കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുവാമില്‍ ഭീതി പരത്തി അപകടസന്ദേശം: ഭയന്നുവിറച്ച് ജനങ്ങള്‍, ഉത്തരകൊറിയന്‍ നീക്കം നിര്‍ണ്ണായകം!!

അമേരിക്കയുടെ അധീനതയിലുള്ള ഗുവാം ദ്വീപില്‍ റേഡിയോ സ്റ്റേഷനുകള്‍ അപകട മുന്നറിയിപ്പ് സംപ്രേക്ഷണം ചെയ്തതാണ് ഭീതിപരത്തിയത്

Google Oneindia Malayalam News

സോള്‍: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവരാത്ത സാഹചര്യത്തില്‍ ഗുവാമില്‍ ഭീതി പരത്തി റേഡിയോ സന്ദേശം. അമേരിക്കയുടെ അധീനതയിലുള്ള ഗുവാം ദ്വീപില്‍ റേഡിയോ സ്റ്റേഷനുകള്‍ അപകട മുന്നറിയിപ്പ് സംപ്രേക്ഷണം ചെയ്തതാണ് ഭീതിപരത്തിയത്. അപകടസാഹചര്യങ്ങളിലാണ് ഇത്തരം സന്ദേശങ്ങള്‍ സംപ്രേക്ഷണം ചെയ്യാറുള്ളത്. അധികൃതര്‍ക്ക് സംഭവിച്ച് അബന്ധമായിരുന്നു സന്ദേശമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഗുവാമില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന ഉത്തരകൊറിയയുടെ ഭീഷണി നിലനില്‍ക്കവേ വീഴ്ച സംഭവിച്ചത് ഏറെ ചര്‍ച്ചയായി. ഗുവാമിനെ ആക്രമിക്കാനുള്ള പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞെന്ന് ആവര്‍ത്തിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഉന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏത് സമയത്തും ആക്രമണമുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 ജനങ്ങളെ അറിയിക്കും

ജനങ്ങളെ അറിയിക്കും

ആക്രമണം നടത്തുകയാണെങ്കില്‍ അത് പൊതു ജനത്തെ അറിയിക്കാനായി എല്ലാ ആശയ വിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്ന് നേരത്തെ തന്നം സൈന്യം അറിയിച്ചിരുന്നു. ഇതാണ് അപ്രതീക്ഷിത റേഡിയോ സന്ദേശം പുറത്തുവന്നത് ഭീതി പരത്തിയത്. ഇതിനായി പ്രാദേശിക മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തും. സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ തന്നെ പുതിയ വിവരങ്ങള്‍ക്കായി റേഡിയോയും ടെലിവിഷനും പത്ര മാധ്യമങ്ങളെയും ആശ്രയിക്കണമെന്നും ഉപയോഗപ്പെടുത്തണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അവസാനവാക്ക് ഉന്നിന്‍റേത്

അവസാനവാക്ക് ഉന്നിന്‍റേത്

അമേരിക്കയിലെ ഗുവാം ആക്രമിക്കാന്‍ കൊറിയന്‍ സൈന്യം സജ്ജമാണെന്നും ഏകാധിപതി ഉന്നിന്‍റെ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ തദ്ദേശീയമായി നിര്‍മ്മിച്ച നാല് ഹാസ്വോങ് 12 റോക്കറ്റകള്‍ വിക്ഷേപണത്തിന് തയ്യാറായി നില്‍ക്കുകയാണെന്നും ജപ്പാന്റെ ഹിരോഷിമ, ഷിമാനം, കോയ്ചി, എന്നീ പ്രദേശങ്ങള്‍ക്കു മീതെയാകും മിസൈലുകള്‍ പറക്കുകയെന്നും സൈന്യം ചൂണ്ടിക്കാണിച്ചിരുന്നു.

സര്‍വ്വം സജ്ജമെന്ന് അമേരിക്ക

സര്‍വ്വം സജ്ജമെന്ന് അമേരിക്ക

ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് അമേരിക്ക ഒന്നര ലക്ഷം സൈനികരെ ഗുവാമില്‍ വിന്യസിച്ചിട്ടുണ്ട്. . പ്രകോപമുണ്ടാക്കിയാല്‍ ഉത്തരകൊറിയ വലിയ വില നല്‍കേണ്ടി വരുമെന്ന താക്കീതുമായി യുഎസ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തു വന്നിട്ടുണ്ട്. അമേരിക്കക്കെതിരെ ആക്രമണത്തിനു മുതിര്‍ന്നാല്‍ ഉത്തരകൊറിയയും രാജ്യത്തെ ജനങ്ങളും വലിയ വിലയായിരിക്കും നല്‍കേണ്ടി വരികയെന്നും മാറ്റിസ് പറയുന്നു.

ഹാസ്വോങ്-12 വെച്ച് കൊറിയന്‍ ഭീഷണി

ഹാസ്വോങ്-12 വെച്ച് കൊറിയന്‍ ഭീഷണി

മധ്യദൂര മിസൈല്‍ മധ്യദൂര മിസൈലായ ഹാസ്വോങ്-12 ആയിരിക്കും അമേരിക്കന്‍ സൈനിക താവളം തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്ന് ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് ഭരണാധികാരിയായ കിം ജോങ് ഉന്‍ ആയിരിക്കും. മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ട്രംപിന്‍റെ ട്വീറ്റില്‍ ഭീഷണിയോ

ട്രംപിന്‍റെ ട്വീറ്റില്‍ ഭീഷണിയോ

ആണവായുധങ്ങളിലൂടെ അമേരിക്കയെ നശിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബുധനാഴ്ച ട്വീറ്റ് ചെയ്തു. അമേരിക്കയുടെ ആണവശേഷി മുന്‍കാലങ്ങളെ അപേക്ഷിച്ച് ശക്തമാണെന്നും ഇത് ഉപയോഗിക്കേണ്ട അവസ്ഥ വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

 ഒരുങ്ങിയിരിക്കാന്‍ ഉന്‍

ഒരുങ്ങിയിരിക്കാന്‍ ഉന്‍

പസഫിക് സമുദ്രത്തിലെ അമേരിക്കയുടെ അധീനതയിലുള്ള ഗുവാം ആക്രമിക്കുന്നതിന് തയ്യാറെടുക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടുവെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉന്നത സൈനിക മേധാവികളുമായി ഉന്‍ ചര്‍ച്ച നടത്തിയെന്നും ഏത് സമയത്തും ഗുവാം ആക്രമിച്ചേക്കാമെന്നുമാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

 17 മിനിറ്റില്‍ തീരും!!

17 മിനിറ്റില്‍ തീരും!!

ഗുവാം ദ്വീപിന്‍റെ 30-40 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേയ്ക്ക് ജപ്പാന് മുകളിലൂടെ നാല് മധ്യദൂര മിസൈലുകള്‍ വിക്ഷേപിക്കുമെന്നാണ് കൊറിയ വ്യക്തമാക്കിയത്. 3356.7 കിലോ മീറ്റര്‍ 17 മിനിറ്റുകൊണ്ട് സഞ്ചരിച്ച് മിസൈലുകള്‍ ലക്ഷ്യത്തിലെത്തുമെന്നാണ് കൊറിയയുടെ കണക്കുകൂട്ടല്‍ എന്നാല്‍ ജപ്പാന് മുകളിലൂടെ പറക്കുന്ന മിസൈല്‍ ആക്രമിച്ചു തകര്‍ക്കുമെന്ന് ജപ്പാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Guam residents received a jolt on Tuesday after two radio stations accidentally issued emergency warnings to indicate an imminent threat or attack, at a time when the US territory is already on edge over North Korean threats to fire missiles into nearby waters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X