന ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+