കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഇനി ആര് രക്ഷിക്കും? മിസൈലുകളെ പ്രതിരോധിച്ച പാട്രിയറ്റ്!! സൈന്യത്തെ പിന്‍വലിച്ച് അമേരിക്ക

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുമായി അടുത്ത ബന്ധമായിരുന്നു അമേരിക്കക്ക്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ ആദ്യ വിദേശ സന്ദര്‍ശനം നടത്തിയ രാജ്യം സൗദിയായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാറുകളും ഇറാനെതിരായ സംയുക്ത നീക്കങ്ങളുമെല്ലാം ഇവരുടെ ഐക്യത്തെയാണ് വിളിച്ചോതിയത്. എന്നാല്‍ അടുത്തിടെ സൗദി അറേബ്യ എടുത്ത ചില തീരുമാനങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി തിരിച്ചടിക്കുന്നതായിരുന്നു. സൗദിയുമായി ട്രംപ് പരുക്കമായി സംസാരിച്ചുവെന്നും വാര്‍ത്തകള്‍ വന്നു.

ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത, സൗദിയിലെ അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുന്നുവെന്നാണ്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സാമഗ്രികള്‍ എടുത്തുമാറ്റി

സാമഗ്രികള്‍ എടുത്തുമാറ്റി

സൗദി അറേബ്യയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക നടപടി തുടങ്ങി. സൗദിയില്‍ നേരത്തെ അമേരിക്ക സ്ഥാപിച്ച സൈനിക പ്രതിരോധ സാമഗ്രികള്‍ എടുത്തുമാറ്റിത്തുടങ്ങി. മിസൈല്‍ പ്രതിരോധ സംവിധാനമാണ് മാറ്റിയത്. യമനില്‍ നിന്നുള്ള ഒട്ടേറെ മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ സഹായിച്ചവയായിരുന്നു ഇവ.

സപ്തംബറില്‍ സ്ഥാപിച്ച സിസ്റ്റം

സപ്തംബറില്‍ സ്ഥാപിച്ച സിസ്റ്റം

ഇറാന്‍ മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ തുടങ്ങിയ വേളയിലാണ് അമേരിക്ക സൗദിയുമായി കൂടുതല്‍ അടുത്തതും പ്രതിരോധ സഹകരണം ശക്തമാക്കിയതും. ഗള്‍ഫിലെ പല മേഖലകളിലുമുണ്ടായ ദുരൂഹ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണ് എന്ന് സൗദി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രക്ഷക്ക് വേണ്ടി കഴിഞ്ഞ സപ്തംബറില്‍ മിസൈല്‍ പ്രതിരോധ സിസ്റ്റം സ്ഥാപിച്ചത്.

എണ്ണ കേന്ദ്രങ്ങളുടെ രക്ഷ

എണ്ണ കേന്ദ്രങ്ങളുടെ രക്ഷ

നാല് ഭൂതല-വ്യോമ മിസൈല്‍ ആക്രമണ പ്രതിരോധ സംവിധാനങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചുവെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലെ എണ്ണ കമ്പനികളുടെ സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ചിരുന്ന സിസ്റ്റമാണ് മാറ്റുന്നത്. ഇവയുടെ നിയന്ത്രണത്തിന് നിയോഗിച്ച സൈനികരെയും മാറ്റിത്തുടങ്ങി.

ലക്ഷ്യം വിജയിച്ചുവെന്ന് അമേരിക്ക

ലക്ഷ്യം വിജയിച്ചുവെന്ന് അമേരിക്ക

സൈനികരെയും ആയുധ സാമഗ്രികളും മാറ്റുമെന്ന് അമേരിക്കന്‍ സൈന്യം നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. അമേരിക്കന്‍ യുദ്ധ വിമാനത്തിന്റെ രണ്ട് ടീമുകള്‍ സൗദി വിട്ടു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ നാവിക സേനയുടെ അംഗബലം കുറയ്ക്കുന്ന കാര്യവും പരിഗണിക്കുകയാണ്. ലക്ഷ്യം വിജയിച്ചുവെന്നാണ് ഇതിന് കാരണമായി അമേരിക്ക പറയുന്നത്.

സൗദിയുടെയും യുഎഇയുടെയും അഭ്യര്‍ഥന

സൗദിയുടെയും യുഎഇയുടെയും അഭ്യര്‍ഥന

ഇറാനെ നേരിടാനാണ് സൗദിയിലേക്ക് അടുത്തിടെ കൂടുതല്‍ അമേരിക്കന്‍ സൈന്യമെത്തിയത്. വെടിക്കോപ്പുകളും കൂടുതലായി ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചിരുന്നു. സൗദിയുടെയും യുഎഇയുടെയും അഭ്യര്‍ഥന മാനിച്ചായിരുന്നു വിന്യാസം. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്ന് അമേരിക്ക കരുതുന്നു.

ഇറാന്റെ ശക്തി കുറഞ്ഞു

ഇറാന്റെ ശക്തി കുറഞ്ഞു

ഇറാന്റെ ഭീഷണി നേരിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ ഇറാന്‍ വലിയ ഭീഷണിയല്ല. അവരുടെ വീര്യം കുറഞ്ഞിരിക്കുന്നു. ഇനിയും അമേരിക്കന്‍ സൈന്യം കൂടുതലായി ഗള്‍ഫ് മേഖലയില്‍ തങ്ങേണ്ടതുണ്ട് എന്ന് കരുതുന്നില്ലെന്നുമാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുടെ പ്രതികരണം.

പ്രതികരിക്കാതെ സൗദി

പ്രതികരിക്കാതെ സൗദി

അതേസമയം, സൗദി അറേബ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി സൗദി ഭരണകൂടവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗള്‍ഫ് മേഖലയിലെ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ പറയാറ്. ഇറാന്റെ ശക്തി തങ്ങള്‍ കുറച്ചുവെന്നാണ് അമേരിക്കയുടെ വാദം.

ഇറാന്റെ ശക്തി കുറയാന്‍ പ്രധാന കാരണങ്ങള്‍

ഇറാന്റെ ശക്തി കുറയാന്‍ പ്രധാന കാരണങ്ങള്‍

ജനുവരിയില്‍ ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് കൊലപ്പെടുത്തിയിരുന്നു. ഇറാന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയായിരുന്നു ഇത്. മാര്‍ച്ച് മുതല്‍ ഇറാനില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുക കൂടി ചെയ്തതോടെ ഇറാന്‍ ഒരു ഭീഷണിയേ അല്ലാതായിരിക്കുന്നുവെന്നാണ് അമേരിക്ക പറയുന്നത്.

സൈനികര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക്

സൈനികര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക്

അതേസമയം, ഇറാനേക്കാള്‍ ഭീഷണി ചൈനയാണെന്നാണ് അമേരിക്ക ഇപ്പോള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ സൗദിയില്‍ നിന്ന് പിന്‍വലിക്കുന്ന അമേരിക്കന്‍ സൈനികരെയും പ്രതിരോധ സംവിധാനങ്ങളും ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന ഏഷ്യന്‍ മേഖലയില്‍ വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കം. ഇത് എത്രത്തോളം വിജയകരമാകും എന്ന കാര്യം അറിയാന്‍ ഇനിയും കാത്തിരിക്കണം.

സൗദി-യുഎസ് ഉടക്ക് ഇങ്ങനെ

സൗദി-യുഎസ് ഉടക്ക് ഇങ്ങനെ

കൊറോണ വൈറസ് പ്രതിസന്ധി കാരണം ആഗോള തലത്തില്‍ എണ്ണവില കുത്തനെ കുറഞ്ഞിരുന്നു. ഉല്‍പ്പാദനം കുറച്ച് സൗദി സഹകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം സൗദി പരിഗണിച്ചില്ല. തുടര്‍ന്ന് സൗദിയില്‍ നിന്നെത്തുന്ന എണ്ണയ്ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ എണ്ണ കമ്പനികള്‍ നഷ്ടത്തില്‍

അമേരിക്കന്‍ എണ്ണ കമ്പനികള്‍ നഷ്ടത്തില്‍

എണ്ണവില കുത്തനെ ഇടിഞ്ഞത് കാരണം ഒട്ടേറെ അമേരിക്കന്‍ എണ്ണ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന് അമേരിക്കയില്‍ ആവശ്യം ശക്തമായി. മാത്രമല്ല, അമേരിക്കന്‍ സൈന്യത്തെ സൗദിയില്‍ നിന്ന് പിന്‍വലിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടവകാശിയെ അറിയിച്ചിരുന്നു.

നേരിയ വര്‍ധന

നേരിയ വര്‍ധന

കഴിഞ്ഞദിവസം എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. വില വര്‍ധിപ്പിക്കുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു വിപണിയിലെ മാറ്റം. അമേരിക്കയുടെ സമ്മര്‍ദ്ദമാണ് സൗദി വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തുകൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തു

കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

English summary
American military assets to withdraw from Saudi Arabia including Patriots- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X