കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഞങ്ങളെ തകര്‍ക്കാന്‍ ആഗ്രഹിച്ചു.... ബൈഡനെ പ്രസിഡന്റാക്കാന്‍, ചൈനയ്‌ക്കെതിരെ ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെയുള്ള ആക്രമണം ഒന്ന് കൂടി കടുപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ തകര്‍ക്കാനാണ് ചൈന ശ്രമിച്ചതെന്ന് ട്രംപ് ആരോപിച്ചു. കൊറോണവൈറസിന്റെ വ്യാപനം നടക്കുമ്പോള്‍ ചൈന വന്‍ തോതില്‍ തെറ്റായ വിവരങ്ങളുടെ ഒരു ക്യാമ്പയിന്‍ തന്നെയാണ് നടത്തിയത്. ഇതിന്റെ പേരില്‍ തെറ്റ് പറ്റിയത് അമേരിക്കയ്ക്കും ട്രംപിനുമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനെ യുഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റാക്കാനാണ് അവര്‍ ആഗ്രഹിച്ചതെന്നും, ചൈനയ്ക്ക് അതാണ് ആവശ്യമെന്നും ട്രംപ് ആരോപിച്ചു. ഒരേസമയം ചൈനയ്ക്കും ബൈഡനുമെതിരെ ആക്രമണമാണ് ട്രംപ് ലക്ഷ്യമിട്ടത്.

1

നേരത്തെ നടന്ന സര്‍വേകളില്‍ ട്രംപിനേക്കാള്‍ ജനപ്രീതി ജോ ബൈഡനുള്ളതായി തെളിഞ്ഞിരുന്നു. എന്നാല്‍ ആ സര്‍വേകളിലൊന്നും വിശ്വസിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ചൈനയുമായി ട്രംപ് ബൈഡനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഭരണകൂടം വൈറസിനെ നേരിടുന്നതില്‍ വന്‍ പരാജയമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ തന്നെ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടും ട്രംപ് ഒന്നും ചെയ്തില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത് മറച്ചുപിടിക്കാനാണ് ചൈനയെ കുറ്റക്കാരാക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ചൈന തെറ്റായ വിവരങ്ങളുടെ ഒരു ക്യാമ്പയിന്‍ തന്നെയാണ് നടത്തിയത്. ഇതിന് കാരണം സ്ലീപ്പി ജോ ബൈഡനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച്, എന്റെ രാജ്യത്തെ വീണ്ടും തകര്‍ക്കുക എന്ന ഉദ്ദേശമാണ് ഉള്ളതെന്നും ട്രംപ് ആരോപിച്ചു. ജോ ബൈഡനെ ട്രംപ് പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് സ്ലീപ്പി ജോ. കാലങ്ങളായി ചൈന യുഎസ്സിനെ ചൂഷണം ചെയ്യുന്നുണ്ട്. താന്‍ വരുന്നത് വരെ അത് തുടര്‍ന്നെന്നും ട്രംപ് പറഞ്ഞു. ചൈനീസ് വക്താവ് വിഡ്ഡിത്തങ്ങളാണ് പറയുന്നത്. അവരുടെ കഴിവ് കേട് കൊണ്ടുണ്ടായ വേദനയും പ്രതിസന്ധിയും വഴിതിരിച്ച് വിടുന്നതിന് വേണ്ടിയാണിതെന്നും ട്രംപ് കുറ്റപ്പെടുത്തി.

'തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്' ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട: പ്രിയങ്ക'തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്' ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട: പ്രിയങ്ക

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

ചൈന അവരുടെ പ്രത്യയശാസ്ത്രപരമായ ആക്രമണം യുഎസ്സിനെതിരെയും യൂറോപ്പിനെതിരെയും നടത്തുകയാണ്. ഇത് വലിയ വഞ്ചനയാണെന്നും ട്രംപ് ആരോപിച്ചു. ചൈനീസ് വക്താവ് പറയുന്ന കാര്യമെല്ലാം അവരുടെ മേലധികാരികളില്‍ നിന്നാണ് വരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ചൈന ഈ മഹാമാരിയെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവരൊന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് വന്നതെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്ന് കഴിഞ്ഞ ദിവസം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞിരുന്നു. ചൈനയ്‌ക്കെതിരെ സാമ്പത്തിക നടപടി അടക്കം കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.

പ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടിപ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടി

English summary
american president donald trump says china running a campaign to make joe biden president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X