കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ രോഗം പടര്‍ത്തിയത് ചൈനയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ചൈനക്കെതിരായ നീക്കം അമേരിക്ക ശക്തമാക്കുന്നു. ചൈനക്കെതിരായ വ്യാപാര നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെ സൈനികമായ മുന്നറയിപ്പിന് ഒരുങ്ങുകയാണ് അമേരിക്ക. ചൈനാ കടലിലേക്ക് അമേരിക്കന്‍ സൈന്യത്തിന്റെ വന്‍ പട വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ഭാഗത്ത് ഇന്ത്യയും മറുഭാഗത്ത് തായ്‌ലാന്റും തായ്‌വാനും ഹോങ്കോങും ചൈനക്കെതിരെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് അമേരിക്കന്‍ നീക്കം. വിമാന വാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും ചൈനീസ് അതിര്‍ത്തിയിലേക്ക് പുറപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

വന്‍ ശക്തികളുടെ പോര്

വന്‍ ശക്തികളുടെ പോര്

ലോകത്തെ വന്‍ ശക്തി രാജ്യങ്ങളാണ് അമേരിക്കയും ചൈനയും. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ രണ്ടു രാജ്യങ്ങള്‍. ഇവര്‍ കൊമ്പുകോര്‍ക്കുന്നത് ആഗോള സുസ്ഥിരതയെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചൈനയും അമേരിക്കയും തമ്മില്‍ ഏറെ നാളായി പോര് തുടങ്ങിയിട്ട്.

അമേരിക്കയെ തകര്‍ക്കാന്‍

അമേരിക്കയെ തകര്‍ക്കാന്‍

ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വ്യാപനം തുടങ്ങിയത്. ചൈനയാണ് കൊറോണക്ക് പിന്നിലെന്ന് അമേരിക്ക പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നും ഇക്കാര്യം ആവര്‍ത്തിച്ചു. ചൈന അമേരിക്കയെ തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ചൈനയുടെ പ്രതികരണം

ചൈനയുടെ പ്രതികരണം

അമേരിക്കയുടെ ആരോപണം ചൈന നേരത്തെ തള്ളിയതാണ്. കൊറോണക്ക് പിന്നില്‍ ചൈനയാണെന്ന് പറയരുത് എന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. എന്നാല്‍ ഈ അഭ്യര്‍ഥന തള്ളിയ അമേരിക്ക നിരന്തരം ചൈനക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സൈനികര്‍ എത്തുന്നത്.

വ്യാപാര യുദ്ധം ഇങ്ങനെ

വ്യാപാര യുദ്ധം ഇങ്ങനെ

ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര തര്‍ക്കം നേരത്തെ നിലവിലുണ്ട്. ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതി നികുതി ചുമത്തുന്നുവെന്നാണ് ആരോപണം. ഇതേ ആരോപണം ചൈനയും അമേരിക്കക്കെതിരെ ഉന്നയിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെ നീക്കം

നരേന്ദ്ര മോദിയുടെ നീക്കം

അമേരിക്കയുമായി ഏറ്റവും അടുപ്പം നിലനിര്‍ത്തുന്ന ഇന്ത്യയുമായും ചൈന കൊമ്പുകോര്‍ത്തിരിക്കുകയാണ്. ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ലഡാക്കിലെത്തിയിരുന്നു.

Recommended Video

cmsvideo
Japan agreed to a secret deal with India | Oneindia Malayalam
ഇന്ത്യയും യുഎസ്സും കൈകോര്‍ക്കുന്നു

ഇന്ത്യയും യുഎസ്സും കൈകോര്‍ക്കുന്നു

തായ്‌വാനില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ വര്‍ഷങ്ങളായുള്ള വിവാദമാണ്. ചൈനീസ് അധിനിവേശം എന്നാണ് തായ്‌വാനിലെ ചില നിരീക്ഷകര്‍ ഈ ഇടപെടലുകളെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഹോങ്കോങില്‍ പുതിയ ചട്ടങ്ങള്‍ ചൈന അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയും അമേരിക്കയും ആഗോള വേദികളില്‍ ചര്‍ച്ചയാക്കി കഴിഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ വരവ്

അമേരിക്കന്‍ സൈന്യത്തിന്റെ വരവ്

മേഖലയിലെ രാഷ്ട്രീയ സാഹചര്യം ഗുരുതരമായി തുടരുന്നതിനിടെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ വരവ്. ദക്ഷിണ ചൈനാ കടലിലേക്കാണ് അമേരിക്കന്‍ സൈന്യമെത്തുന്നത്. രണ്ട് വിമാന വാഹിനി കപ്പലുകളും ഒട്ടേറെ യുദ്ധക്കപ്പലുകളുമാണ് എത്തുക. സൈനിക പരിശീലനനമാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു.

നങ്കൂരമിടുന്നത് ഇവിടെ

നങ്കൂരമിടുന്നത് ഇവിടെ

യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ വിമാന വാഹിനി കപ്പലുകളാണ് ചൈനാ കടലിലേക്ക് എത്തുന്നത്. ഫിലിപ്പിന്‍സ് കടലിലും ദക്ഷിണ ചൈന കടലിലുമാണ് ഇവ നങ്കൂരമിടുകയെന്ന് സെവന്ത് ഫ്‌ളീറ്റിലെ സൈനിക വക്താവ് ലഫ്റ്റനന്റ് ജോ ജെയ്റ്റ്‌ലി അറിയിച്ചു.

അമേരിക്കയുടെ ലക്ഷ്യം

അമേരിക്കയുടെ ലക്ഷ്യം

പറാസല്‍ ദ്വീപ് സമൂഹത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് ചൈന കഴിഞ്ഞദിവസം സൈനിക അഭ്യാസം നടത്തിയിരുന്നു. മേഖലയിലെ രാജ്യങ്ങളെ ഭീതിപ്പെടുത്തും വിധമായിരുന്നു പ്രകടനങ്ങള്‍. ഈ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവരെ കൂടെ നിര്‍ത്തുകയുമാണ് അമേരിക്കയുടെ ലക്ഷ്യം.

അയല്‍രാജ്യങ്ങളുമായി ചൈന തര്‍ക്കത്തില്‍

അയല്‍രാജ്യങ്ങളുമായി ചൈന തര്‍ക്കത്തില്‍

ദക്ഷിണ ചൈനാ കടലില്‍ ഏറെ കാലമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മേഖലയിലെ മിക്ക രാജ്യങ്ങളും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ജലമേഖലയിലാണ് ചൈനീസ് സൈന്യം അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ വരവ്.

വിയറ്റ്‌നാമും തായ്‌വാനും പറയുന്നത്

വിയറ്റ്‌നാമും തായ്‌വാനും പറയുന്നത്

ചൈന അഭ്യാസം നടത്തിയ പരാസല്‍ ദ്വീപ് സമൂഹം തങ്ങളുടേതാണെന്ന് വിയറ്റ്‌നാമും തായ്‌വാനും പറയുന്നു. ചൈന പറയുന്നു അവരുടേതാണെന്ന്. തര്‍ക്കം നിലനില്‍ക്കുന്നത് സുഗമമായ കടല്‍ യാത്രയ്ക്ക് തടസമാണെന്ന് അമേരിക്ക പറയുന്നു. ചൈന പ്രകോപനം സൃഷ്ടിക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടു.

മലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നുമലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നു

English summary
American Navy to send warships to South China Sea soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X