2 വർഷം തുടർച്ചയായി ഭാഗ്യത്തിൽ വിശ്വസിച്ച് ലോട്ടറി എടുത്തു; ഇലക്ട്രീഷ്യന് ഒന്നിച്ചടിച്ചത് 2 ലോട്ടറി
ഭാഗ്യം എന്നല്ലാതെ എന്താണ് ഈ വിജയത്തെക്കുറിച്ച് പറയേണ്ടതെന്നാണ് ഈ വിജയം കേട്ടവരൊക്കെ പറയുന്നത്.

ലോട്ടറി അടിക്കുക എന്നുപറയുന്നത് ഒരു ഭാഗ്യമാണ്.. എവിടെയെങ്കിലും ഭാഗ്യം ഉണ്ടാവും എന്ന് വിശ്വസിച്ചാണ് ആളുകള്‍ കാലങ്ങളായി ലോട്ടറി എടുക്കുന്നത്.. എന്നാല്‍ ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവണമെന്ന് ഉറപ്പൊന്നും പറയാന്‍ ഇല്ല..അടിച്ചാല്‍ അടിച്ചു അങ്ങനെ മാത്രമേ പറയാന്‍ പറ്റൂ..
വര്‍ഷങ്ങളായി ലോട്ടറി എടുത്തിട്ടും കാര്യമായി ഒന്നും അടിക്കാത്തവരുണ്ടാകാം..ആദ്യത്തെ ലോട്ടറിയില്‍ തന്നെ ബംബര്‍ അടിച്ചവരുണ്ടാകാം...എല്ലാം ഭാഗ്യമനുസരിച്ചിരിക്കും..ഇനി പറയാന്‍ പോകുന്നത്. അത്തരത്തില്‍ ജീവിതത്തില്‍ ഭാഗ്യം തേടിവന്ന ഒരു ഇലക്ട്രീഷ്യന്റെ ജീവിതത്തെക്കുറിച്ചാണ്.. ഭാഗ്യം എന്നല്ലാതെ എന്താണ് ഈ വിജയത്തെക്കുറിച്ച് പറയേണ്ടതെന്നാണ് ഈ വിജയം കേട്ടവരൊക്കെ പറയുന്നത്. വിശദമായി അറിയാം...

രണ്ട് വർഷത്തോളം എടുത്തത് ഒരേ നമ്പർ...
ഇദ്ദേഹം രണ്ട് വര്‍ഷത്തോളമായി ഭാഗ്യംക്ഷിക്കുന്നത്. കുടുംബത്തിലെ ആളുകളുടെ ജനന തീയതി വെച്ചായിരുന്നു. തുടര്‍ച്ചയായി അദ്ദേഹം ഇതുതന്നെ പിന്തുടരുകയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം എടുത്തു അദ്ദേഹത്തെ തേടി ഭാഗ്യം വന്നുചേരാന്‍.ഒന്റാറിയോയിലെ ഓറഞ്ച്വില്ലിൽ നിന്നുള്ള ഇലക്ട്രീഷ്യനാണ് ലോൺ വൈസ്

സ്വീകരിച്ച തന്ത്രം...
ഓരോ തവണ ലോട്ടറി കളിക്കുമ്പോഴും തന്റെ കുടുംബത്തിന്റെ ജന്മദിനങ്ങൾ ഒരുമിച്ച് കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2 വർഷമായി ഇങ്ങനെ കളിക്കുന്നുവെന്ന് ലോൺ വൈേസ് വ്യക്തമാക്കി.ഡിസംബറിൽ, അദ്ദേഹം ആൽഡർ സ്ട്രീറ്റിലെ ഡെയ്‌സി മാർട്ടിൽ നിന്ന് $3 ലോട്ടോ 6/49 ടിക്കറ്റ് വാങ്ങി. ടിക്കറ്റ് സ്കാൻ ചെയ്യാൻ കടയിൽ ചെന്നപ്പോൾ വന്ന നമ്പറുകളെല്ലാം വിശ്വസിക്കാനായില്ല.

ബംബർ...
ലോട്ടറിക്കടയിൽ താൻ എത്തി നമ്പർ പരിശോധിച്ചപ്പോഴാണ് തനിക്ക് ഇത്രയധികം തുക അടിച്ചകാര്യം ഇദ്ദേഹം അറിഞ്ഞത്. എന്നാൽ ഇത് അദ്ദേഹത്തിന് വിശ്വാസിക്കാൻ സാധിച്ചില്ല. 2022 ഡിസംബർ 24 ലെ നറുക്കെടുപ്പിൽ $66,997 വിലമതിക്കുന്ന ലോട്ടോ 6/49 രണ്ടാം സമ്മാനം നേടിയ ലോണിനെ തേടി ഇരട്ടിമധുരമായിരുന്നു എത്തിയത്. ലോൺ വൈസ് തന്റെ മറ്റൊരു ലോട്ടോ 6/49 ടിക്കറ്റിൽ $1,099.10 നേടി, അതായത് ആകെ $68,096.90-ന്റെ ചെക്കുമായി അയാൾക്ക് വീട്ടിലേക്ക് പോകാം.

അനുഭവിച്ച കഷ്ടതകൾ...
മക്കളുമായി ലോൺ ഇക്കാര്യം പങ്കുവെച്ചത്. വീട്ടിലുള്ള ആളുകൾ വളരെ സന്തോഷത്തിലാണ്. , "ഇത് വളരെ ഗംഭീരമാണ്," അദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ ജീവിതകാലം മുഴുവൻ ജോലി ചെയ്യുന്നു, എനിക്ക് വളരെ നന്ദി തോന്നുന്നു." സമ്മാനം സ്വീകരിക്കാൻ OLG പ്രൈസ് സെന്ററിൽ എത്തയിയ ലോൺ വ്യക്തമാക്കി..

മുഴുവൻ തുകയും എടുക്കില്ല...
എന്നാൽ സമ്മാനം ലഭിച്ച തുക മുഴുവനായും അദ്ദേഹം ഇപ്പോൾ എടുക്കുന്നില്ല. താൻ ജോലിയിൽ നിന്ന് വിരമിക്കുമ്പോഴാണ് ബാക്കിത്തുക ലോൺ എടുക്കുക. ഇതാദ്യമായല്ല ഇത്തരം ഭാഗ്യങ്ങൾ ഉണ്ടാവുന്നത്. 30 വർഷമായി എന്നും ലോട്ടറി എടുക്ക ഒരാൾക്കും. വലിയ തുക ലോട്ടറി അടിച്ചിരുന്നു. അദ്ദേഹത്തിനും 2 ലോട്ടറിയിലാണ് സമ്മാനം അടിച്ചത്. സ്വർണ പണിക്കാരനായിരുന്നു.

ഭാഗ്യം തേടി എത്തിയ ഒരാളുകൂടി..
2022 ഡിസംബർ 30-ന് ആയിരുന്നു ഫോൺ ക്യുവിനെ തേടി വിജയം വന്നത്. ആദ്യം 140,789.20 ഡോളർ ( ഏകദേശം 1,16,44,207 കോടി രൂപ ) വിലമതിക്കുന്ന ഒരു ജാക്ക്പോട്ട് നേടിയ ഫോൺ ക്യൂവിന് ഗെയിമിന്റെ െൈലവ് ഇന്നിലൂടെ 5000 ഡോളർ ( ഏകദേശം 4,13,534 ലക്ഷം രൂപ ) കൂടി ലഭിച്ചു. ഇതോടെ ആകെ 145,789.20 ഡോളർ ( ഏകദേശം 1,20,57,741 കോടി രൂപ ) ഫോൺ ക്യുവിന് സമ്മാനമായി ലഭികും












Click it and Unblock the Notifications