അമേരിക്കയിലെ പ്രതിഷേധം; ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു, അന്വേഷണം ആരംഭിച്ച് പോലീസ്
വാഷിങ്ടണ്‍: ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയാണ് തകര്‍ത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ യുഎസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന് ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം അമേരിക്കയില്‍ എട്ടാം ദിവസവും തുടരുകയാണ്. വിവിധ നഗരങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. 29 നഗരങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്. ഫ്ളോയ്ഡിന്റെ ജന്മദേശമായ ടെക്സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

ഫ്ളോയിഡിന്റെ ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. പല നഗരങ്ങളിലും പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ചു. പ്രതിഷേധത്തിന്റെ മറവില്‍ അക്രമവും കൊള്ളയും വര്‍ധിച്ചതിനെ തുടര്‍ന്നാണ് പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസിയില്‍ വീണ്ടും സൈന്യം രംഗത്തിറങ്ങി. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് നേര്‍ക്ക് നീങ്ങുന്നത് നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും രംഗത്തെത്തി. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ ജില്ലയില്‍ കര്‍ഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടി.
അതേസമയം, ജോര്‍ജ്ജ് ഫ്ളോയിഡിന് ഏപ്രില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. 46കാരനായ ഫ്ലോയിഡിന് ഏപ്രിൽ മൂന്നിന് കോവിഡ് ബാധിച്ചിരുന്നെന്നാണ് ഹെന്നെപിൻ കൗണ്ടി മെഡിക്കല്‍ പരിശോധകന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫ്ലോയിഡിന്റെ മരണത്തില്‍ കോവിഡ് ബാധ പങ്കു വഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
രോഗ ലക്ഷണങ്ങളില്ലായിരുന്നില്ലെങ്കിലും മരണശേഷം ഫ്ലോയിഡിന്റെ സ്രവം ശേഖരിച്ച് നടത്തിയ പരിശോധനയിലും രോഗബോധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആദ്യത്തെ രോഗബാധ പൂര്‍ണ്ണമായും സുഖപ്പെടാത്തതിനാലാകാം ഇതെന്നാണ് അമേരിക്കയിലെ പ്രുമഖ മെഡിക്കല്‍ പരിശോധകന് കൂടിയായ ആന്‍ഡ്രൂ ബേക്കര്‍ വ്യക്തമാക്കുന്നത്. ഫ്ലോയിഡിന്റേത് കഴുത്തുഞെരിച്ചുള്ള നരഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications