India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ആവശ്യം; തെക്കന്‍ ജില്ലക്കാരുടെ യാത്ര പാതി വഴിയിൽ

Google Oneindia Malayalam News

ദോഹ: പ്രവാസി മലയാളികൾ തെക്കൻ ജില്ലയിലേക്കുള്ള യാത്രകളിൽ പ്രതിസന്ധി നേരിടുകയാണ്. തിരുവനന്തപുരത്തേക്ക് നേരിട്ട് എത്താൻ ദോഹയിൽ നിന്ന് ഖത്തർ എയർവെയ്സ് സർവീസ് മാത്രമാണ് ഉള്ളത്. കോവിഡ് നിയന്ത്രണങ്ങൾ ഇളവുകൾ ലഭ്യമായതിന് പിന്നാലെ വിമാന യാത്രകൾ സാധാരണ ഗതിയിൽ ആയിരുന്നു.

എന്നാൽ, ഇന്നും തെക്കൻ ജില്ലകളിലേക്ക് ദോഹയിൽ നിന്നും പ്രവാസികൾ എത്തുവാൻ ദുരിതമനുഭവിക്കുന്നതായാണ് റിപ്പോർട്ട്. ഖത്തർ എയർവേയ്‌സിലെ യാത്ര സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല.

ബജറ്റ് എയർലൈൻ അല്ലാത്തതാണ് പ്രധാന കാരണം. അതിനാൽ, തന്നെ നിലവിൽ കണക്​ഷൻ വിമാന സർവീസുകളെ ആശ്രയിച്ചാണ് ദോഹയിലെ ഓരോ പ്രവാസി മലയാളിയും തെക്കൻ ജില്ലയിലേക്ക് എത്തുന്നത്.

1

എന്നാൽ, തിരുവനന്തപുരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ ദോഹ - തിരുവനന്തപുരം സർവീസ് നിർത്തിവച്ചിട്ട് വർഷം രണ്ട് കഴിയുന്നു. കോഴിക്കോട് വഴിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് പോകുന്നത്. എന്നാൽ, കൊച്ചി, കോഴിക്കോടിന് എന്നിവയ്ക്ക് പുറമേ ഷാർജ, ശ്രീലങ്ക വഴിയുള്ള കണക്​ഷൻ വിമാനങ്ങളെ ആശ്രയിക്കുന്ന നിരവധി പ്രവാസി യാത്രക്കാരും ഉണ്ട്.

ഒറ്റ രാത്രിയിൽ ജീവിതം മാറി; കിട്ടില്ലെന്ന് കരുതി ടിക്കറ്റ് കളഞ്ഞു; മുറുക്കാന്‍ കടക്കാരന് 75 ലക്ഷംഒറ്റ രാത്രിയിൽ ജീവിതം മാറി; കിട്ടില്ലെന്ന് കരുതി ടിക്കറ്റ് കളഞ്ഞു; മുറുക്കാന്‍ കടക്കാരന് 75 ലക്ഷം

2

നിലവിൽ ഇൻഡിഗോ ദോഹ - തിരുവനന്തപുരം സർവീസ് ബജറ്റ് എയർലൈനുകൾ ഇല്ലാത്തതിനാൽ പ്രതിസന്ധി ഏറെയാണ്. യാത്രക്കാർക്ക് ദോഹയിൽ നിന്ന് നാട്ടിലേക്കും തിരികെ ദോഹയിലേക്കും വരുന്നതിലേക്ക് മണിക്കൂറുകൾ വേണ്ടി വരും ഇപ്പോൾ. ഇത് കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ യാത്രകൾ നല്ല രീതിയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

3

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെക്ക് - കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ളവർ, തമിഴ്‌നാട്ടിലെ നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യാത്രാ ക്ലേശം അനുഭവിക്കുന്നവർ. ബജറ്റ് എയർ ലൈനുകളുടെ നേരിട്ടുള്ള സർവീസുകളുടെ അഭാവമാണ് യാത്രക്കാരെ ഈ ബുദ്ധിമുട്ടിലേക്ക് തളളി വിടുന്നത്.

5

നിർമ്മാണം, മീൻപിടുത്തം, മറ്റു സാധാരണ മേഖലയിൽ ജോലി കുറഞ്ഞ വരുമാനം ഉളളവർ എന്നീ വിഭാഗക്കാർ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കൂടുതൽ ടിക്കറ്റ് നിരക്ക് നൽകുകയും വേണം, അതിനൊപ്പം തന്നെ അധിക സമയം യാത്രക്ക് വേണ്ടി ചിലവഴിക്കുകയും വേണം. ഇത് ദോഹയിലെ മലയാളി പ്രവാസികളെ നാട്ടിലേക്ക് വരുന്നതിൽ മടി ഉണ്ടാകാനും ഇടയാക്കുന്നു.

നല്ല കിടിലൻ പച്ച സാരി; പക്ഷെ, വില കേട്ടാൻ നിങ്ങൾ ഞെട്ടും; ജാൻവി കപൂർ ഇന്ന് വൈറൽ

7

നിലവിൽ മലയാളികൾക്ക് ദോഹയിൽ നിന്ന് തെക്കൻ ജില്ലയിലേക്ക് എത്തണം എങ്കിൽ ടിക്കറ്റ് വരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. മണിക്കൂറുകൾ നീണ്ട യാത്രക്ക് പ്രവാസികൾ തയ്യാറാണ്. എന്നിരുന്നാൽ കൂടുതൽ തുക ടിക്കറ്റിനായി നൽകുവാൻ ഇവരുടെ കയ്യിൽ ഇല്ല. അവധിക്കാല സീസൺ ആയതിനാൽ, നാട്ടിലേക്ക് എത്തുന്നത് ഇനി കൂടുതൽ പ്രതിസന്ധിയിലാകും. ടിക്കറ്റ് നിരക്ക് ഉയരുന്നത് തന്നെയാണ് പ്രധാന കാരണം.

9

ദോഹയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് എത്തുവാൻ നൽകുന്ന തുക കേട്ടാൽ ഞെട്ടിപ്പോകും. ഇക്കണോമി ക്ലാസിൽ ഏകദേശം ആദ്യം 18,000 രൂപ മുതൽ 25000 രൂപ വരെ യാത്രക്കാർ നൽകണം. അതേസമയം, ഉടൻ തന്നെ എന്നെ ദോഹ - തിരുവനന്തപുരം നേരിട്ടുള്ള എയർ സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷയിലാണ് തെക്കൻ ജില്ലക്കാരായ ദോഹ മലയാളി പ്രവാസികൾ.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  6

  അതേസമയം, യാത്രക്കാർക്ക് വേണ്ടി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ വിമാന കമ്പനികൾ തീരുമാനിച്ചിരുന്നു. അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ ആണ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. എയർ അറേബ്യ, എമിറൈറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നീ കമ്പനികൾ ആണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച സാഹചര്യത്തിലായിരുന്നു ഈ നീക്കം.

  English summary
  Amid flight service crisis, Doha malayalees demanded more flights to Thiruvananthapuram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X