Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്താഴവിരുന്നിലും പങ്കെടുത്തില്ല; മിഷേലെവിടെ?... ഒബാമയെ വിടാതെ പിന്തുടര്‍ന്ന് നെറ്റിസണ്‍സ്

വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും. പൊതുപരിപാടികളിലാകട്ടെ അനൗദ്യോഗിക പരിപാടികളിലാകട്ടെ എല്ലായിടത്തും ഒരുമിച്ചെത്തുന്ന ഇവര്‍ കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്.

സ്വന്തം വ്യക്തിത്വം തനതായി നിലനിര്‍ത്തുമ്പോഴും ഇരുവരുടെയും ദാമ്പത്യ ജീവിതം 32 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. രണ്ടു പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. 26 വയസുകാരി മാലിയയും 23 കാരി സാഷയും.

obama-michelle

രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്നിട്ടും ഭര്‍ത്താവിനുള്ള ശക്തമായ പിന്തുണ എന്ന നിലയിലാണ് 2007 ല്‍ ഒബാമയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി പ്രചാരണം നടത്തിയതെന്ന് മിഷേല്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളപ്പോഴും ഫാമിലി കൗണ്‍സിലിങ്ങുകളാണ് തങ്ങളെ രക്ഷിച്ചിട്ടുള്ളതെന്നും പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയേണ്ടതിന്റെ പ്രധാന്യം മനസിലായതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രഥമ വനിത എന്ന നിലയിലുള്ള മിഷേലിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളും ഏറെ മാതൃകാപരമായിരുന്നു.

എന്നാല്‍, ഇപ്പോള്‍ കേള്‍ക്കാന്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇരുവരെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകം ഉറ്റുനോക്കുന്ന ചടങ്ങാണ് അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം. അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാരും ലോക നേതാക്കളും പങ്കെടുക്കുന്ന ചടങ്ങില്‍ മിഷേല്‍ ഒബാമ പങ്കെടുക്കില്ലെന്ന് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചതോടെ അതിന്റെ കാരണം അന്വേഷിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും.

ബറാക് ഒബാമയും മിഷേലും വേര്‍പിരിഞ്ഞുവോ എന്നാണ് എസ്‌കില്‍ ഉള്‍പ്പെടെ ആളുകള്‍ ചോദിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം മേയിലാണ് മിഷേലിന്റെ അമ്മ മരിച്ചത്. അമ്മ മരിച്ച ദുഃഖത്തില്‍ നിന്നു മോചനം ലഭിക്കാത്തതിനാലാണ് പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ചിലര്‍ ന്യായീകരിക്കുന്നുമുണ്ട്.

ഏറെ നാളുകളായി ഒബാമയക്കൊപ്പം ഒരു പരിപാടികളിലും മിഷേല്‍ പങ്കെടുത്തിട്ടില്ല. എല്ലായിടത്തും ഒരുമിച്ചെത്തുന്ന ദമ്പതികളില്‍ ഒരാളുടെ അസാന്നിധ്യം അമേരിക്കയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ അന്തരിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ സംസ്‌കാര ചടങ്ങിലും മിഷേല്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും ശക്തി പ്രാപിച്ചു.

എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം കഴിഞ്ഞ ദിവസം ബറാക് ഒബാമ എക്‌സിലിട്ട പോസ്റ്റ് നെറ്റിസണ്‍സിനെ ആശയക്കുഴപ്പത്തിലാക്കി. മിഷേലിന് ജന്മദിനാശംസകള്‍ അറിയിക്കുന്ന പോസ്റ്റാണ് ഒബാമ എക്‌സിലിട്ടത്. 'എന്റെ ജീവിതത്തിലെ പ്രണയിനിക്ക് ജന്മദിനാശംസകള്‍' എന്നാണ് ഒബാമ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഒബാമ പങ്കുവെച്ചിട്ടുണ്ട്. ലവ് യൂ ഹണീ, എന്നുപറഞ്ഞ് മിഷേലും പ്രതികരിച്ചിട്ടുണ്ട്.

ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നടത്തിയ അത്താഴ വിരുന്നില്‍ ഒബാമ പങ്കെടുത്തെങ്കിലും മിഷേല്‍ ഇതില്‍ നിന്നും വിട്ടുനിന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി അത്താഴ വിരുന്നും ഒഴിവാക്കിയതോടെ ഇരുവര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വിധത്തില്‍ സംശയങ്ങള്‍ വീണ്ടും ബലപ്പെട്ടു. ഒരു ചെറിയ സംഘത്തിനൊപ്പമാണ് ഒബാമ വിരുന്നില്‍ പങ്കെടുത്തത്.

അമേരിക്കന്‍ മാധ്യമമായ 'വാഷിങ്ടണ്‍ പോസ്റ്റിന്റെ' ഫുഡ് എഡിറ്ററായ ജെസീക്ക സിഡ്മാന്‍, റസ്റ്റോറന്റിന്റെ ജനാലയ്ക്കു സമീപം പുഞ്ചിരിക്കുന്ന നില്‍ക്കുന്ന ഒബാമയുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഇരുവരും പ്രതികരണം ഒന്നും നടത്തിയിട്ടില്ല. മിഷേല്‍ വ്യാജ വ്യക്തിത്വത്തിന് ഉടമയല്ലെന്നും എവിടെ വരണമെന്ന കാര്യത്തില്‍ അവര്‍ക്ക് കൃത്യമായ നിലപാടുണ്ടെന്നും മിഷേലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+