ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മയില്‍ ഈസ്റ്റര്‍: തിരുകര്‍മങ്ങള്‍ ഓണ്‍ലൈനില്‍ കണ്ട് വിശ്വാസികള്‍
യേശുക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആചരിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക അടക്കമുള്ള ദേവാലയങ്ങള്‍ അടച്ചിട്ടാണ് പുരോഹിതര്‍ പ്രാര്‍ത്ഥന നടത്തിയത്. ചരിത്രത്തിലാദ്യമായാണ് വത്തിക്കാനില്‍ അടച്ചിട്ട ദേവാലയത്തിനുള്ളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥന നടത്തുന്നത്.
ഭയത്തിന് വഴങ്ങരുതെന്നും ഈ ദുരന്തത്തിന്‍റെ നാളുകളില്‍ പ്രത്യാശയുടെയും ജീവിതത്തിന്റെയും സന്ദേശ വാഹകരാകണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണെന്നും അദ്ദേഹം പറഞ്ഞു. വൈദികരും ശുശ്രൂഷകരും ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമാണ് പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്.

സംസ്ഥാനത്തെ ചില പള്ളികളില്‍ മാത്രമാണ് പാതിരാ കുര്‍ബാന നടന്നത്. വിശ്വാസികള്‍ക്ക് ശുശ്രൂഷകള്‍ ഓണ്‍ലൈന്‍ വഴി വീക്ഷിക്കാനുള്ള സൗകര്യം സംസ്ഥാനത്തെ പല ദേവാലയങ്ങളും ഒരുക്കിയിരുന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം മുഖ്യ കാര്‍മികത്വം വഹിച്ചു.












Click it and Unblock the Notifications