സൗദിക്ക് ഇത് പുതുചരിത്രം; ആദ്യമായി മുഴുവന്‍ വനിത ജീവനക്കാരുമായി പറന്നുയര്‍ന്ന് വിമാനം
റിയാദ്: മുഴുവന്‍ സ്ത്രീ ജീവനക്കാരുമായി സൗദി അറേബ്യയിലെ ആദ്യത്തെ വിമാനം പറന്നുയര്‍ന്നു. യാഥാസ്ഥിതിക രാജ്യത്തിലെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലായി പലരും ഇതിനെ കണക്കാക്കുന്നത്.
ഫ്ളാഗ് കാരിയറായ സൗദിയുടെ ബജറ്റ് സബ്സിഡിയറിയായ ഫ്‌ലൈഡീല്‍ നടത്തുന്ന വിമാനമാണ് വ്യാഴാഴ്ച തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വനിത ജീവനക്കാരുമായി യാത്ര തിരിച്ചത്. ഏഴംഗ ക്രൂവില്‍ ഭൂരിപക്ഷം പേരും സൗദി വനിതകളായിരുന്നു, ഫസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ, എന്നാല്‍ ക്യാപ്റ്റന്‍ വിദേശ വനിതയായിരുന്നു.

ഫ്‌ലൈഡീലിന്റെ പ്രഖ്യാപനം ശനിയാഴ്ച സ്ഥിരീകരിച്ച സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, സമീപ വര്‍ഷങ്ങളില്‍ വ്യോമയാന മേഖലയില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാമുഖ്യമാണ് നല്‍കുന്നത്. 2019 ല്‍, ഒരു വനിതാ സൗദി കോ-പൈലറ്റുമായി അതോറിറ്റി ആദ്യ വിമാനം പ്രഖ്യാപിച്ചിരുന്നു. സൗദിയെ ആഗോള ട്രാവല്‍ ഹബ്ബാക്കി മാറ്റുന്ന വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് സൗദി അധികൃതര്‍ അടുത്തിടെ വലിയ ശ്രമങ്ങളാണ് നടത്തിവരുന്നത്.
ദശാബ്ദത്തിന്റെ അവസാനത്തോടെ 330 മില്യണ്‍ യാത്രക്കാരുടെ വാര്‍ഷിക ഗതാഗതം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുക, 2030 ഓടെ ഈ മേഖലയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുക, പുതിയ നാഷണര്‍ കാരിയര്‍ സ്ഥാപിക്കുക, റിയാദില്‍ ഒരു പുതിയ 'മെഗാ എയര്‍പോര്‍ട്ട്' നിര്‍മ്മിക്കുക എന്നിങ്ങനെ വിപുലമായ പദ്ധതികളാണ് സൗദിക്കുള്ളത്. അതേസമയം, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ സ്ഥാപിത പ്രാദേശിക ശക്തികളോട് മത്സരിക്കാന്‍ സൗദി ആസ്ഥാനമായുള്ള എയര്‍ലൈനുകള്‍ക്ക് കഴിയുമോ എന്ന ചോദ്യമാണ് വ്യവസായ വിശകലന വിദഗ്ധര്‍ ചോദിക്കുന്നു.












Click it and Unblock the Notifications