കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ ദിവസം ഓരോ ഗുളിക കഴിക്കും... ഇന്ത്യയുടെ ആ മരുന്നിനെ പിന്തുണച്ച് ട്രംപ്, മുന്നറിയിപ്പ് തള്ളി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് വാങ്ങിയ മലേറിയ മരുന്നിനെ വീണ്ടും പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ദിവസവും ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇത് പ്രതിരോധ മരുന്നായിട്ടാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ്സിലെ ഡോക്ടര്‍മാര്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി അടക്കം ഈ മരുന്നിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഫ്രാന്‍സിലും ബ്രസീലിലും ഈ മരുന്ന് കഴിച്ചവര്‍ പലരും മരിക്കുകയും ചെയ്തിരുന്നു. ഹൃദയസംബന്ധമായ രോഗമുള്ളവരില്‍ മരണനിരക്ക് കൂടുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

1

വൈറ്റ് ഹൗസില്‍ വെച്ചുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് മലേറിയ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഞാന്‍ മലേറിയ മരുന്ന് കഴിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നരയാഴ്ച്ചയോളമായി ഇത് തുടരുന്നുണ്ടെന്നും റെസ്‌റ്റോറന്റ് എക്‌സിക്യൂട്ടീവുകളുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞു. നേരത്തെ ഈ മരുന്നിനെ ഗെയിം ചേഞ്ചറെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ചിലയിടത്ത് രോഗികളില്‍ മലേറിയ മരുന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള പഠനങ്ങള്‍ ഇത് കൊറോണവൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം നിത്യേന കൊറോണ പരിശോധനയ്ക്കും ട്രംപ് വിധേയനാവുന്നുണ്ട്.

വൈറ്റ് ഹൗസിലെ മെഡിക്കല്‍ ഡോക്ടറോട് താന്‍ മലേറിയ മരുന്ന് കഴിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. തെറ്റില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഷോണ്‍ കോണ്‍ലി ട്രംപ് ആരോഗ്യവാനായിട്ടാണ് ഇരിക്കുന്നതെന്നും പറഞ്ഞു. സ്ഥിരമായി അദ്ദേഹം കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. ഇതുവരെ എല്ലാ ഫലങ്ങളും നെഗറ്റീവാണ്. രണ്ടാഴ്ച്ച മുമ്പ് അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷവും രോഗം കണ്ടെത്തിയിട്ടില്ലെന്ന് ഷോണ്‍ കോണ്‍ലി വ്യക്തമാക്കി.

Recommended Video

cmsvideo
More Than three million people lost their jobs in america | Oneindia Malayalam

ട്രംപിനെ വിമര്‍ശിച്ച് ഡെമോക്രാറ്റിക നേതാവ് ചക്ക് ഷൂമര്‍ രംഗത്തെത്തി. പ്രസിഡന്റ് മലേറിയ മരുന്ന് ഉപയോഗിച്ചത് ഒട്ടും ശ്രദ്ധയില്ലാത്ത തീരുമാനമാണെന്ന് ഷൂമര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് തെറ്റായ പ്രതീക്ഷയാണ് ട്രംപ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസ്സില്‍ ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ സമയത്താണ് ട്രംപ് ഇത്തരമൊരു സാഹസത്തിന് ശ്രമിച്ചിരിക്കുന്നത്. റെംഡിസിവിര്‍ ഇന്ത്യയിലടക്കം ഉപയോഗിക്കാനാണ് തീരുമാനം. താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ മരുന്നാണ്. അതേസമയം വിവിധ ഡോക്ടര്‍മാര്‍ ഈ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ട്രംപ് പറഞ്ഞു.

രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!

സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍

English summary
american president donald trump admits, he is taking malaria medicine to protect against covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X