കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതൊന്നും ബൈഡനോട് ചോദിക്കുന്നില്ലല്ലോ', അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി ട്രംപ്, വീഡിയോ വൈറൽ

Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ അവതാരകയുടെ ചോദ്യങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ഒരു ടെലിവിഷന്‍ ചാനലിന്റെ ഇന്റര്‍വ്യൂവില്‍ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകാണ്‌. നാല്‌ മില്യണിലധികം ആളുകളാണ്‌ സോഷ്യല്‍ മീഡിയിയല്‍ വൈറലായ ഈ കുഞ്ഞു വീഡിയോ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞത്‌.

അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്കായ സി ബി എസ്‌ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്‌ത 60 മിനിറ്റോളം നീണ്ട ഇന്‍ര്‍വ്യൂവിലാണ്‌ ട്രംപ്‌ അവസാനഭാഗത്ത്‌ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കാതെ മടങ്ങുന്നതായി കാണുന്നത്‌. അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക ലെസ്ലി താലിന്റെ ചോദ്യങ്ങളില്‍ ട്രംപ്‌ അസ്വസ്ഥനാകുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്‌.

trump

സോഷ്യല്‍ മീഡിയ വഴിയുള്ള ട്വീറ്റുകളും അധിക്ഷേപങ്ങളും നിങ്ങളില്‍ നിന്ന്‌ ജനങ്ങള്‍ അകന്നു പോകുന്നതിന്‌ കാരണമാകില്ലെയെന്ന അവതാരകയുടെ ചോദ്യത്തിന്‌ ഇല്ല എന്നായിരുന്നു ട്രംപിന്റെ ഉത്തരം. സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെങ്കില്‍ താനിവിടെ എത്തില്ലായിരുന്നു. മീഡിയ എന്നത്‌ കപടമാണ്‌ . എന്നാല്‍ സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ തനിക്ക്‌ പറയാനുള്ളത്‌ ലോകത്തോട്‌ പറയാന്‍ കഴിയില്ലായിരുന്നെന്നും ട്രംപ്‌ പറഞ്ഞു. മഹാമാരി നമ്മെ വലിയ രീതിയില്‍ ബാധിച്ചു, വംശീയ സംഘര്‍ഷങ്ങള്‍ നമ്മുടെ രാജ്യത്ത്‌ നടക്കുന്നു എന്നിട്ടും താങ്കള്‍ വീണ്ടും പ്രസിഡന്റ്‌ പദവിയിലെത്താന്‍ എന്തുകൊണ്ടാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന്‌ തുടങ്ങി ഗൗരവകരമായ ചോദ്യങ്ങളായിരുന്നു ട്രംപിന്‌ അവതാരകയില്‍ നിന്നും നേരിടേണ്ടി വന്നത്‌.

ഗൗരവകരമായ ചോദ്യങ്ങളൊന്നും നിങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥിയായ ബൈഡനോട്‌ ചോദിക്കാന്‍ തയാറാവുന്നില്ലെന്ന്‌ ഇന്റര്‍വ്യൂവില്‍ അരോപിച്ച ട്രംപിന്‌ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റ്‌ അല്ലല്ലോയെന്നായിരുന്നു ലസ്ലിയുടെ മറുപടി. ഇന്റര്‍വ്യൂവിന്‌ ശേഷം ലെസ്ലിയുടെ ചെറിയ വിഡീയോ ഷെയര്‍ ചെയ്‌ത ട്രംപ്‌ ലെസ്ലി മാസ്‌ക്‌ ഇട്ടിട്ടില്ലെന്ന്‌ കുറ്റപ്പെടുത്തുകയും ലെസ്ലിയുടെ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്യുന്ന സമയത്തെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന സമയമെന്നു വിശേഷിപ്പിക്കുകയും ചെയ്‌തു.

ഈ വരുന്ന നവംബര്‍ മൂന്നിനാണ്‌ അമേരിക്കയില്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.നിലവിലെ പ്രസിഡന്റും റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ്‌ ട്രംപും ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനും തമ്മില്‍ കനത്ത പോരാട്ടാമാണ്‌ തെരഞ്ഞെടുപ്പില്‍നടക്കുന്നത്‌.സാമ്പത്തികമായി രാജ്യത്തെ ശക്തമാക്കാന്‍ സാധിച്ചുവെന്നു ട്രംപ്‌ അവകാശപ്പെടുന്നുണ്ടെങ്കിലും കോവിഡ്‌ മഹാമാരിയെ പിടിച്ചു കെട്ടാന്‍ ഭരണകൂടത്തിന്‌ കഴിയാതെ പോയതും ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളുമെല്ലാം പ്രതികൂലമായ ബാധിക്കുമോ എന്ന കാര്യത്തില്‍ റിപ്പബ്ലിക്‌ പാര്‍ട്ടിക്ക്‌ ആശങ്കയുണ്ട്‌.

English summary
American president Donald Trump cutting of his interview for irritated question from the anchor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X