• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈന വാക്കുതെറ്റിച്ചു.... ഹോങ്കോംഗിന് ഇനി പ്രത്യേക പരിഗണന നല്‍കാനാവില്ല, ട്രംപ് പറയുന്നത് ഇങ്ങനെ

വാഷിംഗ്ടണ്‍: ഹോങ്കോംഗിലെ പുതിയ നിയമനിര്‍മാണത്തില്‍ കടുത്ത നടപടികള്‍ ഉറപ്പിച്ച് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോങ്കോംഗിന് നല്‍കി വന്നിരുന്ന പ്രത്യേക പരിഗണന റദ്ദാക്കാന്‍ താന്‍ ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി. ഹോങ്കോംഗിലെ പുതിയ സുരക്ഷാ നിയമം എല്ലാ തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ട്രംപ് പറഞ്ഞു. ചൈന ഞങ്ങള്‍ക്കും ലോകരാജ്യങ്ങള്‍ക്കും നല്‍കിയിരുന്ന വാക്ക് തെറ്റിച്ചു. ഹോങ്കോംഗിന്റെ പരമാധികാരത്തെ അവര്‍ അട്ടിമറിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും സ്വയംഭരണാധികാരം ഹോങ്കോംഗിന് നഷ്ടമായതായി പറഞ്ഞിരുന്നു.

ചൈന ഹോങ്കോംഗിനെതിരെ നടത്തിയ നീക്കം അവിടെയുള്ള ജനങ്ങള്‍ക്ക് വന്‍ ദുരന്തമാണെന്ന് ട്രംപ് പറഞ്ഞു. അവര്‍ക്ക് മാത്രമല്ല ചൈനീസ് ജനതയ്ക്കും ലോകജനതയ്ക്കും വലിയ ദുരന്തങ്ങളാണ് ഈ നീക്കം സമ്മാനിക്കുകയെന്നും ട്രംപ് കുറ്റപ്പെടുത്തി. അതുകൊണ്ട് നടപടിയെടുക്കാതെ നിര്‍വാഹമില്ല. എല്ലാതരം പ്രത്യേക പരിഗണനകളും യുഎസ്സ് റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. ഹോങ്കോംഗിന്റെ പരമാധികാരത്തെ അട്ടിമറിച്ചതിന് കാരണക്കാരായ വ്യക്തികള്‍ക്കെതിരെ ഉപരോധം കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. കയറ്റുമതിയിലും ഇറക്കുമതിയിലും വരെ ട്രംപിന്റെ ഈ നീക്കം പ്രതിഫലിക്കുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ചൈനീസ് വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായി നടന്നിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് കരുതുന്ന ചൈനീസ് വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചൈനയില്‍ നിന്ന് വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി യുഎസ്സില്‍ എത്തുന്നുണ്ട്. ഇതിനാണ് ട്രംപ് തടിയുന്നത്. ചൈനീസ് സൈന്യം, ഇന്റലിജന്‍സ് എന്നിവരുമായും ഇവരുടെ നേതൃത്വത്തിലുള്ള സ്‌കൂളുകളുമായും അടുപ്പമുള്ളവരെ വിലക്കാനാണ് പദ്ധതി. ഇത് യുഎസ്സിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നാണ് സൂചന. ഈ വിദ്യാര്‍ത്ഥികള്‍ യുഎസ്സിന്റെ വിദ്യാഭ്യാസ മേഖലയിലെ വലിയ സംഭാവനയാണ്.

cmsvideo
  PM Modi Not In 'Good Mood' Over Border Row With China: Donald Trump | Oneindia Malayalam

  നിരവധി അമേരിക്കക്കാര്‍ ഹോങ്കോംഗില്‍ താമസിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനികളും ഇവിടെയുണ്ട്. ഇവരെയെല്ലാം പുതിയ നിയമം ബാധിക്കും. ട്രംപിന്റെ തീരുമാനവും ബാധിക്കാനാണ് സാധ്യത. നേരത്തെ യുഎസ്, ബ്രിട്ടന്‍ എന്നിവര്‍ ചൈനയും പുതിയ സുരക്ഷാ നിയമത്തെ എതിര്‍ത്തിരുന്നു. ഹോങ്കോംഗ് വിഷയം യുഎസ് നേരത്തെ യുഎന്നിന്റെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചൈന ഇതിനെ തടസ്സപ്പെടുത്തി. ഇത് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മറുപടി. ചൈനീസ് സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്ന് യുഎസ് ആരോപിക്കുന്നു. അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ ശീതയുദ്ധത്തിലേക്കാണ് പോകുന്നതെന്നാണ് സൂചന.

  സൂരജിന് പൂട്ടിടാന്‍ വനിതാ കമ്മീഷനും, രക്ഷിക്കാന്‍ കളിച്ചത് സഹോദരി,ഇന്റര്‍നെറ്റ് വഴി, ക്യാമറയില്‍!!

  English summary
  american president donald trump will impose new sanctions against hong kong
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more