50 വര്‍ഷം ലോട്ടറിയെടുത്തിട്ടും ഭാഗ്യമില്ല, നിര്‍ഭാഗ്യം ഒപ്പം, പിറന്നാള്‍ ദിനത്തില്‍ വയോധികന് ബംപര്‍
അഞ്ച് ഡോളര്‍ മാത്രം മുടക്കിയെടുത്ത ടിക്കറ്റാണ് വയോധികന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ഒരിക്കലും വിശ്വസിക്കാനാവാത്തതാണ് ഇങ്ങനൊരു ഭാഗ്യമെന്നും ഡ്രെസ്‌ഡെന്‍ പറയുന്നു.

ടൊറന്റോ: സ്വയം നിര്‍ഭാഗ്യവാനെന്ന് കരുതുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ടാകും. കാരണം ജീവിതത്തില്‍ ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ നമുക്ക് യാതൊന്നും നേടാന്‍ സാധിച്ചിട്ടുണ്ടാവില്ല. പക്ഷേ ഒടുവില്‍ നമുക്കെല്ലാം ഭാഗ്യം തേടിയെത്തിയ സാഹചര്യവും ഉണ്ടായിട്ടുണ്ടാവും. അത്തരമൊരു ഭാഗ്യമാണ് ഇപ്പോള്‍ കാനഡയിലെ ഒരു വയോധനകന് ഉണ്ടായിരിക്കുന്നത്.
പ്രതീക്ഷ കൈവിടാതെ ഇയാള്‍ എടുത്ത ലോട്ടറിയാണ് ഈ ഭാഗ്യം അദ്ദേഹത്തിന് സമ്മാനിച്ചത്. പക്ഷേ ആ ഭാഗ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ വലുതായിരുന്നു. കാരണം തീര്‍ത്തും നിര്‍ഭാഗ്യവാനെന്ന കരുതിയ ഇടത്തില്‍ നിന്നാണ് ഈ നേട്ടമുണ്ടാകുന്നത്. വിശദായ വിവരങ്ങളിലേക്ക്....

50 വര്‍ഷത്തെ കാത്തിരിപ്പ്
കാനഡയില്‍ നിന്നുള്ള ഡ്രെസ്ഡന്‍ എന്ന വയോധകന് ലോട്ടറിയെന്നാല്‍ ജീവനാണ്. 50 വര്‍ഷത്തോളമായി അദ്ദേഹം ലോട്ടറിയെടുക്കാന്‍ തുടങ്ങിയിട്ട്. 1980കളില്‍ തന്നെ അദ്ദേഹം ലോട്ടറിയെടുക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും വലിയൊരു തുക അദ്ദേഹത്തെ തേടി വന്നിരുന്നില്ല. അതുകൊണ്ട് സ്വയം ഒരു നിര്‍ഭാഗ്യവാനായിട്ടാണ് അദ്ദേഹം കരുതിയത്. പക്ഷേ ഒരിക്കലും ലോട്ടറിയെടുക്കുന്നത് മാത്രം അദ്ദേഹം അവസാനിപ്പിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം ഇന്ന് ലക്ഷാധിപതിയായി മാറിയിരിക്കുകയാണ്.

അഞ്ച് ഡോളറിന് ഭാഗ്യമെത്തി
ഡ്രെസ്‌ഡെന്‍ ആ ദിവസം ഷോപ്പിംഗിനായി പുറത്ത് പോയതായിരുന്നു. അന്നും ലോട്ടറിയെടുക്കാന്‍ ഡ്രെസ്‌ഡെന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് ഡോളര്‍ മാത്രം മുടക്കി സമീപത്തുള്ള മിനി മാര്‍ട്ടില്‍ നിന്ന് ലോട്ടറിയെടുക്കാന്‍ ഡ്രെസ്‌ഡെന്‍ തീരുമാനിക്കുകയായിരുന്നു. അതാണ് ജീവിതം മാറ്റിമറിച്ചത്. ഡ്രെസ്‌ഡെന് പണ്ടേയുള്ള ശീലം ഇക്കാര്യത്തിലും ആവര്‍ത്തിച്ചിരുന്നു. വീട്ടിലെത്തിയാല്‍ മാത്രമേ വാങ്ങിയ ലോട്ടറി സ്‌ക്രാച്ച് ചെയ്ത് നോക്കാറുള്ളൂ. ഇത്തവണയും ആ രീതി പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം.

പിറന്നാളിന് സമ്മാനമായി ബംപര്‍
ഭാഗ്യം പിറന്നാളിന് തന്നെ ഡ്രെസ്‌ഡെനെ തേടിയെത്തുകയായിരുന്നു. വീട്ടിലെത്തി ടിക്കറ്റ് പരിശോധിച്ച ഡ്രെസ്‌ഡെന്‍ ആകെ അമ്പരന്ന് പോവുകയായിരുന്നു. അതില്‍ നമ്പര്‍ 32 എന്നായിരുന്നു എഴുതിയിരുന്നത്. തനിക്ക് ബംപറടിച്ചെന്ന് അപ്പോഴും അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. സാധാരണ സ്‌ക്രാച്ച് ചെയ്യുന്നത് പോലെയാണ് ഈ ടിക്കറ്റും അദ്ദേഹം സ്‌ക്രാച്ച് ചെയ്തിരുന്നത്. എന്നാല്‍ അതില്‍ നമ്പര്‍ കണ്ട അദ്ദേഹം ആകെ അമ്പരന്ന് പോയി. പിന്നീട ഇന്‍സ്റ്റന്റ് ബിങ്കോ ലോട്ടറിയുടെ നമ്പറുമായി ഇത് ഒത്തുവന്നതോടെ ബംപര്‍ അടിച്ചെന്ന് ഉറപ്പിക്കുകയായിരുന്നു.

ലക്ഷങ്ങളുടെ വരവ്
ബിങ്കോ ലോട്ടറിയുടെ ടോപ് പ്രൈസ് ഒരു ലക്ഷം ഡോളറായിരുന്നു. ഇത് ഏകദേശം 80 ലക്ഷം രൂപയോളം വരും. അതേസമയം ഇങ്ങനൊരു ബംപറടിച്ചതില്‍ താനാകെ അമ്പരന്ന് നില്‍ക്കുകയാണെന്ന് ഡ്രെസ്‌ഡെന്‍ പറയുന്നു. തനിക്ക് ഇത് അവിശ്വസനീയമായിരുന്നു. ശരിക്കുമൊന്ന് ഉറങ്ങാന്‍ പോലും സാധിച്ചില്ല. കാരണം അടുത്ത ദിവസം തന്റെ പിറന്നാലായിരുന്നു. ഒടുവില്‍ സമ്മാനം അടിച്ചോ എന്നറിയാന്‍ കടയില്‍ ചെന്ന് നോക്കേണ്ടി വന്നു. നമ്പറുകള്‍ ഒത്തുവന്നതോടെ ജയം ഉറപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

പണം കൊണ്ട് ചെയ്യുന്നത് ഇക്കാര്യം
വളരെ വൈകിയാണ് ജീവിതത്തിലേക്ക് ലോട്ടറിയെത്തിയതെങ്കിലും ഡ്രെസ്‌ഡെന് ഒരുപാട് ആഗ്രഹങ്ങളുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ വീട്ടിലെ ചില അറ്റകുറ്റപണികള്‍ എല്ലാം ഈ പണം കൊണ്ട് ചെയ്യാനാവും. തനിക്ക് സ്വന്തമായി ഒരു ഐഫോണ്‍ വാങ്ങണമെന്ന് ആഗ്രഹമുണ്ട്. അത് ഈ പണം കൊണ്ട് സാധിക്കും. ബാക്കി വരുന്ന പണം തന്റെ മകളുടെ വിവാഹത്തിനായി മാറ്റിവെക്കുമെന്നും ഡ്രെസ്‌ഡെന്‍ അറിയിച്ചു.












Click it and Unblock the Notifications