അമിത് ഷായുടെ ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകി; സമ്മതിച്ച് കനേഡിയൻ അധികൃതർ
ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളായേക്കുമെന്ന സൂചന നൽകി പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ. കനേഡിയൻ ഉദ്യോഗസ്ഥർ ഇന്ത്യയ്ക്കെതിരായ വിവരങ്ങൾ യുഎസ് മാധ്യമത്തിന് ചോർത്തി നൽകിയെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്. കനേഡിയൻ മണ്ണിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശത്രുതാപരമായ ഇടപെടൽ ഉണ്ടായെന്ന തരത്തിലുള്ള വിവരങ്ങൾ അടക്കമാണ് പങ്കുവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന് കാനഡ നാഷ്ണൽ സെക്യൂരിറ്റി ഇന്റലിജന്റ് അഡ്വൈസർ നതാലി ഡ്രൂയിനും വിദേശകാര്യ ഉപമന്ത്രി ഡേവിഡ് മോറിസണും വാഷിംഗ്ടൺ പോസ്റ്റിന് ചോർത്തി നൽകിയെന്നാണ് വാർത്തകൾ. സംഭവത്തിൽ കാനഡ പോലീസ്പ ഇന്ത്യക്കെതിരായി പരസ്യമായി ആരോപണം ഉന്നയിക്കുന്നതിന് മുൻപാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

കനേഡിയൻ പാർലമെന്റി
ന്റെ കോമൺ കമ്മിറ്റിക്ക് മുൻപാകെയാണ് ഡ്രീയൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് ഗ്ലോബൽ ആന്റ് മെയിൽ റിപ്പോർട്ടിൽ ഉള്ളത്. തന്ത്രപരമായ ധാരണയായിരുന്നു ഇതെന്നും അമേരിക്കൻ മാധ്യമത്തിൽ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് കാനഡയുടെ കാഴ്ചപ്പാട് അവതരിപ്പാൻ ലക്ഷ്യം വെച്ചായിരുന്നു നീക്കമെന്നുമാണ് ഡ്രൂയിൻ വിശദീകരിച്ചത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നുവെന്നും അതേസമയം പ്രധാനമന്ത്രിയുടെ അനുമതി ഇക്കാര്യത്തിൽ ആവശ്യമില്ലായിരുന്നുവെന്നും ഡ്രൂയിൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കനേഡിയൻ പൗരൻമാരെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചാണ് വിവരങ്ങൾ കൈമാറിയത്. ഇവയൊന്നും രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നില്ല. ഇക്കാര്യത്തിലെ വിശദാംശങ്ങൾ പ്രതിപക്ഷ നേതാക്കളുമായും പങ്കുവെച്ചിരുന്നു',ഡ്രൂയിൻ പറഞ്ഞു. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെട്ട് വാഷിങ്ടൺ പോസ്റ്റിൽ വന്ന വാർത്തകൾക്ക് പിന്നാലെയാണ് കാനഡയുടെ 6 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയത്. എന്തുകൊണ്ടാണ് കനേഡിയൻ പൗരൻമാരെ അറിയിക്കുന്നതിന് മുൻപ് മറ്റൊരു വിദേശ മാധ്യമത്തിന് വിവരങ്ങൾ കൈമാറിയെന്നും അമിത് ഷായെ കുറിച്ച് പറഞ്ഞുവെന്നുമുള്ള ചോദ്യത്തിന് വാഷിങ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തകൻ ചോദിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ പേര് പ്രതിപാദിച്ചത് എന്നാണ് ഡ്രൂയിൻ നൽകിയ മറുപടി. അമിത് ഷായുടെ ഇടപെടലിനെ കുറിച്ച് മാത്രമല്ല 2023 സെപ്തംബർ 20 ന് വിന്നിപെഗിൽ വെടിയേറ്റ് മരിച്ച സുഗ്ദൂർ സിംഗിന്റെ കൊലപാതകവുമായി ഇന്ത്യക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളും ചോർത്തി നൽകിയതായി ഗ്ലോബ് ആന്റ് മെയിൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.












Click it and Unblock the Notifications