യുഎസ് മുന്നറിയിപ്പ് ഫലിച്ചു; ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം
ടെല്‍ അവീവ്: ഇസ്രായേലിനെ ആക്രമിച്ച് ഇറാന്. ഇസ്രായേല്‍ തന്നെയാണ് ആക്രമണം സ്ഥിരീകരിച്ചത്. ഇറാന് ഇസ്രായേലിന് നേരെ മിസൈല്‍ പ്രയോഗിച്ചിട്ടുണ്ടെന്നും രാജ്യത്തെ എല്ലാ പൗരന്മാരും ബോംബ് ഷെല്‍ട്ടറുകളിലാണെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാനും സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
അതിനിടെ തെക്കന്‍ ടെല്‍ അവീവിലെ ജാഫയില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. പ്രഥമദൃഷ്ട്യാ ഭീകരാക്രമണമാണ് ഉണ്ടായത് എന്നാണ് വിവരം. നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് തോക്കുധാരികളും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നത്

ലൈറ്റ് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ജെറുസലേം സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത് എന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റ് ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ലഭിച്ചതായി ഇസ്രായേലിന്റെ എം ഡി എ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഇറാന് ഇസ്രായേലിനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി യു എസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആക്രമണം.
ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താന്‍ ഇറാന് തയ്യാറെടുക്കുകയാണെന്ന് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. 'ഇറാന് ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചുണ്ട്.
ഈ ആക്രമണത്തിനെതിരായ ഇസ്രായേലിന്റെ പ്രതിരോധത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇസ്രായേലിനെതിരായ ഇറാന്റെ സൈനിക ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, ''വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ ഇറാന് ഡ്രോണ്‍- മിസൈലാക്രമണം നടത്തിയപ്പോള്‍ ഇസ്രായേലിന് നല്കിയ പിന്തുണയ്ക്ക് സമാനമായ സഹായം വാഗ്ദാനം ചെയ്യുന്നു എന്നും യുഎസ് വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുന്നുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. ബങ്കറുകളിലേക്ക് മാറാന്‍ തയ്യാറായിരിക്കണം എന്ന് യു എസ് എംബസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജറുസലേമിലും ടെല്‍ അവീവിലുമുള്ള പൗരന്മാര്ക്ക് ഇസ്രായേല്‍ സൈന്യം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇസ്രായേലിന്റെ നഗര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം വിലക്കിയിരിക്കുകയാണ് സൈന്യം.
ഹിസ്ബുള്ള തലവന്‍ ഹസന് നസ്റുല്ലയെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഇറാന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇറാന് മിഡില്‍ ഈസ്റ്റില്‍ ഒരിടത്തും എത്താന്‍ കഴിയില്ല എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications