സൗദിയില്‍ പൊതുമാപ്പില്ല..?? വാര്‍ത്ത വ്യാജമെന്ന് അറബ് മാധ്യമങ്ങള്‍..നിരാശയില്‍ പ്രവാസികള്‍
സൗദിയില്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റ്. പുതിയ വാര്‍ത്തയുമായി അറബ് മാധ്യമങ്ങള്‍
റിയാദ് : അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് സൗദി ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് അറബ് മാധ്യമങ്ങള്‍. പൊതുമാപ്പ് സംബന്ധിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നാണ് പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെയുള്ള മൂന്ന് മാസക്കാലം സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നത്. പലകാരണങ്ങളാല്‍ സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമേകുന്നതായിരുന്നു വാര്‍ത്ത. ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെട്ടല്ലാതെ ജയിലില്‍ കിടക്കുന്നവര്‍ക്കും വിസ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടെന്നും വാര്‍ത്ത വന്നിരുന്നു.
അനധികൃതമായി താമസിക്കുന്ന വിദേശികളെ കയറ്റിവിടുമ്പോള്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാന്‍ വിരലടയാളം ശേഖരിച്ച് വെക്കാറുണ്ട്. എന്നാലിത്തവണ അത്തരം നടപടിയുണ്ടാവില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. പൊതുമാപ്പ് കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അനധികൃതക്കാരെ പിടികൂടാന്‍ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ചില അറബ് പത്രങ്ങളില്‍ തന്നെയാണ് ഈ വാര്‍ത്തയും വന്നത്. എന്നാലീ വാര്‍ത്തകൾ വാസ്തവവിരുദ്ധമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.













Click it and Unblock the Notifications