ഹിമാലയ ഫോറം ചൈന സംഘടിപ്പിക്കുന്നത് അരുണാചലിന് സമീപം; പാകിസ്ഥാനും പങ്കെടുക്കും, നിരീക്ഷിച്ച് ഇന്ത്യ
ന്യൂദല്‍ഹി: മൂന്നാമത് ട്രാന്‍സ്-ഹിമാലയ ഫോറത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ചൈന. നാളെയും മറ്റന്നാളുമായി നടക്കുന്ന ട്രാന്‍സ്-ഹിമാലയ ഫോറത്തിന് ചൈന വേദിയൊരുക്കുന്നത് അരുണാചല്‍ പ്രദേശിന് സമീപമുള്ള ടിബറ്റിലെ നൈന്ചിയില് ആണ്. ഇന്ത്യയുമായി അരുണാചല്‍ അതിര്‍ത്തി സംബന്ധിച്ച പ്രശ്നങ്ങള്‍ സങ്കീര്‍ണമായി തുടരുന്നതിനിടെയാണ് ചൈനയുടെ നീക്കം.
പാകിസ്ഥാന് ആക്ടിംഗ് വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനി ഫോറത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനെ കൂടാതെ മംഗോളിയ, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ യോഗത്തെ ഇന്ത്യയും പ്രാധാന്യത്തോടെയാണ് കാണുന്നത്. നൈന്ചിയും അരുണാചല്‍ പ്രദേശും തമ്മില്‍ വെറും 160 കിലോമീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ.

ഭൂമിശാസ്ത്രപരമായ ബന്ധം, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രാദേശിക രാജ്യങ്ങള്‍ തമ്മിലുള്ള പ്രായോഗിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് 2018-ലാണ് ട്രാന്‍സ്-ഹിമാലയ ഫോറം ആരംഭിച്ചത്. ഫോറത്തിന്റെ അവസാന യോഗം 2019 ല്‍ നടന്നിരുന്നു. ഈ വര്‍ഷത്തെ ഫോറത്തിന്റെ ആശയം 'പാരിസ്ഥിതിക നാഗരികതയും പരിസ്ഥിതി സംരക്ഷണവും' എന്നതാണ്.
മംഗോളിയയുടെ ഉപപ്രധാനമന്ത്രി, ചൈനയുടെ വിദേശകാര്യ മന്ത്രി, അഫ്ഗാനിസ്ഥാന്റെ ഇടക്കാല വിദേശകാര്യ മന്ത്രി എന്നിവരുള്‍പ്പെടെ നിരവധി പ്രാദേശിക പ്രമുഖര്‍ ഫോറത്തില്‍ പങ്കെടുക്കും. ദക്ഷിണ ടിബറ്റ് എന്ന് വിളിക്കുന്ന അരുണാചല്‍ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അരുണാചല്‍ പ്രദേശിനെയും കിഴക്കന്‍ ലഡാക്കിലെ അക്സായി ചിന് മേഖലയെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു.
2021-ല്‍ അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തും പ്രകോപനം സൃഷ്ടിച്ചിരുന്നു. അതേസമയം അരുണാചല്‍ പ്രദേശിന് മേലുള്ള ചൈനയുടെ എല്ലാ അവകാശവാദങ്ങളും ഇന്ത്യ തള്ളിയിട്ടുണ്ട്. നേരത്തെ ഏഷ്യന്‍ ഗെയിംസിനായി അരുണാചല്‍ പ്രദേശിലെ അത്ലറ്റുകള്‍ക്ക് വിസ നല്കാന് ചൈന വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചൈന-ഇന്ത്യ ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ചെയ്തിരുന്നു.
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് ബീജിംഗ് വിസയും അക്രഡിറ്റേഷനും നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ചൈന സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു. ട്രാന്‍സ്-ഹിമാലയ ഫോറത്തിന് അരുണാചലിന് സമീപുള്ള പ്രദേശം തിരഞ്ഞെടുത്തത് ചൈനയുടെ അടുത്ത പ്രകോപനമാണ് എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications