കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവവിശ്വാസം മാനസിക രോഗമോ... ആണെന്ന്!!!

Google Oneindia Malayalam News

വാഷിങ്ടണ്‍: എല്ലാം നഷ്ടപ്പെട്ടവന്റെ അവസാനത്തെ അത്താണിയാണ് മതമെന്ന് പറഞ്ഞതാരാണ്...? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് ആരാണ്...? ഇതോടൊപ്പം ഒരു ചോദ്യം കൂടി... ദൈവവിശ്വാസം മാനസിക രോഗമാണെന്ന് പറഞ്ഞത് ആരാണ്?

ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒന്ന് തന്നെയാണ്. എന്നാല്‍ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം തിരഞ്ഞ് കാള്‍ മാര്‍ക്‌സിലേയ്‌ക്കോ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലേക്കോ പോകണ്ട. ഇത് പറയുന്നത് അമേരിയ്ക്കന്‍ സൈക്കോളജിക്കല്‍ സൊസൈറ്റിയാണ്.

God

അഞ്ച് വര്‍ഷം നീണ്ട പഠനങ്ങള്‍ക്കൊടുവിലാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. അമിതവും ആവേശകരവും ആയ ദൈവ വിശ്വാസം സാമാന്യ ബോധത്തില്‍ അടിസ്ഥാനമായ കാര്യങ്ങള്‍ ചെയ്യാന്‍ പോലും മനുഷ്യന് സാധ്യമല്ലാത്ത അവസ്ഥ സൃഷ്ടിയ്ക്കുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ഇത്തരം അവസ്ഥയെ മാനസിക രോഗങ്ങളുടെ പട്ടികയിലാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പെടുത്തിയിരിയ്ക്കുന്നത്.

അമിത ദൈവ വിശ്വാസമുള്ളവര്‍ക്ക് ഉത്കണ്ഠ, മതിഭ്രമം, മനോവിഭ്രാന്തി, വൈകാരിക അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ പലപ്പോഴും അനുഭവിയ്‌ക്കേണ്ടി വരുന്നുണ്ടത്രെ. ദൈവത്തെ കരുണാമയനായി കാണുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ അധികം കാണാറില്ല. എന്നാല്‍ സര്‍വ്വശക്തനും ശിക്ഷകനും ആയി ദൈവത്തെ കാണുന്നവരുടെ കാര്യം വളരെ കഷ്ടമാണെന്നാണ് പഠനത്തില്‍ പറയുന്നത്.

ദൈവ വിശ്വാസം കാരണം അമേരിക്കയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് മരിയ്ക്കുന്നതെന്ന് സൈക്കോളജി പ്രൊഫസര്‍ ആയ ലില്ലിയന്‍ ആന്‍ഡ്ര്യൂസ് പറയുന്നു. രോഗം വന്നാല്‍ ചികിത്സയെടുക്കാന്‍ തയ്യാറാകാതെ ദൈവം കാത്തോളും എന്ന് പറഞ്ഞ് സ്വയം മരണത്തെ വരിയ്ക്കുന്നവരെ കുറിച്ചാണ് പ്രൊഫസര്‍ പറയുന്നത്.

പുതിയ നടപടിയിലൂടെ ഇത്തരം രോഗികളെ സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തരല്ലാത്ത മാനസിക രോഗികളാക്കുന്നതിലൂടെ അവര്‍ക്ക് നിര്‍ബന്ധിത ചികിത്സ നല്‍കാനാകുമെന്നാണ് പ്രതീക്ഷ.

English summary
According to the American Psychological Association (APA), a strong and passionate belief in a deity or higher power, to the point where it impairs one’s ability to make conscientious decisions about common sense matters, will now be classified as a mental illness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X