കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ കൈകള്‍ 'ക്ലീന്‍'... ഏവരേയും ഞെട്ടിച്ച് സാദ് ഹരീരി പാരിസില്‍; രായ്ക്ക് രാമാനം വിമാനം കയറി...

  • By Desk
Google Oneindia Malayalam News

റിയാദ്/പാരിസ്: ലബനന്‍ പ്രധാനമന്ത്രി ആയിരുന്ന സാദ് ഹരീരി സൗദി അറേബ്യയില്‍ വച്ചായിരുന്നു തന്റെ രാജി പ്രഖ്യാപിച്ചത്. അതും സൗദിയില്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത് സമയത്ത്. സൗദിയില്‍ നിന്നുള്ള വാര്‍ത്തകളില്‍ ലോകം ശരിക്കും അമ്പരന്നു.

സൗദിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്‌ലി മെയില്‍സൗദിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്‌ലി മെയില്‍

ഇതിനിടെ ആയിരുന്നു സാദ് ഹരീരിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഇറാനേയും ഹിസ്ബുള്ളയേയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു അത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹരീരി പറഞ്ഞു. എന്നാല്‍ ഇതിനെ പലരും സംശയത്തോടെ ആയിരുന്നു വീക്ഷിച്ചിരുന്നത്.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾസൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

സാദ് ഹരീരി സൗദിയില്‍ തടവിലാണെന്ന് പോലും ആക്ഷേപം ഉയര്‍ന്നു. ഹിസ്ബുള്ളയും ഇറാനും ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞു. ഏറ്റവും ഒടുവില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രിപോലും ഇങ്ങനെ ഒരു ഒരു സംശയം ഉന്നയിച്ചു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ നടന്നത് വളരെ പെട്ടെന്നായിരുന്നു. പിന്നെ സാദ് ഹരീരിയെ കണ്ടത് ഫ്രാന്‍സില്‍ ആയിരുന്നു.

ഹരീരി ഫ്രാന്‍സില്‍?

ഹരീരി ഫ്രാന്‍സില്‍?

രാജി പ്രഖ്യാപിച്ച ലെബനന്‍ പ്രധാനമന്ത്രി സാദി ഹരീരി പാരിസില്‍ എത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു സാദ് പത്‌നി ലാറയ്‌ക്കൊപ്പം പാരിസില്‍ എത്തിയത്. എന്നാല്‍ അവിടെ വച്ച് മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ സാദ് ഹരീരി തയ്യാറായില്ല.

സൗദിക്ക് ക്ലീന്‍ ചിറ്റ്

സൗദിക്ക് ക്ലീന്‍ ചിറ്റ്

സാദ് ഹരീരിയെ സൗദി തടഞ്ഞുവച്ചിരിക്കുകയാണ് എന്നായിരുന്നല്ലോ പ്രധാനപ്പെട്ട ആരോപണം. എന്നാല്‍ ഹരീരി ഫ്രാന്‍സില്‍ എത്തിയതോടെ ഈ ആരോപണത്തിന്റെ മുന ഒടിഞ്ഞിരിക്കുകയാണ്. സൗദിയുടെ അനുമതിയില്ലാതെ എന്തായാലും ഹരീരിക്ക് റിയാദില്‍ നിന്ന് വിമാനം കയറാന്‍ സാധിക്കില്ല.

ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

ഹരീരി പാരിസില്‍ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലെബനന്‍ ടിവി ചാനല്‍ ആയ എല്‍ബിസിഐ ആണ് ഹരീരി ഭാര്യക്കൊപ്പം പാരിസിലെ വസതിയിലേക്ക് കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. കനത്ത സുരക്ഷയില്‍, മാധ്യമങ്ങളെ അടുപ്പിക്കാതെ, ഫോണില്‍ സംസാരിച്ചുകൊണ്ട് വീട്ടിലേക്ക് കയറുന്നതാണ് ദൃശ്യങ്ങള്‍.

പാരീസിന്റെ കോളനി

പാരീസിന്റെ കോളനി

കോളനി ഭരണ കാലത്ത് പാരീസിന്റെ കൈവശം ആയിരുന്നു ലബനന്‍. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിന് നീക്കം നടത്തുകയാണ് ഇപ്പോള്‍ ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം അനുസരിച്ചാണ് ഹരീരി പാരിസില്‍ എത്തിയിട്ടുള്ളത് എന്നാണ് വിവരം.

റിയാദില്‍ നടന്നത്

റിയാദില്‍ നടന്നത്

കഴിഞ്ഞ ദിവസങ്ങളില്‍ റിയാദില്‍ വച്ച് ചലി കൂടുക്കാഴ്ചകള്‍ നടന്നിരുന്നു. ഫ്രഞ്ച് വിദേശകാര്യമന്ത്രി റിയാദില്‍ എത്തി ഹരീരിയെ കണ്ടിരുന്നു. ഇതിന് ശേഷം ആയിരുന്നു പെട്ടെന്നുള്ള യാത്ര. കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു ഹരീരി റിയാദില്‍ നിന്ന് വിമാനം കയറിയത്. നവംബര്‍ 18 ന് രാവിലെ പ്രാദേശിക സമയം ഏഴ് മണിക്കാണ് ഹരീരി ഫ്രാന്‍സില്‍ എത്തുന്നത്.

ജര്‍മനിക്ക് പോലും സംശയം

ജര്‍മനിക്ക് പോലും സംശയം

സാദ് ഹരീരിയെ സൗദി അറേബ്യ തടഞ്ഞുവച്ചിരിക്കുകയാണ് എന്നതായിരുന്നു പ്രധാനപ്പെട്ട ആരോപണം. കഴിഞ്ഞ ദിവസം ലെബനന്‍ മന്ത്രിക്കൊപ്പം ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പോലും ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് സൗദി തങ്ങളുടെ ജര്‍മന്‍ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

ഹരീരിയും പ്രതികരിച്ചു

ഹരീരിയും പ്രതികരിച്ചു

ജര്‍മന്‍ മന്ത്രിയുടെ ആരോപണത്തിനെതിരെ സാദ് ഹരീരി തന്നെ നേരി്ട് പ്രതികരിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ ആയിരുന്നു ഹരീരിയുടെ പ്രതികരണം. താന്‍ സൗദിയില്‍ തടവില്‍ അല്ലെന്നും വിമാനത്താവളത്തിലേക്ക് പോവുകയാണെന്നും ആയിരുന്നു സാദ് ഹരീരി ട്വിറ്ററില്‍ കുറിച്ചത്.

 ഇരട്ട പൗരത്വം

ഇരട്ട പൗരത്വം

സാദ് ഹരീരിക്ക് ഇരട്ട പൗരത്വം ആണ്. ലെബനന്‍ പ്രധാനമന്ത്രി ആയിരിക്കെ തന്നെ സൗദി അറേബ്യന്‍ പൗരത്വവും ഉണ്ടായിരുന്നു. സൗദിയില്‍ ഇദ്ദേഹത്തിന് സ്വന്തമായി താമസ സ്ഥലവും ഉണ്ട്. അതുകൊണ്ട് തന്നെ ഹരീരി സൗദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നായിരുന്നു ആരോപണം ഉണ്ടായിരുന്നത്.

English summary
Lebanese Prime Minister Saad Hariri arrived Saturday in France from Saudi Arabia, where his resignation announcement two weeks ago sparked accusations that he was being held there against his will.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X