കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ പ്രതിഷേധം; ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു, അന്വേഷണം ആരംഭിച്ച് പോലീസ്

Google Oneindia Malayalam News

വാഷിങ്ടണ്‍: ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയാണ് തകര്‍ത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ യുഎസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം അമേരിക്കയില്‍ എട്ടാം ദിവസവും തുടരുകയാണ്. വിവിധ നഗരങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. 29 നഗരങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്. ഫ്‌ളോയ്ഡിന്റെ ജന്മദേശമായ ടെക്‌സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

 ghandi-

ഫ്ളോയിഡിന്‍റെ ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. പല നഗരങ്ങളിലും പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ചു. പ്രതിഷേധത്തിന്‍റെ മറവില്‍ അക്രമവും കൊള്ളയും വര്‍ധിച്ചതിനെ തുടര്‍ന്നാണ് പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസിയില്‍ വീണ്ടും സൈന്യം രംഗത്തിറങ്ങി. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് നേര്‍ക്ക് നീങ്ങുന്നത് നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും രംഗത്തെത്തി. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ ജില്ലയില്‍ കര്‍ഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടി.

അതേസമയം, ജോര്‍ജ്ജ് ഫ്ളോയിഡിന് ഏപ്രില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. 46കാരനായ ഫ്ലോയിഡിന്​ ഏപ്രിൽ മൂന്നിന്​ കോവിഡ്​ ബാധിച്ചിരുന്നെന്നാണ്​ ഹെ​ന്നെ​പി​ൻ കൗ​ണ്ടി മെ​ഡി​ക്കല്‍ പരിശോധകന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫ്ലോയിഡിന്‍റെ മരണത്തില്‍ കോവിഡ് ബാധ പങ്കു വഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

രോഗ ലക്ഷണങ്ങളില്ലായിരുന്നില്ലെങ്കിലും മരണശേഷം ഫ്ലോയിഡിന്‍റെ സ്രവം ശേഖരിച്ച് നടത്തിയ പരിശോധനയിലും രോഗബോധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആദ്യത്തെ രോഗബാധ പൂര്‍ണ്ണമായും സുഖപ്പെടാത്തതിനാലാകാം ഇതെന്നാണ് അമേരിക്കയിലെ പ്രുമഖ മെഡിക്കല്‍ പരിശോധകന്‍ കൂടിയായ ആന്‍ഡ്രൂ ബേക്കര്‍ വ്യക്തമാക്കുന്നത്. ഫ്ലോയിഡിന്‍റേത് കഴുത്തുഞെരിച്ചുള്ള നരഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനേകാ ഗാന്ധിയോടാണ്... നിങ്ങളുടെ ജില്ലയും മലപ്പുറവും ഒന്ന് പരിശോധിക്കാം... മനുഷ്യത്വമുണ്ടെങ്കില്‍...മനേകാ ഗാന്ധിയോടാണ്... നിങ്ങളുടെ ജില്ലയും മലപ്പുറവും ഒന്ന് പരിശോധിക്കാം... മനുഷ്യത്വമുണ്ടെങ്കില്‍...

കണക്കുകള്‍ പാളുന്നു; ഗുജറാത്തില്‍ രഹസ്യനീക്കങ്ങള്‍; 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?കണക്കുകള്‍ പാളുന്നു; ഗുജറാത്തില്‍ രഹസ്യനീക്കങ്ങള്‍; 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

 46 ലക്ഷം രൂപയുടെ യന്ത്രങ്ങള്‍.... മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേകപദ്ധതി 46 ലക്ഷം രൂപയുടെ യന്ത്രങ്ങള്‍.... മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേകപദ്ധതി

English summary
american protests; Mahatma Gandhi’s statue in Washington vandalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X