കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നയം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് അമേരിക്ക. ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ചൈന ഈ നിയമം നടപ്പാക്കുമെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുഎസ് അതിശക്തമായി തന്നെ ഈ നീക്കത്തിനെതിരെ പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വളരെ ശക്തമായ സ്വയം ഭരണാധികാരവും, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും ഹോങ്കോംഗിന്റെ പ്രത്യേക പദവി സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്ന് യുഎസ് കരുതുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

1

ഹോങ്കോംഗ് ലോകത്തിന്റെ തന്നെ സാമ്പത്തിക കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്. ചൈനയുടെ പുതിയ നീക്കം അഭിപ്രായ സ്വാതന്ത്ര്യ അടിച്ചമര്‍ത്താനുള്ള നീക്കമായിട്ടാണ് കാണുന്നത്. നേരത്തെ ഹോങ്കോംഗിലെ സമരം അക്രമാസക്തമായെന്നും, ഇതിന് വിദേശ ഫണ്ടിംഗുണ്ടെന്നുമാണ് ചൈന ആരോപിച്ചിരുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ദേശീയ സുരക്ഷാ നയം കടുപ്പിക്കുന്നത്. അതേസമയം പുതിയ പ്രതിഷേധങ്ങള്‍ ഹോങ്കോംഗില്‍ അലയടിക്കുമെന്നാണ് സൂചന. ചൈന എന്താണ് ചെയ്യാന്‍ പദ്ധതിയിടുന്നതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അത് സംഭവിച്ചാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് കൂടുതല്‍ വിവരങ്ങള്‍ നിയമത്തെ കുറിച്ച് പുറത്തുവിടുമെന്ന് ചൈനീസ് വക്താവ് ഷാംഗ് യെസൂ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കാനാണ് ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിലൂടെ ഹോങ്കോംഗിലെ ദേശീയ സുരക്ഷ ശക്തമാക്കാന്‍ സാധിക്കുമെന്നും യെസൂ പറഞ്ഞു. നേരത്തെ ഹോങ്കോംഗുമായുള്ള വ്യാപാര കരാറുകള്‍ ട്രംപ് അംഗീകരിച്ചിരുന്നു. എന്നാല്‍ കരാറില്‍ പറയുന്നത് ഇവിടെ കൃത്യമായി മനുഷ്യാവകാശങ്ങളും ജനാധിപത്യമായ രീതിയില്‍ കാര്യങ്ങളും മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

അതേസമയം ചൈന പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഹോങ്കോംഗുമായുള്ള ബന്ധം ചൈന അവസാനിപ്പിക്കേണ്ടി വരും. എന്നാല്‍ ഹോങ്കോംഗ് സര്‍ക്കാര്‍ പറയുന്നത് ഈ നിയമത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നാണ്. ജനങ്ങളുടെ അനുമതിയില്ലാതെ നടത്തുന്ന നിയമനിര്‍മാണം മേഖലയെ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ശക്തമായ പ്രതിഷേധം ഉണ്ടാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടേഗസ് പറഞ്ഞു. 2018ലെ കണക്ക് പ്രകാരം 85000 യുഎസ് പൗരന്‍മാര്‍ ഇവിടെ താമസിക്കുന്നുണ്ട്. യുഎസ്സിന് വലിയ താല്‍പര്യം ഇക്കാര്യത്തിലുണ്ട്. 1300ലധികം യുഎസ് കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രംപ് ചൈനയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നതും ഇക്കാരണം കൊണ്ടാണ്.

സിന്ധ്യക്ക് പുതിയ ഗെയിം പ്ലാന്‍... ഗ്വാളിയോറില്‍ കളിമാറും, 8 പേര്‍ ക്യാബിനറ്റില്‍, ചൗഹാന്‍ പറയുന്നത്സിന്ധ്യക്ക് പുതിയ ഗെയിം പ്ലാന്‍... ഗ്വാളിയോറില്‍ കളിമാറും, 8 പേര്‍ ക്യാബിനറ്റില്‍, ചൗഹാന്‍ പറയുന്നത്

English summary
american president donald trump warns china on hong kong new legislation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X