കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിന്റെ നമ്പര്‍ 1 വിപണി പൊളിഞ്ഞു, 4 മില്യണ്‍ പേര്‍ക്ക് കൂടി തൊഴിലില്ല, 30 മില്യണ്‍ കവിഞ്ഞു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോക ഒന്നാം നമ്പര്‍ വിപണിയെന്ന ഖ്യാതിയൊന്നും യുഎസ്സിനെ രക്ഷിച്ചില്ല. അവരുടെ വിപണി തകര്‍ന്നടിയുകയാണ്. തൊഴിലില്ലാത്തവരുടെ എണ്ണം 30 മില്യണ്‍ പിന്നിട്ടിരിക്കുകയാണ്. യുഎസ്സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല തൊഴിലാളികളെയും പിരിച്ച് വിടാന്‍ അമേരിക്കന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളെ ഇത് ശക്തമായി ബാധിക്കും. 3.8 മില്യണ്‍ പേര്‍ക്കാണ് കൂടുതലായി യുഎസ്സില്‍ കഴിഞ്ഞാഴ്ച്ച മാത്രം തൊഴില്‍ നഷ്ടമായിരിക്കുന്നത്. ട്രംപ് ഇവര്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

ഇത് വിതരണം ചെയ്യുന്നത് എങ്ങനെയെന്ന ആശങ്ക ഉദ്യോഗസ്ഥരിലുണ്ട്. സംസ്ഥാന സര്‍വീസുകളുടെ ചുമലിലേക്കാണ് ഇതിന്റെ ഭാരം കൂടി ട്രംപ് നല്‍കിയത്. അത് കാര്യങ്ങള്‍ കഠിനമാക്കിയിരിക്കുകയാണ്. ആഴ്ച്ചയില്‍ 600 ഡോളറോളം ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിസന്ധി മുന്നില്‍ കണ്ടാണ് വിപണി തുറക്കാനായി ട്രംപ് ധൃതികൂട്ടുന്നത്. ട്രംപിന് ഇത്തരം വെല്ലുവിളികള്‍ തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാവുമെന്നാണ് സൂചന. യുഎസ്സില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഇത് താഴെ പോകില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജനങ്ങള്‍ വിപണി അടച്ചിട്ടതില്‍ കടുത്ത ആശങ്കയിലാണ്. ഇവര്‍ക്ക് പുതിയ തൊഴില്‍ എപ്പോള്‍ ലഭിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയാണ്.

1930കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് രാജ്യം നേരിട്ട തൊഴിലില്ലായ്മയേക്കാള്‍ കൂടുതല്‍ ഇത്തവണ രേഖപ്പെടുത്തുമെന്നാണ് സൂചന. തുടര്‍ച്ചയായ നാലാമത്തെ ആഴ്ച്ചയാണ് നിരക്ക് മുകളിലേക്ക് ഉയരുന്നത്. എന്നാല്‍ താരതമ്യേന നിരക്ക് കുറഞ്ഞ് വരുന്നുണ്ട്. പക്ഷേ ട്രംപ് പറയുന്നത് പോലെയുള്ള കുറവ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പലയിടത്തം രേഖപ്പെടുത്താത്ത തൊഴില്‍ നഷ്ടങ്ങളുണ്ട്. ഇതുവരെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാത്തവരുമുണ്ട്. ചില സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷങ്ങള്‍ ലക്ഷകണക്കിനാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഇവ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ കണക്കുകള്‍ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഫ്‌ളോറിഡയില്‍ തൊഴിലില്ലായ്മ ആപ്ലിക്കേഷന്റെ കുത്തൊഴുക്കാണ് ഉള്ളത്. 1.9 മില്യണ്‍ പേരാണ് ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. എന്നാല്‍ ആറര ലക്ഷത്തോളം പേരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇനിയും ലക്ഷക്കണക്കിന് പേരെ ഉള്‍പ്പെടുത്താനുണ്ട്. രാജ്യത്തെ കുറഞ്ഞ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തല്‍ നിരക്കാണിത്. കിയാ വാഷിംഗ്ടണ്‍ എന്ന 22കാരി തനിക്ക് ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് പറയുന്നു. 1200 ഡോളറാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. ഇവര്‍ പലതവണ അപേക്ഷിച്ചെങ്കിലും പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു.

English summary
americans lose another 4 million job unembloyment rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X