കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കില്ല. പക്ഷേ ചര്‍ച്ചയില്ലെന്ന് ട്രംപ്‌, മുന്നറിയിപ്പ്!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ചയില്ലെന്നും, എന്നാല്‍ റദ്ദാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പക്ഷേ ചൈന കൊറോണവൈറസിനെ കൈകാര്യം ചെയ്ത വിധത്തില്‍ നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ രണ്ട് വര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ച് ഫേസ് വണ്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. അമേരിക്കയും ചൈനയും കൊറോണയുടെ പേരില്‍ നടക്കുന്ന വാക് പോരിനെ തുടര്‍ന്ന് ഇത് റദ്ദാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം ചൈന കരാറില് ചർച്ച നടത്താമെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ അത്തരമൊരു തീരുമാനം എടുക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില് ചർച്ചകള് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

1

ഞാന്‍ ചൈനയുമായുള്ള ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇപ്പോള്‍ സന്തുഷ്ടനല്ല. മുമ്പ് ഞാന്‍ പറഞ്ഞതൊക്കെ ശരിയായിരിക്കുകയാണ്. പല രാജ്യങ്ങളും യുഎസ്സിന് മേല്‍ താരിഫുകള്‍ ചുമത്താറുണ്ട്. എന്നാല്‍ യുഎസ്സിന് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താന്‍ പാടില്ലായിരുന്നു. ചൈന എല്ലാ സമയത്തും ഇന്റലക്ഷച്വല്‍ പ്രോപ്പര്‍ട്ടി യുഎസ്സില്‍ നിന്ന് മോഷ്ടിക്കാറുണ്ട്. അവരെ ആരും ഒന്നും പറയാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുകയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചൈനയുമായുള്ള ബിസിനസ് അവസാനിപ്പിക്കാം. ഞങ്ങളാണ് ചൈനയെ ഈ രീതിയില്‍ എത്തിച്ചതെന്നും ട്രംപ് പറഞ്ഞു.

ചൈന ഇത്ര ശക്തരായ രാജ്യമായത് അമേരിക്കയില്‍ ഇത്ര കാലം ഭരിച്ചിരുന്നവരുടെ സഹായം കൊണ്ടാണ്. യുഎസ്സിനെ അവര്‍ തകര്‍ക്കാന്‍ അനുവാദം നല്‍കി. മുമ്പില്ലാത്ത വിധത്തിലായിരുന്നു ഈ ചൂഷണി. ബരാക് ഒബാമയും ജോ ബൈഡനും അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ട്രംപ് പറഞ്ഞു. ബൈഡനെ സ്ലീപ്പി ജോ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എത്രയോ ബില്യണാണ് ചൈന യുഎസ് നല്‍കി കൊണ്ടിരുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം ഈ സമയത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി സംസാരിക്കാന്‍ താല്‍പര്യമില്ല. അദ്ദേഹവുമായി നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ സംസാരിക്കില്ലെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
Donald Trump abruptly end press meet | Oneindia Malayalam

യുഎസ്സിന് പലകാര്യങ്ങളും ചെയ്യാനും. പ്രത്യേകിച്ച് ചൈനയ്‌ക്കെതിരെ. ബെയ്ജിംഗുമായുള്ള എല്ലാ ബന്ധവും യുഎസ് അവസാനിപ്പിക്കും. ഇത് നടന്നാല്‍ യുഎസ്സിന് ഒന്നും സംഭവിക്കില്ല. 500 ബില്യണാണ് ഇതിലൂടെ സമ്പാദിക്കാനാവുക. എല്ലാവരുമായി ബന്ധം ഇല്ലാതായാലും ഇത് തന്നെയാണ് സംഭവിക്കുക. ഇക്കാര്യം ഞാന്‍ വര്‍ഷങ്ങളായി പറയുന്നുണ്ട്. മറ്റ് രാജ്യങ്ങളോടും പറയാനുള്ളത് ഇത് തന്നെ. ചൈന മാത്രമല്ല യുഎസ്സിനെ ചൂഷണം ചെയ്യുന്നത്. യൂറോപ്പിനെ നാറ്റോയില്‍ എന്തിനാണ് പ്രതിരോധിക്കുന്നത്. ഒരുപാട് പണചെലവാണ് അതിലൂടെ ഉണ്ടാവുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തീവ്രദേശീയത വീണ്ടും ആളിക്കത്തിക്കുകയാണ് ട്രംപ്.

English summary
american president donald trump rules out renegotiating trade deal with china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X