മുഹൂര്‍ത്ത സമയത്ത് വധുവിനെ കാണാനില്ല, വധു എത്തിയപ്പോള്‍ വരനില്ല, ആലപ്പുഴയിലെ 'മാജിക് കല്യാണം'
ആലപ്പുഴ: മുഹൂര്‍ത്ത സമയത്ത് വധുവിനെ കാണാനില്ല. എന്ത് ചെയ്യും? വധു എങ്ങോട്ട് പോയി? മിനിമം ഒരു ഒളിച്ചോട്ടമെങ്കിലും നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്നുണ്ടാവും. എന്നാല്‍ ആദ്യമേ പറയട്ടേ...ഇതുവളരെ പോസിറ്റീവായ ഒരു വാര്‍ത്തയാണ്. ആലപ്പുഴയില്‍ നടന്ന ഒരു കല്യാണമാണ് സിനിമയെ പോലും വെല്ലുന്ന തരത്തില്‍ അതിഥികളുടെ മനം കവര്‍ന്നത്.
മൂഹൂര്‍ത്ത സമയത്ത് വരനും വധുവും എത്തുന്നത് കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും മറ്റ് അതിഥികളും സദസില്‍ ഇരിയ്ക്കുന്നു. അപ്പോള്‍ വധുവിനെ കാണാനില്ല. കാണികളെ ഞെട്ടിച്ച് വധു എത്തിയപ്പോഴോ വരനെ കാണാനില്ല. താമരയില്‍ നിന്നും വരന്‍ എത്തിയതോടെ കല്യാണം.
ഇതെന്തൊരു കല്യാണം എന്ന് ചോദിയ്ക്കരുത്. മാജിക്കുകാരിയായ ആലപ്പുഴ മുതുകുളം സ്വദേശി അമ്മുവിന്റെ വിവാഹം ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അപ്പോള്‍ പിന്നെ വിവാഹ വിശേഷങ്ങള്‍ അറിഞ്ഞാലോ?

അമ്മുവിന്റെ കല്യാണമാണ്
ഏഴാം വയസില്‍ ഫയര്‍ എസ്‌കേപ്പ് അവതരിപ്പിച്ച മിടുക്കിയെ മുതുകുളംകാര്‍ മറക്കാനിടയില്ല. വിവാഹത്തിനും അമ്മു മാജിക്ക് കാട്ടുമെന്ന് അവരൊട്ട് പ്രതീക്ഷിച്ചതുമില്ല.

മുഹൂര്‍ത്തം
മുഹൂര്‍ത്ത സമയത്ത് അമ്മുവിനെ കാണാനില്ല. കാണികള്‍ ഞെട്ടിയിരിയ്ക്കുമ്പോള്‍ അതാ വേദിയില്‍ അമ്മു പ്രത്യക്ഷപ്പെടുന്നു. വരനെവിടെ?

അല്ലാ...വരനെവിടെ
വധു എത്തിയപ്പോള്‍ വരനില്ല. ദേ പിന്നേം മാജിക്. വേദിയില്‍ സെറ്റ് ചെയ്ത താമരയ്ക്കുള്ളില്‍ നിന്നും വരന്‍ പൊങ്ങി വന്നു

ഇനി താലികെട്ട്
മുഹൂര്‍ത്ത സമയത്ത് വിവാഹം. തോട്ടക്കാട് സ്വദേശി ആനന്ദ് ആണ് അമ്മുവിനെ വിവാഹം കഴിച്ചത്.

ഇങ്ങനൊരു വിവാഹം
ഇങ്ങനൊരു വിവാഹം ജിവിതത്തില്‍ കണ്ടിട്ടില്ലാത്തവരായിരിയ്ക്കണം അവിടെ ഉണ്ടായിരുന്നത്.

സന്തോഷം
ഒരു മാജിക് അവതരിപ്പിച്ചതിന്റെ സന്തോഷം അമ്മുവിന്റെ മുഖത്ത്. പ്രതിശ്രുത വധുവിന്റെ മാജിക്കുകള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കും നല്‍കി ആനന്ദും ഹാപ്പി
മാജിക് കല്യാണം
പറഞ്ഞ് കേട്ടപ്പോള്‍ കാണാന്‍ തോന്നുന്നുണ്ടോ? ഇതാണ് ആ മാജിക് കല്യാണത്തിന്റെ വീഡിയോ












Click it and Unblock the Notifications