കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറുന്നു; പ്രഖ്യാപനവുമായി ജോ ബൈഡന്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: 20 വര്‍ഷം നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍മാറുന്നു. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന് 20 വര്‍ഷം തികയുന്ന ഈ വര്‍ഷം സപ്തംബര്‍ 11നകം എല്ലാ സൈനികരെയും തിരിച്ചെത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മെയ് ഒന്ന് മുതല്‍ പിന്‍മാറ്റം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2500 അമേരിക്കന്‍ സൈനികനാണ് നിലവില്‍ അഫ്ഗാനിലുള്ളത്. നേരത്തെ ഒട്ടേറെ സൈനികരെ ഘട്ടങ്ങളായി പിന്‍വലിച്ചിരുന്നെങ്കിലും അഫ്ഗാനില്‍ സമാധാനപരമായ പരിഹാരം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ളവരെ പിന്‍വലിക്കാമെന്നാണ് കരുതിയിരുന്നത്.

x

എന്നാല്‍ ഇക്കാര്യം ജോ ബൈഡന്‍ തള്ളി. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി അഫ്ഗാനിലെ അമേരിക്കയുടെ ലക്ഷ്യത്തിന് വ്യക്തതയില്ലെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വിജയം കാണാതെ സൈന്യത്തെ പിന്‍വലിക്കരുത് എന്നാണ് അമേരിക്കയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അങ്ങനെയുള്ള പിന്‍മാറ്റം അമേരിക്ക പരാജയപ്പെട്ടു എന്ന പ്രചാരണത്തിന് ഇടയക്കുമെന്നും ഇവര്‍ പറയുന്നു.

തലമുറകളിലേക്ക് യുദ്ധം വ്യാപിക്കരുത്. നമ്മള്‍ ആക്രമിക്കപ്പെട്ടു. വ്യക്തമായ ലക്ഷ്യത്തോടെയാണ് യുദ്ധത്തിന് പോയത്. ആ ലക്ഷ്യം നേടിക്കഴിഞ്ഞു- അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിനെ കൊലപ്പെടുത്തിയ കാര്യം സൂചിപ്പിച്ച് ബൈഡന്‍ പറഞ്ഞു. അഫ്ഗാനില്‍ 2448 അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷം കോടി ഡോളര്‍ ചെലവായി. 2011ല്‍ ഒരു ലക്ഷം അമേരിക്കന്‍ സൈനികനാണ് അഫ്ഗാനിലുണ്ടായിരുന്നത്. ഇത് ഘട്ടങ്ങലായി പിന്‍വലിച്ച് ഇപ്പോള്‍ 2500 പേരാണുള്ളത്. ഇവരെയും പിന്‍വലിക്കുമെന്നാണ് ബൈഡന്‍ പറയുന്നത്.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

എന്നാല്‍ അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചില്ല എന്ന വിമര്‍ശനമുണ്ട്. താലിബാന്‍ ഇപ്പോഴും ശക്തരായി തുടരുന്നു. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം തുടങ്ങുന്ന വേളയില്‍ താലിബാന്‍ ആയിരുന്നു അഫ്ഗാന്‍ ഭരിച്ചിരുന്നത്. അമേരിക്കന്‍ സൈന്യമെത്തിയതോടെ അവര്‍ ഭരണം വിട്ട് പോരാട്ടത്തിലേക്ക് മാറി. ഇതുവരെ താലിബാനെ പരാജയപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചിട്ടില്ല.

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

അഫ്ഗാന്‍ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയില്‍ അധികാരത്തിലെത്തുന്ന നാലാമത്തെ പ്രസിഡന്റാണ് താന്‍ എന്ന് ബൈഡന്‍ പറഞ്ഞു. വിഷയം അഞ്ചാമത്തെ പ്രസിഡന്റിലേക്ക് എത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ പദ്ധതിയുമായി യോജിക്കുന്നു എന്ന് ജര്‍മനി അറിയിച്ചു. അഫ്ഗാന്‍ പിന്‍മാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ വിളിച്ചുചേര്‍ത്ത നാറ്റോ യോഗത്തിലാണ് ജര്‍മനി ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍, ഖത്തര്‍, ഐക്യരാഷ്ട്രസഭ എന്നിവരുടെ സഹകരണം അമേരിക്ക തേടിയിട്ടുണ്ട്.

English summary
American President Joe Biden declared To Begin US Afghanistan Exit On May 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X