കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ ഹോട്ടലില്‍ സ്ഫോടനം, ഐസിസ് 'വിരട്ടിയതാണോ'?

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയിലെ റസ്റ്റോറന്റില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് ഹോട്ടലില്‍ സ്‌ഫോടനം നടന്നത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഹൂയി പ്രവിശ്യയിലെ വുഹു നഗരത്തിലുള്ള റസ്റ്റോറന്റിലാണ് സ്‌ഫോടനം ഉണ്ടായത്. ഓഗസ്റ്റില്‍ കെമിക്കല്‍ ഗോഡൗണില്‍ തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 160 പേരാണ് ചൈനയില്‍ കൊല്ലപ്പെട്ടത്.ടിയാന്‍ജിന്‍ പ്രവിശ്യയിലാണ് സ്‌ഫോടനം ഉണ്ടായത്.

China Map

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ഹോട്ടലില്‍ സ്‌ഫോടനം ഉണ്ടായതെന്ന് പറയുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥീരീകരണം ലഭ്യമല്ല. സിറിയയില്‍ ഐസിസിനെതിരായ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം ചൈനയും അണിചേരാനൊരുങ്ങവെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ചൈന അണിനിരക്കുന്നത് തീവ്രവാദികളുടെ ശത്രുതയ്ക്ക് ഇടയാക്കും. സ്‌ഫോടനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

English summary
An explosion ripped through a restaurant in eastern China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X