Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല... അതുകൊണ്ടാണ് അതിര് വെക്കുന്നത്'; പ്രതികരണവുമായി സാനിയ

ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും കഴിഞ്ഞ കുറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇരുവരുടേയും വിവാഹ മോചന വാര്‍ത്തകള്‍ തന്നെയാണ് ഇതിന് ആധാരം. വിവാഹ മോചനത്തെ സംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് അവതരിപ്പിക്കുന്ന ദി മിര്‍സ മാലിക് ഷോ എന്ന ടോക് ഷോ സംപ്രേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഉര്‍ദുഫ്‌ളിക്‌സ് എന്ന ഒ ടി ടി ചാനല്‍ ആണ് ഇത് സംപ്രേഷണം ചെയ്യുന്നത്. അതിനിടെ സാനിയ മിര്‍സയുടെ പുതുവര്‍ഷത്തിലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകള്‍ ഇടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചയാകാന്‍ ഇത് കാരണമായി.

1

ഇപ്പോഴിതാ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സാനിയ മിര്‍സ. പതിവ് പോലെ സാനിയ മിര്‍സയുടെ ഈ പോസ്റ്റും ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചനം ബന്ധപ്പെടുത്തി തന്നെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. സ്വയം സ്‌നേഹിക്കുന്നതിനെക്കുറിച്ച് പ്രതിധ്വനിയുള്ള ഒരു സന്ദേശമണ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

2

നമ്മുടെ അതിരുകള്‍ വെക്കുന്നത് മറ്റ് ആളുകളുടെ വിധിന്യായങ്ങളെ അടിസ്ഥാനമാക്കിയല്ല. അവ നമ്മുടെ സ്വന്തം ആവശ്യങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഞാന്‍ ഒരാളുമായി അതിര്‍ത്തി വെച്ചതിനാല്‍ അവരുടെ പെരുമാറ്റം തെറ്റാകണമെന്നില്ല. ചിലപ്പോള്‍ അത് അര്‍ത്ഥമാക്കുന്നത് അവരുടെ പെരുമാറ്റം എനിക്ക് ശരിയായി തോന്നുന്നില്ല എന്ന് മാത്രമാണ് എന്ന ക്വാട്ട് ആണ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്.

3

ഇതാണ് സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും വിവാഹ മോചന വാര്‍ത്തകള്‍ക്ക് വീണ്ടും ഉത്തേജനം പകര്‍ന്നിരിക്കുന്നത്. അതിനിടെ അന്താരാഷ്ട്ര ടെന്നീസ് കരിയറില്‍ നിന്ന് സാനിയ മിര്‍സ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ 2022 ല്‍ തന്നെ സാനിയ മിര്‍സ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയുമായി താരം കളത്തില്‍ എത്തുമെന്നും പറഞ്ഞിരുന്നു.

4

ഇതിന് പിന്നാലെയാണ് ഈ വര്‍ഷത്തെ ഡബ്ല്യു ടി എ ടൂര്‍ണ്ണമെന്റിന് ശേഷം വിരമിക്കും എന്ന് സാനിയ മിര്‍സ പ്രഖ്യാപിച്ചത്. 2010 ഏപ്രില്‍ 12 ന് ആണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്കിനെ സാനിയ മിര്‍സ വിവാഹം കഴിച്ചത്. വിവാഹശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസം. 2018 ഒക്ടോബര്‍ 30 ന് ആണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക് ദമ്പതികള്‍ക്ക് ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞ് പിറക്കുന്നത്.

5

ഇഹ്‌സാന്‍ മിര്‍സ മാലികിന്റെ നാലാം ജന്മദിനത്തിന് പിന്നാലെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സാനിയ മിര്‍സയുടെ മകനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സ്‌റ്റോറികളും ആണ് വിവാഹ മോചന വാര്‍ത്തകള്‍ക്ക് ഊര്‍ജം പകര്‍ന്നത്. ഇതിനിടെ സാനിയ മിര്‍സയുടെ ജന്മദിനത്തിന് ഷൊയ്ബ് മാലിക്ക് ആശംസ അറിയിച്ചിരുന്നു.

6

എന്നാല്‍ സാനിയ മിര്‍സ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതേസമയം അടുത്തിടെ ഷൊയ്ബ് മാലിക് വിവാഹ മോചന വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണ് എന്നും ആളുകളോട് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല എന്നുമായിരുന്നു ഷൊയ്ബ് മാലിക്ക് പ്രതികരിച്ചിരുന്നത്. നിലവില്‍ ദുബായില്‍ ടെന്നീസ് അക്കാദമി നടത്തുകയാണ് സാനിയ മിര്‍സ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+