വീട്ട് വഴക്ക് കാര്യമായി: വിദേശിയായ ഭാര്യയെ ചെന്നൈയിൽ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു
കാഞ്ചിപുരം: ഇന്ത്യക്കാരനായ ഭർത്താവ് തന്നെ ചെന്നൈയിൽ ഉപേക്ഷിച്ചെന്ന പരാതിയുമായി അമേരിക്കകാരിയായ യുവതി രംഗത്ത്. ശനിയാഴ്ചയാണ് കാഞ്ചിപുരത്തിനടുത്തുള്ള വെല്ലഗട്ടെ ഗ്രാമത്തിൽ വിദേശിയായ ഒരു യുവതി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കീറിപ്പറിഞ്ഞ വേഷത്തിലായിരുന്നു യുവതി.
30 വയസോളം പ്രായം തോന്നിക്കുന്നുണ്ട് ഇവർക്ക്. തന്റെ ഭർത്താവ് ഒരു ഇന്ത്യക്കാരനാണെന്നും ചെന്നൈയ്ക്കടുത്ത് വളാചേരിയിലാണ് ഇവർ താമസിക്കുന്നതെന്നുമാണ് യുവതി പറയുന്നത്. ഭർത്താവുമായി പിണക്കത്തിലാണെന്നും വഴക്കുണ്ടാക്കിയതിന് ശേഷം ഭർത്താവ് തന്നെ കാഞ്ചിപുരത്ത് കൊണ്ടുവന്ന് വിട്ടിട്ട് പോവുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

തന്നോട് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. താൻ പുറത്തിറങ്ങിയപ്പോഴേക്കും ഭർത്താവ് കാറെടുത്ത് വേഗത്തിൽ പോവുകയായിരുന്നുവെന്നും യുവതി പറയുന്നു. പോലീസെത്തി യുവതിയെ ചോദ്യം ചെയ്തു. ഇവരെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഒരു സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ഞാനൊരു മകനാണ്.... ക്ഷുഭിതനായതിനു പിന്നിലെ കാരണം ഇത്!! ക്ഷമ ചോദിച്ച് മോഹൻലാൽ
യുവതിയുടെ ഭർത്താവിനെ പോലീസുകാർ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ഇയാൾ തയാറായില്ലെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്നാണ് ഇയാൾ പറയുന്നത്.












Click it and Unblock the Notifications