കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ മുന്നറിയിപ്പുകളെ തള്ളി ട്രംപ്... തന്റെ ശത്രുവെന്ന് പ്രഖ്യാപനം, അടിമുടി പിഴച്ച് യുഎസ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോക്ഡൗണ്‍ മുന്നറിയിപ്പ് നല്‍കുന്ന പഠനങ്ങളെ അടച്ചാക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ശത്രുവിന്റെ പ്രഖ്യാപനമെന്നാണ് ഒരു പഠനത്തെ ട്രംപ് വിശേഷിപ്പിച്ചത്. മറ്റൊന്നിനെ പൊളിറ്റിക്കല്‍ ഹിറ്റ് ജോബ് എന്നായിരുന്ന വിളിച്ചത്. അമേരിക്കയില്‍ വിപണി തുറക്കാനുള്ള ട്രംപിന്റെ നീക്കത്തിന് ഈ പഠനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള രാഷ്ട്രീയ നീക്കമായി ഇതിനെ വ്യാഖ്യാനിക്കാനാണ് ട്രംപിന്റെ നീക്കം. എന്നാല്‍ യുഎസ്സിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അടിമുടി പൊളിക്കുന്നതാണ് ട്രംപിന്റെ നീക്കം.

1

തനിക്ക് ഇഷ്ടപ്പെടാത്ത പഠനങ്ങള്‍ പുറത്തുവിടുന്ന ശാസ്ത്രജ്ഞരെ പരമാവധി അപമാനിക്കലാണ് ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ ട്രംപ് യാതൊരു തെളിവുമില്ലാതെയാണ് ഇവര്‍ രാഷ്ട്രീയ എതിരാളികളാണെന്ന് പ്രഖ്യാപിക്കുന്നത്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ തന്നെ ഫണ്ട് ചെയ്യുന്ന പഠനങ്ങള്‍ ഇത്. ഏറ്റവും ഞെട്ടിക്കുന്ന കാര്യമാണിത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് ഈ പഠനങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ താന്‍ രണ്ടാഴ്ച്ചയായി ഈ മരുന്ന് കഴിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി.

മലേറിയ മരുന്ന് കഴിച്ചവരില്‍ മരണനിരക്ക് വര്‍ധിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഹൃദയസംബന്ധമായ രോഗങ്ങളും കൂടുന്നുണ്ട്. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സഖ്യകക്ഷികളും ട്രംപും ചേര്‍ന്ന് മലേറിയ മരുന്ന് അദ്ഭുത മരുന്നാണെന്ന് പ്രചാരണം നടത്തുന്നുണ്ട്. ആശുപത്രികളിലോ പരീക്ഷണങ്ങള്‍ക്കായിട്ടോ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാവൂ എന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഇത് തള്ളിയാണ് ട്രംപ് സ്വന്തം കാര്യത്തിനായി ഈ മരുന്ന് ഉപയോഗിക്കുന്നത്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഈ മരുന്നിന് പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്.

നിങ്ങള്‍ ആ സര്‍വേ നോക്കൂ, വെറും തട്ടിപ്പാണ്. അവര്‍ പ്രായമായവര്‍ക്ക് മാത്രമാണ് മലേറിയ മരുന്ന് നല്‍കുന്നത്. ഇവര്‍ നേരത്തെ തന്നെ ഗുരുതരാവസ്ഥയിലാണ്. മരിച്ച് പോയ അവസ്ഥയിലുള്ളവര്‍ക്ക് ഈ മരുന്ന് നല്‍കി, അത് മോശമാണെന്ന് പറയുന്നു. ഇത് തന്റെ ശത്രുക്കളുടെ ഭാഷയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ ലോകത്താകമാനം മലേറിയ മരുന്ന് ഉപയോഗിച്ചപ്പോള്‍ മരണസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതായി മെഡിക്കല്‍ മാഗസിന്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതേസമയം ശാസ്ത്ര സംബന്ധമായ വിഷയങ്ങളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുമ്പോള്‍ ട്രംപ് രാഷ്ട്രീമായി തള്ളിക്കളയുന്നത് യുഎസ് ശാസ്ത്രജ്ഞരെയും അലട്ടുന്നുണ്ട്.

കൈവിട്ട് കാര്യങ്ങള്‍, ബ്രസീലില്‍ സ്ഥിതി ഗുരുതരം, പ്രഭവകേന്ദ്രം, ലോകത്ത് രണ്ടാം സ്ഥാനം, മരുന്നുകളില്ലകൈവിട്ട് കാര്യങ്ങള്‍, ബ്രസീലില്‍ സ്ഥിതി ഗുരുതരം, പ്രഭവകേന്ദ്രം, ലോകത്ത് രണ്ടാം സ്ഥാനം, മരുന്നുകളില്ല

English summary
american president donald trump criticise scientists says they make enemy statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X