വെച്ച കാല്‍ മുന്നോട്ടെന്ന് സൗദി, പിന്തുണച്ച് യുഎഇയും...; അമേരിക്കന്‍ ഭീഷണി വിലപ്പോയില്ല
റിയാദ്: എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തെ പിന്തുണച്ച് സൗദി അറേബ്യയും യു എ ഇയും. ലോകത്തിന് വരാനിരിക്കുന്ന സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് തീരുമാനവുമായി മുന്നോട്ട് പോകാന്‍ സൗദി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് യു എ ഇ പിന്തുണ കൂടി ലഭിച്ചതോടെ തീരുമാനവുമായി ഒപെക് മുന്നോട്ട് പോകുമെന്ന് ഉറപ്പായി.
അമേരിക്കയും ഗള്‍ഫ് അറബ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത വിഭജനം കാണിക്കുന്നതാണ് പുത്തന്‍ സംഭവവികാസങ്ങള്‍. അതിനിടെ വരാനിരിക്കുന്ന യു എന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ഈജിപ്തിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും നടക്കുമെന്ന് സൗദി അറേബ്യയിലെ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൂചന നല്‍കി.

ഞങ്ങള്‍ ഞങ്ങളോടല്ലാതെ മറ്റാരോടും കടപ്പെട്ടിട്ടില്ല, എന്നും അദ്ദേഹം പറഞ്ഞു. എമിറാത്തി ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂയിയും ഇക്കാര്യം അടിവരയിട്ടു. അതേസമയം ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് ആവശ്യമായി വന്നാല്‍ ഒപെക്കും അതിന്റെ സഖ്യകക്ഷികളും തമ്മില്‍ ഒരു ഫോണ്‍ കോള്‍ മാത്രം അകലെ ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക്, ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്നാണ് തങ്ങളുടെ തീരുമാനം എന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം തീരുമാനം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും എന്നാണ് അമേരിക്ക പറയുന്നത്. സൗദി ചെയ്തതിന് ചില അനന്തരഫലങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുറന്നടിച്ചിരുന്നു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക്, ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്നാണ് തങ്ങളുടെ തീരുമാനം എന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം തീരുമാനം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും എന്നാണ് അമേരിക്ക പറയുന്നത്. സൗദി ചെയ്തതിന് ചില അനന്തരഫലങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുറന്നടിച്ചിരുന്നു.

എന്നാല്‍ നവംബര്‍ 8 ന് നടക്കുന്ന യു എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്യാസ് വില കുതിച്ചുയരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കണമെന്ന് ബൈഡന്‍ ഭരണകൂടം ഒരു മാസത്തെ സാവകാശം തേടിയെന്ന് അവകാശപ്പെട്ട് സൗദി അറേബ്യയും തിരിച്ചടിച്ചു. 2018-ല്‍ സൗദി സുരക്ഷാ സേന വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ ദാരുണമായി കൊലപ്പെടുത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല.

അതേസമയം എണ്ണ വിപണി സ്ഥിരതയില്‍ പിടിച്ചുനിര്‍ത്താനുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. എണ്ണ ഉത്പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം റഷ്യയുമായി അടുക്കാനുള്ള സൗദിയുടെ ശ്രമമാണ് എന്ന വിമര്‍ശനവും അതിനിടയില്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications