കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ നീക്കം; ഹോര്‍മുസില്‍ തീതുപ്പി കപ്പല്‍വേധ മിസൈലുകള്‍, 100 കപ്പലുകളും

Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ശക്തി പ്രകടനവുമായി ഇറാന്‍. അമേരിക്കക്കുള്ള ശക്തമായ താക്കീതാണ് ഇറാന്റെ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരായ നടപടികള്‍ വിലയിരുത്താന്‍ അമേരിക്ക മുന്‍കൈയ്യെടുത്ത് യൂറോപ്പില്‍ കഴിഞ്ഞാഴ്ച യോഗം ചേര്‍ന്നിരുന്നു.

ഇറാനെതിരെ കൂടുതല്‍ ഉപരോധ നടപടികള്‍ അമേരിക്ക പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ മിസൈലുകളും കപ്പലുകളുമായി ജലാതിര്‍ത്തിയില്‍ എത്തിയത്. അന്താരാഷ്ട്ര കപ്പല്‍ പാതക്കടുത്താണ് ഇറാന്‍ മിസൈലുകള്‍ തീതുപ്പി ശക്തി പ്രകടിപ്പിച്ചത്. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തടഞ്ഞാല്‍ ലോക വ്യാപാരത്തെ ബാധിക്കും.....

ക്രൂയിസ് മിസൈലുകള്‍

ക്രൂയിസ് മിസൈലുകള്‍

ക്രൂയിസ് മിസൈലുകളാണ് ഹോര്‍മുസില്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചത്. മൂന്ന് ദിവസത്തെ നാവിക പ്രകടനത്തിനിടെ ആയിരുന്നു മിസൈല്‍ പരീക്ഷണം. കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷമുള്ളതാണ് മിസൈലുകള്‍. അമേരിക്കക്കുള്ള താക്കീതാണിതെന്ന് വിലയിരുത്തുന്നു.

ചരക്കുപാത അടയ്ക്കും

ചരക്കുപാത അടയ്ക്കും

അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുപാത അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി തടഞ്ഞാല്‍ ലോകത്തെ ഒരു രാജ്യവും എണ്ണ കയറ്റുമതി ചെയ്യില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കന്നു. ഇറാനെതിരെ കഴിഞ്ഞ നവംബറില്‍ ഉപരോധം പ്രഖ്യാപിച്ച അമേരിക്ക ചില ഇളവുകള്‍ നല്‍കിയിരുന്നു.

കപ്പല്‍ നശിപ്പിക്കാന്‍ മിസൈലുകള്‍

കപ്പല്‍ നശിപ്പിക്കാന്‍ മിസൈലുകള്‍

കപ്പല്‍ നശിപ്പിക്കാനുള്ള ഹൃസ്വദൂര മിസൈലുകള്‍ ഇറാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പരീക്ഷിച്ചിരുന്നു. ഹോര്‍മുസില്‍ നാവിക സേനയുടെ പരിശീലനത്തിനിടെ ആയിരുന്നു പരീക്ഷണം. ഹോര്‍മുസില്‍ അമേരിക്കന്‍ കപ്പലുകളും റോന്തുചുറ്റുന്നുണ്ട്. ലോകത്തെ പല രാജ്യങ്ങളുടെയും കപ്പലുകള്‍ യാത്ര ചെയ്യുന്ന പാതയാണിത്.

മൂന്ന് ദിവസത്തെ നാവികാഭ്യാസം

മൂന്ന് ദിവസത്തെ നാവികാഭ്യാസം

ഇപ്പോള്‍ മൂന്ന് ദിവസത്തെ നാവികാഭ്യാസമാണ് ഹോര്‍മുസില്‍ നടന്നത്. മൂന്നാമത്തെ ദിവസമായ ഞായറാഴ്ച ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ ഇറാന്‍ പരീക്ഷിച്ചു. വളരെ വിദൂരത്തുള്ള കപ്പല്‍ പോലും നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകളാണ് പരീക്ഷിച്ചത്. ഇത് അമേരിക്കക്കുള്ള മുന്നറിയിപ്പാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖാദിര്‍, താരീഖ്, ഫാത്തിഹ്

ഖാദിര്‍, താരീഖ്, ഫാത്തിഹ്

ഖാദിര്‍ വിഭാഗത്തില്‍പ്പെട്ട മിസൈലിന്റെ പരിഷ്‌കരിച്ച രൂപമാണ് ഇപ്പോള്‍ പരീക്ഷിച്ചത്. ഇതുകൂടാതെ ഇറാന് താരിഖ്, ഫാത്തിഹ് തുടങ്ങിയ കപ്പല്‍ വേധ മിസൈലുകളുമുണ്ട്. കടല്‍ പാതയില്‍ ശക്തമായ സാന്നിധ്യമായി ഇറാന്‍ തുടരുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇര്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 100 കപ്പലുകള്‍

100 കപ്പലുകള്‍

മൂന്ന് ദിവസത്തെ പരിശീലനത്തില്‍ 100 കപ്പലുകളാണ് ഇറാന്‍ അണിനിരത്തിയത്. ഹോര്‍മുസ് കടലിടുക്ക് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രാം വരെയുള്ള ഭാഗത്തായിരുന്നു ഇറാന്‍ സൈന്യത്തിന്റെ അഭ്യാസങ്ങള്‍. രാജ്യത്തിന്റെ ശത്രുക്കളുടെ നീക്കം സംബന്ധിച്ച് വ്യക്തമായി തങ്ങള്‍ക്ക് അറിയാമെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് കമാന്റര്‍ തസ്‌നിം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മിസൈല്‍ പ്രോഗ്രാം തകര്‍ക്കാന്‍

മിസൈല്‍ പ്രോഗ്രാം തകര്‍ക്കാന്‍

ഇറാന്റെ മിസൈല്‍ പ്രോഗ്രാം തകര്‍ക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിച്ചിരുന്നുവെന്നാണ് പുതിയ വിവരം. ഇറാന്‍ സൈന്യത്തിന് ഇതുസംബന്ധിച്ച രഹസ്യവിവരം ലഭിച്ചിരുന്നുവത്രെ. മിസൈലുകളുടെ ചില ഭാഗങ്ങള്‍ തകര്‍ത്ത് ആകാശത്ത് വച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും കമാന്റര്‍ പറഞ്ഞു.

ശത്രു നീക്കം പരാജയപ്പെട്ടു

ശത്രു നീക്കം പരാജയപ്പെട്ടു

എന്നാല്‍ ശത്രു നീക്കത്തില്‍ ഇറാന്‍ ജാഗ്രത പാലിച്ചു. ശത്രുക്കളുടെ നീക്കം പരാജയപ്പെട്ടിരിക്കുന്നുവെന്ന് വിപ്ലവ ഗാര്‍ഡിലെ വ്യോമായുധ വിഭാഗം മേധാവി അമീറലി ഹജിസാദി പറയുന്നു. ഇറാന്‍ സൈന്യം നടത്തുന്ന പല പദ്ധതികളും അടുത്തിടെ പൊളിഞ്ഞിരുന്നു. സൈന്യം തന്നെ ഇക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍

രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍

രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇറാന്‍ ശാസ്ത്രജ്ഞര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ രണ്ട് പദ്ധതികളും പരാജയപ്പെട്ടു. ഇറാന്‍ ഭരണകൂടം കഴിഞ്ഞാഴ്ച ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മിസൈല്‍ പദ്ധതി കൂടുതല്‍ കരുതലോടെ നടത്തിയത്. മിസൈല്‍ പദ്ധതി വിജയകരമായി എന്നും സൈന്യം അറിയിച്ചു.

ഒബാമയുടെ കരാര്‍ ട്രംപ് റദ്ദാക്കി

ഒബാമയുടെ കരാര്‍ ട്രംപ് റദ്ദാക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില നീക്കങ്ങളാണ് ഇറാനെ നിലവില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒബാമ പ്രസിഡന്റായ വേളയില്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഈ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുകയാണെന്ന് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.

 അമേരിക്കയുടെ നീക്കം ഇങ്ങനെ

അമേരിക്കയുടെ നീക്കം ഇങ്ങനെ

യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയില്ലാതെയാണ് ട്രംപ് കരാറില്‍ നിന്ന് പിന്‍മാറിയത്. ശേഷം കഴിഞ്ഞ നവംബറില്‍ ഇറാനെതിരെ ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തു. ഡിസംബറില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫ് മേഖലയില്‍ പ്രവേശിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ വേളയില്‍ കപ്പല്‍ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ പരീക്ഷിക്കുന്നതില്‍ അമേരിക്കക്കും യൂറോപ്പിലും ആശങ്കയുണ്ട്.

ഇന്ത്യയെ എണ്ണകേന്ദ്രമാക്കാന്‍ സൗദി; വന്‍ ലക്ഷ്യങ്ങള്‍, നിര്‍ണായക വെളിപ്പെടുത്തലുമായി സൗദി മന്ത്രിഇന്ത്യയെ എണ്ണകേന്ദ്രമാക്കാന്‍ സൗദി; വന്‍ ലക്ഷ്യങ്ങള്‍, നിര്‍ണായക വെളിപ്പെടുത്തലുമായി സൗദി മന്ത്രി

English summary
Iran Launches New Submarine Missile Amid Heightened Tensions With US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X