പാരീസില്‍ ട്രെയിനില്‍ വെടിവയ്പ്പ്, ആക്രമിയെ കീഴ്പ്പെടുത്തി
പാരീസ്: ഫ്രാന്‍സില്‍ അതിവേഗ ട്രെയിനില്‍ വെടിയ്പ്പ്. ആംസ്റ്റര്‍ഡാമില്‍ നിന്നും പാരിസിലേയ്ക്ക് യാത്ര തിരിച്ച ട്രെയിനിലാണ് ആയുധധാരിയായ 26 വയസ് പ്രായം തോന്നിയ്ക്കുന്ന യുവാവ് ആക്രമണം നടത്തിയത്. യാത്രക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ട്രെയിനില്‍ ഉണ്ടായിരുന്ന അമേരിയ്ക്കന്‍ സൈനികര്‍ ഉള്‍പ്പെട്ട മൂന്നംഗം സംഘം യുവാവിനെ കീഴ്‌പ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പിസ്റ്റളുകള്‍ ഉള്‍പ്പടെ ഒരു ബാഗ് നിറയെ ആയുധങ്ങളുമായാണ് യുവാവ് ട്രെയിനില്‍ കയറിയത്. അറാസിന് സമീപം വച്ചാണ് ഇയാള്‍ വെടിവയ്പ്പ് തുടങ്ങിയത്. ഉടന്‍ തന്നെ രണ്ട് അമേരിയ്ക്കന്‍ സൈനികരും ഇവരുടെ ബാല്യകാല സുഹൃത്തായ മറ്റൊരു അമേരിയ്ക്കന്‍ യുവാവും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധിയ്ക്കുകയാണ്. മൊറോക്കന്‍ വംശജനാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു. 554 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റയാത്രക്കാരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ് .












Click it and Unblock the Notifications