പ്രൈമറി സ്കൂളിൽ അപമാനിച്ച അധ്യാപികയെ മുപ്പത് വർഷത്തിന് ശേഷം ക്രൂരമായി കൊന്ന് പൂർവ്വ വിദ്യാർത്ഥി
ബ്രസ്സൽസ്, ബെൽജിയം; മൂപ്പത് വർഷം മുൻപ് വിദ്യാർത്ഥിയായിരിക്കെ തന്നെ അപമാനിച്ച അധ്യാപികയെ കുത്തി കൊന്ന് ഗുണ്ടർ ഉവെന്റ്സ് എന്ന മുപ്പത്തിയേഴ്കാരൻ. വളരെ ക്രൂരമായി ശരീരത്തിൽ നൂറിയൊന്നോളം മുറിവുകൾ ഏൽപ്പിച്ചാണ് മരിയ വെർലിൻഡൻ എന്ന അമ്പത്തിയൊമ്പതുകാരിയെ ഇയാൾ കൊന്നത്. ബെൽജിയത്തിലെ ആന്റ്‌വെർപ്പിനടുത്താണ് സംഭവം നടന്നത്. 2020ൽ നടത്തിയ കൊലപാതകത്തിന്റെ പ്രതിയെ ഞായറാഴ്ചയാണ് ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്.
1990 കളുടെ തുടക്കത്തിലാണ് മരിയ വെർലിൻഡൻ എന്ന അധ്യാപിക ഉവെന്റ്സ്നെ പഠിപ്പിക്കാൻ എത്തുന്നത്. എന്നാൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഇവരുടെ പക്കൽ നിന്ന് തനിക്ക് ഒരുപാട് അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും. ജീവിതകാലം മുഴുൻ താൻ കഷ്ടപ്പെടാൻ കാരണം തന്നെ പഠിപ്പിച്ച ഈ അധ്യാപിക ആണെന്നും ഉവെന്റ്സ് പറയുന്നു. ബെൽജിയത്തെ ആന്റ്‌വെർപ്പിനടുത്തുള്ള ഹെറന്റലിലെ മരിയ വെർലിൻഡന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഉവെന്റ്സ് ഇവരെ കൊല ചെയ്തത്. വളരെക്കാലം ആയി അന്വേഷണം നടത്തിയെങ്കിലും കൊലയാളിയെ കണ്ടത്താൻ ബെൽജിയം പൊലീസിന് സാധിച്ചിരുന്നില്ല.

നൂറ്റിയൊന്ന് തവണയോളം വെർലിൻഡൻന്റെ ശരീരത്തിൽ കൂത്ത് ഏറ്റിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കൊലപാതകം മാത്രം ആയിരുന്നു ഉവെന്റ്സിന്റെ ലക്ഷ്യം. വീട്ടിലെ പണവും സ്വർണ്ണവും മറ്റ് സ്വത്തും ഒന്നും മോഷണം പോയിട്ടുണ്ടായിരുന്നില്ല. കൊല നടന്ന് പതിനാറ് മാസങ്ങൾക്ക് ശേഷമാണ് ഉവെന്റ്സിന്റെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഉവെന്റ്സ് അബദ്ധത്തിൽ കൊലപാതകത്തിന്റെ കാര്യം ഒരു സുഹൃത്തിനോട് പറയുഞ്ഞിരുന്നു. പിന്നീട് അയാൾ മുഖേനയാണ് ഞായറാഴ്ച പൊലീസ് ഉവെന്റ്സിനെ അറസ്റ്റ് ചെയ്യുന്നത്.
കൊലപാതകം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താൻ ഉവെന്റ്‌സ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ട്. ഉവെന്റ്‌സ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് വിശദമായ വിവരം ലഭിച്ചു. പ്രൈമറി സ്‌കൂളിൽ അധ്യാപിക കാരണമാണ് താന്റെ ജീവിതം മുഴുവൻ കഷ്ടപ്പെടാൻ കാരണമായത് എന്ന് അയാൾ ആരോപിച്ചു. "അന്വേഷണം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നുണ്ടോയെന്ന് ഞങ്ങൾ നോക്കും. ഉവെന്റ്‌സിനെ ചൊവ്വാഴ്ച ജഡ്ജിക്ക് മുന്നിൽ ഹാജരാകുമെന്നും കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കുമെന്നും" ഉദ്യോ ഗസ്ഥൻ പറഞ്ഞു. ബെൽജിയത്തിലെ ഭവനരഹിതരെ സഹായിക്കുന്ന വിശ്വാസ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഉവെന്റ്സ് എന്ന് ബെൽജിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications