കൊവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തം;അനിക അമേരിക്കന് ടോപ്പ് യംഗ് സയന്റിസ്റ്റ്
വാഷിങ്ടൺ; വൈദ്യ ശാസ്ത്ര ലോകം കൊവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്താൻ നെട്ടോട്ടമോടുമ്പോൾ ചർച്ചയായി 14 കാരിയുടെ കണ്ടുപിടിത്തം.
ടെക്സസിലെ ഫ്രിസ്കോയിൽ നിന്നുള്ള 14 വയസുകാരി അനിക ചെബ്രോലുവാണ് കോവിഡ് 19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തം നടത്തിയത്. കണ്ടുപിടിത്തത്തിന് അമേരിക്കൻ ടോപ് യങ് സയന്റിസ്റ്റായി അനിക തിരഞ്ഞെടുക്കപ്പെട്ടു.25000 ഡോളറാണ് അനികയ്ക്ക് സമ്മാന തുകയായി ലഭിക്കുക.
3 മില്യൻ ഡിസ്കവർ എജ്യുക്കേഷനുമായി ചേർന്നു സംഘടിപ്പിച്ച ദൈനംദിന ജീവിതത്തിൽ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ പ്രദർശിപ്പിച്ച വീഡിയോ ഡെമോൺസ്ട്രേഷനാണ് അനികയ്ക്ക് വിജയം നേടികൊടുത്തത്.നോവെൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തന്മാത്രകൾ അടങ്ങിയ പ്രോട്ടീൻ സംയുക്തം വേർതിരിച്ചെടുത്താണ് അനിക ശ്രദ്ധ നേടിയത്.
ഇന്ത്യൻ അമേരിക്കക്കാരിയായ അനിക എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ പ്രോജക്റ്റ് സമർപ്പിച്ചത്. എന്നാൽ കൊവിഡിനെ കുറിച്ചായിരുന്നില്ല അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്.
തുടക്കത്തിൽ, ഇൻഫ്ലുവൻസ വൈറസിന്റെ പ്രോട്ടീനുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ലീഡ് സംയുക്തത്തെ തിരിച്ചറിയാൻ ഇൻ-സിലിക്കോ രീതികൾ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.എന്നാൽ മഹാമാരിയുടെ പശ്ചാത്തലത്തിൽ തന്റെ പ്രൊജക്റ്റ് കൊവിഡിനെ കേന്ദ്രീകരിച്ച് ആരംഭിക്കുകയായിരുന്നു. അനികയ്ക്ക് അന്വേഷണാത്മക മനസുണ്ട്, കോവിഡ് -19 നുള്ള വാക്സിനിനെക്കുറിച്ച് കണ്ടെത്തുന്നതിലായിരുന്നു അവൾക്ക് ജിജ്ഞാസ, "3 എം യംഗ് സയന്റിസ്റ്റ് ചലഞ്ചിന്റെ ജഡ്ജിയായ ഡോ. സിണ്ടി മോസ് പറഞ്ഞു.
മികച്ച യുവ ശാസ്ത്രയെന്ന പദവിയും മത്സരത്തിൽ സമ്മാനവും നേടിയത് ഒരു ബഹുമതിയാണെന്നും എന്നാൽ തന്റെ ജോലി പൂർത്തിയായിട്ടില്ലെന്നും അനിക പറഞ്ഞു. കൊവിഡ് രോഗാവസ്ഥയും മരണനിരക്കും നിയന്ത്രിക്കാൻ പോരാടുന്ന ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ഒപ്പം പ്രവർത്തിച്ച് തന്റെ കണ്ടെത്തലുകൾ വികസിപ്പിച്ച് വൈറസിന് യഥാർത്ഥ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അനിക പറഞ്ഞു.