കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് ഹൂത്തി മിസൈലാക്രമണം വീണ്ടും; ഇന്ത്യക്കാരന് പരിക്ക്

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയെ ലക്ഷ്യമാക്കി യമനിലെ ഹൂത്തി വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. അതിര്‍ത്തി പ്രദേശമായ നജ്‌റാന്‍ ലക്ഷ്യമാക്കി വന്ന മിസൈല്‍ തകര്‍ത്തതായി സൗദി അറേബ്യ അവകാശപ്പെട്ടു. തകര്‍ന്ന മിസൈലിന്റെ അവശിഷ്ടം പതിച്ച് നജ്‌റാനിലെ ഒരു ഇന്ത്യക്കാരന് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വക്താവ് കാപ്റ്റന്‍ അബ്ദുല്‍ ഖാലിഖ് അല്‍ ഖഹ്ത്താനി അറിയിച്ചു. പരിക്കേറ്റ ഇന്ത്യക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, നജ്‌റാനിലെ സൗദി സൈനിക താവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ വലിയ നാശ നഷ്ടങ്ങളുണ്ടായതായി ഹൂത്തി വിമതര്‍ അവകാശപ്പെട്ടു.

ഗാസ കൂട്ടക്കൊല: ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ പ്രശംസഗാസ കൂട്ടക്കൊല: ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ പ്രശംസ

ജിസാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ കഴിഞ്ഞ ദിവസം തൊടുത്തു വിട്ട മിസൈല്‍ സഊദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകര്‍ത്തതിനു പിന്നാലെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 9:35 ഓടെയായിരുന്നു ജിസാനിലെ ആക്രമണം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് മിസൈല്‍ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധ രാത്രി ഹൂതികള്‍ നടത്തിയ മിസൈലാക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

najran

പ്രകോപന പരമായ നടപടിക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നും ഇറാന്‍ ആയുധങ്ങളാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ തെളിഞ്ഞതായും സൗദി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണം നടത്തുന്നത് യുഎന്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൂത്തി മിസൈലാക്രമണങ്ങളെ യുഎന്നും വിവിധ രാഷ്ട്രങ്ങളും ശക്തമായ അപലപിച്ചിരുന്നു. 2015 ജൂണ്‍ ആറു മുതല്‍ ഇതുവരെ 105 ബാലിസ്റ്റിക് മിസൈല്‍ സഊദിയിലേക്ക് യമനിലെ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ പ്രയോഗിച്ചതായാണ് കണക്കുകള്‍.

ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

English summary
An Indian expat was injured on Saturday from the debris of a ballistic missile fired toward Najran by Iranian-backed Houthis. It was intercepted and destroyed by Saudi Royal Air Defense Forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X